നൈനിറ്റാള്‍: പ്രമൂഖ വാച്ച് നിര്‍മ്മാണ കമ്പനിയായ എച്ച്എംടി അവസാന ബാച്ച് വാച്ച് നിര്‍മ്മാണത്തിന് ഒരുങ്ങുന്നു. 5500 വാച്ചുകളുടെ നിര്‍മ്മാണത്തിനായി ഹള്‍ഡ്നാനിയിലെ റാണിബാഗിലുളള ഫാക്റ്ററി വീണ്ടും തുറന്നിരിക്കുകയാണ്. ബംഗളൂരില്‍ നിന്ന് ഒന്നര കോടി രൂപയുടെ ഓര്‍ഡറാണ് കമ്പനിക്ക് ലഭിച്ചത്. നിര്‍മ്മാണത്തിനായി ഫാക്ടറിയുടെ വൈദ്യുതിബന്ധം പുനസ്ഥാപിച്ചു. മാര്‍ച്ച് മാസത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതര്‍.
കോടികണക്കിന് രൂപയുടെ നഷ്ടത്തെ തുടര്‍ന്ന് 53 വര്‍ഷത്തെ കമ്പനിയുടെ സേവനം രണ്ട് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 1961 ല്‍ പൊതുമേഖലയിലെ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സിന്‍റെ അനുബന്ധ സ്ഥാപനമായാണ് എച്ച് എം ടി വാച്ച് നിര്‍മ്മാണം അരംഭിച്ചത്. നീണ്ട വര്‍ഷത്തെ സേവന പാരമ്പര്യമുള്ള എച്ച്എംടി എക്കാലത്തും ജനങ്ങളുടെ പ്രിയ ബ്രാന്‍ഡാണ്.
Post your comments