Global block

bissplus@gmail.com

Global Menu

ഇന്ത്യയിൽ മാത്രമല്ലാ ഇനി അങ്ങ് യുഎഇയിലും ഉണ്ട് യുപിഐ സേവനങ്ങൾ

 

ഇനി യുപിഐ സംവിധാനം ഉപയോഗിച്ചുള്ള പണം ഇടപാടുകൾ യുഎഇയിലും ലഭ്യമാകും. യുഎഇയിലെ കടകളിലും വിവിധ വ്യാപാര സ്റ്റോറുകളിലും ഒക്കെ യുപിഐ അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പണം നൽകാം. ബിസിനസിനോ, വിസിറ്റിങ് വിസയിലോ യുഎഇയിൽ എത്തുന്ന ഇന്ത്യാക്കാര്‍ക്ക് ഇത് പ്രയോജനപ്പെടും.

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സുമായി ചേര്‍ന്നാണ് യുപിഐ ഈ സേവനം യുഎഇയിൽ ലഭ്യമാക്കുന്നത്. ഇന്ത്യയിൽ യുപിഐ സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് വിദേശ പണമിടപാടുകൾക്കും സംവിധാനം ഉപയോഗിക്കാൻ ആകും. സുരക്ഷ സംവിധാനങ്ങളോടെയാണ് വിദേശത്തും സേവനങ്ങൾ ലഭ്യമാക്കുക.

ഏറ്റവും കൂടുതൽ വിദേശ നാണ്യം സ്വീകരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ, പ്രതിവർഷം ഏകദേശം 8000 കോടി ഡോളറിൻെറ വിനിമയമാണ് നടക്കുന്നത്. യുപിഐ പ്ലാറ്റ്‌ഫോം വിദേശ രാജ്യങ്ങളിലും ഉപയോഗിക്കാൻ ആകുന്നത് വിദേശ പണമിടപാടുകൾ എളുപ്പമാക്കി തീര്‍ക്കം. പ്രത്യേകിച്ച് യുപിഐ, ഡിജിറ്റൽ പെയ്മെൻറുകൾ കുതിക്കുന്ന സാഹചര്യത്തിൽ.

എളുപ്പത്തിൽ പണം ഇടപാടുകൾ നടത്താൻ ആകും എന്നതിനൊപ്പം ഇതിന് സുരക്ഷിതത്വവും വാഗ്ദാനം ചെയ്യുന്നുണ്ട് യുപിഐ. ലോകത്തിലെ ഏറ്റവും ജനപ്രിയമായ തത്സമയ പേയ്‌മെന്റ് സംവിധാനങ്ങളിലൊന്നായി യുപിഐ മാറിയിട്ടുണ്ട്. 2020 ൽ 45700 കോടി ഡോളറിൻെറ ഇടപാടുകൾ ആണ് ഈ സംവിധാനത്തിലൂടെ നടന്നത്., ഇത് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൻെറ ഏകദേശം 15 ശതമാനത്തോളം ആണ്.

Post your comments