Global block

bissplus@gmail.com

Global Menu

ഉല്‍പ്പാദന ചെലവ് താങ്ങാവുന്നതില്‍ അപ്പുറം പാലിന്റെ വില കൂട്ടി അമുല്‍

അമുല്‍ പാലിന്റെ വില കൂട്ടി കമ്പനി, ജൂലായ് ഒന്ന് മുതല്‍ അമുലിന്റെ വിവിധ വിഭാഗത്തിലുള്ള പാലിന് ലിറ്ററിന് രണ്ട് രൂപയാണ് കൂടുക. ഗുജറാത്തില്‍ നിന്നുള്ള സഹകരണ പാല്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ ബ്രാന്‍ഡാണ് അമുല്‍. ഉല്‍പ്പാദന ചെലവ് താങ്ങാവുന്നതില്‍ അപ്പുറമായിരിക്കുമെന്നും, വില കൂട്ടാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജിസിഎംഎംഎഫ് പറഞ്ഞു. അമുല്‍ ഫ്രഷ് മില്‍ക്ക് വില്‍ക്കുന്ന എല്ലാ നഗരങ്ങളിലും ഈ വര്‍ധന ബാധകമായിരിക്കും.

അതേസമയം രണ്ട് രൂപ കൂട്ടിയതോടെ അമുല്‍ ഗോള്‍ഡ് മില്‍ക്കിന് അര ലിറ്ററിന് 29 രൂപ വില വരും. അമുല്‍ താരയ്ക്ക് അര ലിറ്ററിന് 23 രൂപയും അമുല്‍ ശക്തിക്ക് 26 രൂപയും അരലിറ്ററിന് വരും. രണ്ട് രൂപ വര്‍ധിപ്പിക്കുമ്പോള്‍ എംആര്‍പിയില്‍ ഇത് നാല് ശതമാനത്തോളം വര്‍ധനവുണ്ടാക്കും. അതസമയം ഭക്ഷ്യ വിലവര്‍ധനയേക്കാള്‍ താഴെയാണ് ഈ നിരക്കെന്ന് അമുല്‍ അവകാശപ്പെടുന്നു. ഒന്നര വര്‍ഷത്തിന് ശേഷമാണ് അമുല്‍ വിവിധ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നതെന്നും കമ്പനി പറഞ്ഞു.

പാല്‍ ഉല്‍പ്പാദന വസ്തുക്കളുടെയും കമ്പനിയുടെ ചെലവുകളും വലിയ തോതില്‍ വര്‍ധിച്ചെന്ന് അമുല്‍ പറഞ്ഞു. അതുകൊണ്ട് വില കൂട്ടാതെ നിര്‍വാഹമില്ല. ഇന്ധന വില കാരണം ഗതാഗത നിരക്കുകള്‍ വര്‍ധിച്ചിരിക്കുകയാണ്. പാക്കേജിനും അത് കൃത്യമായി എത്തിക്കുന്നതിനുമായി വലിയ ചെലവാണ് കമ്പനിക്ക് ഉള്ളത്. അതുകൊണ്ട് പാലിന് വില കൂടേണ്ടത് അത്യാവശ്യമായി വന്നു. അതേസമയം പാലിന് മാത്രമല്ല പല അവശ്യ സാധനങ്ങളും വലിയ തോതില്‍ വലി വര്‍ധിച്ചിട്ടുണ്ട്.

സോപ്പ്, എണ്ണ, ചായ, എന്നിവയുടെയും പാക്കേജ് ഫുഡിന്റെ വില പണപ്പെരുപ്പം കാരണം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഇന്ധന വില കൂടിയായതോടെ എല്ലാ മേഖലയിലും വിലക്കയറ്റം അതിശക്തമാണ്. ഇത് അമുലിനെ ബാധിച്ചെന്ന് വ്യക്തമാണ്. ക്ഷീര കര്‍ഷകര്‍ക്കുള്ള തുക കിലോ ഗ്രാമിന് 500 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും, ഓരോ രൂപയിലെ 80 പൈസയും കര്‍ഷകര്‍ക്കാണ് പോകുന്നതെന്നും അമുല്‍ വ്യക്തമാക്കി. കര്‍ഷകര്‍ക്ക് കൂടി വില വര്‍ധന ഗുണം ചെയ്യുമെന്ന് അമുല്‍ അവകാശപ്പെടുന്നു.

Post your comments