മൂംബൈ: പുതുവത്സര - ത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്കായി എയര്‍ ഇന്ത്യയുടെ രണ്ട് സ്പെഷ്യല്‍ ഓഫറുകള്‍. ന്യുഇയര്‍ സ്പെഷ്യല്‍, ലക്കി ഫസ്റ്റ് എന്നീ ഓഫറുകളാണ് എയര്‍ ഇന്ത്യ അവതരിപ്പി -ച്ചിരിക്കുന്നത്.
ന്യുഇയര്‍ സ്പെഷ്യല്‍ ഓഫര്‍ പ്രകാരം ഡിസംബര്‍ 31 ന് രാത്രി 8 മണിക്കും ജനുവരി ഒന്ന് രാവിലെ എട്ടിനും ഇടയില്‍ മെട്രോ നഗരങ്ങളില്‍ ഒരു ദിശയിലേക്ക് യാത്ര ചെയ്യുന്നതിന് യാത്രക്കാരില്‍ നിന്ന് 5,016 രുപ മാത്രമാവും ഈടാക്കുക.
രണ്ടാമത്തെ ഓഫര്‍ പ്രകാരം എയര്‍ഇന്ത്യയുടെ ബോയിംഗ് 777 എന്ന വിമാനത്തില്‍ ഇക്കണോമിക്ക്, ബിസിനസ് ക്ലാസുകള്‍ ബുക്ക് ചെയ്യുന്നവരില്‍ നിന്നും ലക്കി ഫസ്റ്റ് ഡ്രോയിലുടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഡല്‍ഹി- മൂംബൈ റൂട്ടില്‍ ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കും.
ഇതിനായുള്ള ലക്കി ഡ്രോ വിമാനം പുറപ്പെടുന്നതിന് മുമ്പ് ബോര്‍ഡിംഗ് ഗേറ്റില്‍ വെച്ച് നടക്കും. എയര്‍ ഇന്ത്യ അറിയിച്ചു.
Post your comments