ന്യു ഡൽഹി: പുതുതായി രൂപീകരിക്കപ്പെട്ട തെലുങ്കാന സംസ്ഥാനത്തിന് 41,000 കോടിയുടെ റോഡ് നിര്‍മ്മാണ പദ്ധതി കേന്ദ്ര റോഡ്-ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. രണ്ട് എക്സ്പ്രെസ് ഹൈവേ ഉള്‍പ്പെടെയാണിത്. സംസ്ഥാന തലസ്ഥാനമായ വിജയവാഡയില്‍ നിന്ന് കര്‍ണാടകയിലെ ബംഗളുരുവിലേക്കും ആന്ധ്രാപ്രദേശിലെ വിജയവാഡയിലേക്കുമാണ് എക്സ്പ്രസ് ഹൈവേകള്‍.
ഇപ്പോഴത്തെ കണക്ക് പ്രകാരമാണ് 41,000 കോടി തെലുങ്കാനയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത.് തെലുങ്കാനയുടെ ഏതെങ്കിലും നേതാക്കളില്‍ നിന്നോ സംസ്ഥാന സര്‍ക്കാരില്‍ നിന്നോ ബിജെപി നേതാക്കളില്‍ നിന്നോ പുതിയ ദേശീയ പാതകളുടെ ആവശ്യം ഉണ്ടായാല്‍ പോസിറ്റിവായി കണ്ട് തന്നെ അവ പരിഗണിക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. വരാന്‍ഗളില്‍ വരുന്ന നാഷണല്‍ ഹൈവേ നാലു വരി പാതയ്ക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയവാഡയിലേയ്ക്ക് 190 കിലോമീറ്ററും ബംഗളുരുവിലേയ്ക്ക് 210 കീലോമീറ്ററും നീളമുളള ഹൈവേകള്‍ക്ക് 16,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചിലവ് . സംസ്ഥാനത്ത് ഉള്‍നാടന്‍ ജലഗതാഗതം വികസിപ്പിക്കുന്നതിനാണ് എന്‍ഡിഎ സര്‍ക്കാര്‍ മൂഖ്യപരിഗണന നല്‍കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
നുറ്റിപതിനൊന്ന് ജലഗതാഗത പദ്ധികള്‍ രാജ്യസഭയില്‍ അനുമതി കാത്തുകിടക്കുകയാണ്. തെലുങ്കാനയിലെ ഗോദാവരിയില്‍ ഡ്രൈ പോര്‍ട്ട് നാഷണല്‍ ഹൈവേ എവിയേഷന്‍ സെന്‍റര്‍ നിര്‍മ്മിക്കാനുളള പദ്ധതിയും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ജല,കര,വ്യോമ ഗതാഗത ബന്ധങ്ങളുള്ള ഈ പോര്‍ട്ടിന് ഒരു മള്‍ട്ടി-മോഡല്‍ ഹബ് ആയി പ്രവര്‍ത്തിക്കാനാകുമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.
Post your comments