Global block

bissplus@gmail.com

Global Menu

മരുന്നുകളും ചികിത്സയും ഒരു കുടക്കീഴില്‍ - ജെ.ബി.ആര്‍. മെഡിക്കല്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ ആന്‍ഡ്‌ ജെ.ബി.ആര്‍.ധന്വന്തരി ആയുര്‍വേദ ക്ലിനിക്ക്‌

ഒൗഷധങ്ങള്‍ക്കും മഹാമാരികാലത്ത്‌ ഏറെ പ്രാധാന്യമുളള ആയുര്‍വേദ ചികിത്സയ്‌ക്കുമായി ഒരു സ്ഥാപനം. അതും നഗരഹൃദയത്തില്‍. തിരുവനന്തപുരത്ത്‌ എംജി റോഡില്‍ ആയുര്‍വേദ കോളേജ്‌ ജങ്‌ഷനിലെ ചുങ്കത്ത്‌ ജൂവലറി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ജെ.ബി.ആര്‍. മെഡിക്കല്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ ആന്‍ഡ്‌ ജെ.ബി.ആര്‍.ധന്വന്തരി ആയുര്‍വേദ ക്ലിനിക്ക്‌ ആരോഗ്യരംഗത്തെ നവസംരംഭമാണ്‌; നടാടെയുളളതും. എല്ലാത്തരം അലോപ്പതി, ആയുര്‍വേദം, ഹോമിയോ, സിദ്ധ, വെറ്ററിനറി മരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ആഹാരവും എല്ലാം ഇവിടെ ലഭിക്കും. മാത്രമല്ല, എല്ലാ മരുന്നുകള്‍ക്കും ഡിസ്‌കൗണ്ടും ലഭിക്കും. 3 മുതല്‍ 40% വരെയാണ്‌ ഡിസ്‌കൗണ്ട്‌. തങ്ങള്‍ക്ക്‌ ഡീലര്‍മാരില്‍ നിന്ന്‌ കിട്ടുന്ന ഓഫര്‍ അതുപോലെ തന്നെ കൊടുക്കുകയാണ്‌ ജെ.ബി.ആര്‍. മെഡിക്കല്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌. കോട്ടയ്‌ക്കല്‍, ധന്വന്തരി, പങ്കജക്‌സതൂരി എല്ലാ ബ്രാന്‍ഡുകളുടെയും ആയുര്‍വേദ ഉത്‌പന്നങ്ങളുമുണ്ട്‌.

കൈയെത്തും ദൂരത്ത്‌
പുതിയ സൗഹചര്യം കണക്കിലെടുത്ത്‌ ആവശ്യക്കാര്‍ക്ക്‌ ഓര്‍ഡര്‍ അനുസരിച്ച്‌ വീട്ടിലെത്തിച്ചു നല്‍കും എന്ന പ്രത്യേകതയും ഉണ്ട്‌. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ എതുസമയത്തും ഫോണില്‍ വിളിച്ച്‌ ഓര്‍ഡര്‍ നല്‍കാം. കൂടാതെ വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പിലേക്ക്‌ പ്രിസ്‌ക്രിപ്‌ഷന്‍ അയച്ച്‌ ഓര്‍ഡര്‍ നല്‍കിയാലം അതിനനുസരിച്ച്‌ വീട്ടിലെത്തിച്ചു നല്‍കും. മാത്രമല്ല 500 രൂപയില്‍ കൂടുതലുളള പര്‍ച്ചേസിന്‌ ഡെലിവറി ചാര്‍ജ്ജും ഈടാക്കില്ല. എല്ലാം ഒരു കുടക്കീഴില്‍ എന്നതാണ്‌ ഏറ്റവും പ്രധാനം. ഏതെങ്കിലും ഒരു മെഡിസിന്‍ ഇല്ല എങ്കില്‍ ഉടന്‍ എത്തിച്ചുനല്‍കാനുളള സംവിധാനവുമുണ്ട്‌.

കസ്‌റ്റമറുടെ സൗകര്യമാണ്‌ പ്രധാനം
എംജി റോഡില്‍ സൗകര്യപ്രദമായ സ്ഥലത്ത്‌ വിശാലമായാണ്‌ മെഡിക്കല്‍ സൂപ്പര്‍മാര്‍ക്കറ്റ്‌ ഒരുക്കിയിരിക്കുന്നത്‌്‌. ക്രീമുകളും ആയുര്‍വേദ എണ്ണകളും ലേഹ്യങ്ങളും തുടങ്ങി ആന്റി ബയോട്ടിക്‌ മരുന്നുകളല്ലാത്തതെല്ലാം ആള്‍ക്കാര്‍ക്ക്‌ കയറി തിരഞ്ഞെടുക്കാമെന്ന സൗകര്യമുണ്ട്‌. ഇതിന്റെ ഒരു നേട്ടമെന്നു വച്ചാല്‍ ചിലര്‍ക്ക്‌ പറഞ്ഞുവാങ്ങാന്‍ ബുദ്ധിമുട്ടുളള സാധനങ്ങളുണ്ടാവും, അത്തരം ഉത്‌പന്നങ്ങള്‍ അവര്‍ക്ക്‌ സ്വയം എടുക്കാവുന്നതാണ്‌. കൊവിഡ്‌ സാഹചര്യത്തില്‍ പല ഷോപ്പുകളിലും പുറത്തുനിന്ന്‌ വിളിച്ച്‌ പറഞ്ഞ്‌ വാങ്ങേണ്ടതുണ്ട്‌. ഇവിടെ അതില്ല. അവര്‍ക്ക്‌ സ്വന്തമായി എടുത്ത്‌ അടുത്തുതന്നെ വച്ചിട്ടുളള പായ്‌ക്കിംഗ്‌ ക്യാരിയര്‍ ബാഗില്‍ ഇട്ട്‌ ബില്ലിംഗ്‌ സെക്ഷനില്‍ കൊടുക്കാം. ആയുര്‍വേദമരുന്നുകള്‍ മറ്റേതൊരു ഷോപ്പിലും എംആര്‍പിയിലാണ്‌ വില്‍ക്കുക. എന്നാല്‍ ജെ.ബി.ആര്‍. മെഡിക്കല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ 18% വരെ ഡിസ്‌കൗണ്ട്‌ ലഭിക്കും.കസ്റ്റമരോടുളള ബഹുമാനമാണ്‌ മറ്റൊരു കാര്യം. പ്രായം ചെന്നവരാണെങ്കില്‍ അവരെ ക്ഷണിച്ചിരുത്തി സാധനങ്ങള്‍ ഇവിടത്തെ സെയില്‍സ്‌മാന്‍ തന്നെ മെഡിസിന്‍ എടുത്ത്‌ നല്‍കും.

മെംബര്‍ഷിപ്പ്‌ കാര്‍ഡ്‌
200 രൂപ അടച്ചാല്‍ ജെ.ബി.ആര്‍. മെഡിക്കല്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ ആന്‍ഡ്‌ ജെ.ബി.ആര്‍.ധന്വന്തരി ആയുര്‍വേദ ക്ലിനിക്ക്‌ വക അംഗത്വ കാര്‍ഡ്‌ സ്വന്തമാക്കാം. അത്തരത്തില്‍ മെംബര്‍ഷിപ്പ്‌ കാര്‍ഡ്‌ സ്വന്തമാക്കിയവര്‍ക്ക്‌ എല്ലാ ആയുര്‍വേദ ചികിത്സയും 30% വരെ ഡിസ്‌കൗണ്ടില്‍ ലഭ്യമാകും. ഷുഗര്‍ നോക്കുന്ന സ്‌ട്രിപ്പൊക്കെ ഫ്രീ ഓഫര്‍ വന്നാലുടനെ കാര്‍ഡ്‌ ഉടമകളെ അറിയിക്കും. അതുപോലെ ഇത്ര രൂപയ്‌ക്ക്‌ പര്‍ച്ചേസ്‌ ചെയ്‌താല്‍ ബ്ലഡ്‌ ഷുഗര്‍ നോക്കുന്ന മെഷീന്‍ , രക്തസമ്മര്‍ദ്ദം നോക്കുന്ന മെഷീന്‍ തുടങ്ങിയവയും ഫ്രീയായി ലഭിക്കും.

ജെ.ബി.ആര്‍.ധന്വന്തരി ആയുര്‍വേദ ക്ലിനിക്ക്‌
ആയുസ്സിന്‍െ വേദമാണ്‌ ആയുര്‍വേദം. പുതിയ കാലത്ത്‌ ആയുര്‍വേദത്തിന്റെ പ്രാധാന്യമേറുകയാണ്‌. ജെ.ബി.ആര്‍.ധന്വന്തരി ആയുര്‍വേദ ക്ലിനിക്കില്‍ മികച്ച ആയുര്‍വേദ ചികിത്സാസൗകര്യമാണുളളത്‌. ഗവ.ആയുര്‍വേദ ആശുപത്രിയില്‍ നിന്ന്‌ വിരമിച്ച മൂന്ന്‌ ഡോക്ടര്‍മാരുടെ സേവനം ക്ലിനിക്കില്‍ ലഭ്യമാണ്‌. ഒരു വനിതാ ഡോക്ടറുള്‍പ്പെടെ രണ്ടുപേരുടെ സേവനം മുഴുവന്‍ സമയവും ലഭ്യമാണ്‌. ആയുര്‍വേദ ചികിത്സയും സ്‌പായും ഇവിടെ പ്രവര്‍ത്തിക്കുന്നു. ആയുര്‍വേദ ചികിത്സയില്‍ റിജുവനേഷന്‍ തെറാപ്പി(ഓജസ്സ്‌ വീണ്ടെടുക്കാനുളള) യാണ്‌ പ്രധാനം , കിഴി,ധാര, നസ്യം തുടങ്ങിയവയും വെരിക്കോസ്‌ വെയിന്‍ ചികിത്സയുടെഭാഗമായി ലീച്ച്‌ തെറാപ്പി തുടങ്ങിയവയും സ്‌പായില്‍
സ്വീഡിഷ്‌ മസാജ്‌, ബോഡി സ്‌ക്രബ്ബര്‍, ബോഡി പോളിഷ്‌, അരോമ തെറാപ്പി തുടങ്ങിയവയും ലഭ്യമാണ്‌. കൂടാതെ പ്രസവത്തിന്‌ മുമ്പേയും പ്രസവാനന്തര പരിചരണവും ലഭിക്കും. പഞ്ചകര്‍മ ചികിത്സ,അമിതവണ്ണം കുറയ്‌ക്കാനുളള ചികിത്സാപാക്കേജ്‌ തുടങ്ങി മുഴുവന്‍ ആയുര്‍വേദപരമായ പരിഹാര-ചികിത്സാമാര്‍ഗ്ഗങ്ങളാണ്‌ ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്‌. കര്‍ക്കടകമാസത്തില്‍ പ്രത്യേക പാക്കേജുകളും ഉണ്ടാവും.

Post your comments