Global block

bissplus@gmail.com

Global Menu

കറന്റ് അക്കൗണ്ട് തുറക്കുന്നതിന് ആര്‍ബിഐയുടെ പുതിയ നയങ്ങൾ എന്തെല്ലാം ?

വ്യാപാരികളുടെ  ശ്രദ്ധയ്ക്ക്
ഒരു ബാങ്കില്‍ വായ്പാ ബാധ്യതയുണ്ടെങ്കില്‍ മറ്റൊരു ബാങ്കില്‍ കറന്റ് അക്കൗണ്ട് തുറക്കാനാവില്ല

-കറന്റ് അക്കൗണ്ട് തുറക്കുന്നതിന് പുതിയ നയവുമായി ആര്‍ബിഐ

 

ബാങ്കുകളിലെ കറന്റ് അക്കൗണ്ട് തുറക്കലുമായി ബന്ധപ്പെട്ട് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ സര്‍ക്കുര്‍ 2021 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍. കറന്റ് അക്കൗണ്ട് തുറക്കലില്‍ അച്ചടക്കത്തിന്റെ ആവശ്യകതയെകുറിച്ച് ആര്‍ബിഐ പുറത്തിറക്കിയ സര്‍ക്കുലര്‍ എല്ലാ ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ക്കും എല്ലാ പെയ്മെന്റ് ബാങ്കുകള്‍ക്കും ബാധകമാണ്. ഈ വിഷയത്തില്‍ 2015 ജൂലൈ 2-ാം തീയതി പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഡിബിആര്‍. എല്‍ ഇജി. ബിസി . 25/09.07.005/201516 ദയവായി പരിശോധിക്കുക ബാങ്കുകളില്‍ കറന്റ് അക്കൗണ്ടുകള്‍ തുറക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുനരവലോകനം ചെയ്തിരിക്കുന്നു. പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ താഴെപ്പറയും പ്രകാരമാണ്.

1. ബാങ്കിങ് വ്യവസ്ഥിതിയില്‍ നിന്നും ക്യാഷ് ക്രെഡിറ്റ് (സിസി/ ഓവര്‍ ഡ്രാഫ്ട് (ഒഡി) രൂപത്തില്‍ വായ്പാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുള്ള ഇടപാടുകാരുടെ പേരില്‍ ഒരു ബാങ്കും കറന്റ് അക്കൗണ്ടുകള്‍ അനുവദിക്കാന്‍ പാടുള്ളതല്ല. അവരുടെ എല്ലാ ഇടപാടുകളും സിസി /ഒഡി അക്കൗണ്ടിലൂടെയായിരിക്കണം നടത്തേണ്ടത്.

2ശശ. ഒരു വായ്പക്കാരന് ബാങ്കിങ് വ്യവസ്ഥിതിയില്‍ നിന്നും ലഭ്യമായിരിക്കുന്ന വായ്പാസൗകര്യത്തിന്റെ 10 ശതമാനത്തിലും കുറവ് വായ്പ1 യാണ് ഒരു ബാങ്കില്‍ നിന്നും നല്‍കിയിരിക്കുന്നതെങ്കില്‍ അക്കൗണ്ടില്‍ പണമടക്കലുകള്‍ നിര്‍ബാധം അനുവദിക്കുന്നതും, എന്നാല്‍ സിസി / ഒഡി അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നത് അയാള്‍ക്ക് ബാങ്കിങ് വ്യവസ്ഥിതിയില്‍ നിന്നുമുള്ള വായ്പാ സൗകര്യങ്ങളുടെ 10 ശതമാനമോ, അതിലുമധികമോ നല്‍കിയിരിക്കുന്ന ഒരു ബാങ്കില്‍ അയാള്‍ക്കുള്ള സിസി /ഒഡി അക്കൗണ്ടില്‍ വരവ് വയ്ക്കാന്‍ വേണ്ടി മാത്രമായിരിക്കണം. ഈ അക്കൗണ്ടുകളില്‍ നിന്നും പണം മാറ്റേണ്ട സിസി/ഒഡി അക്കൗണ്ടിലേക്ക് ബാങ്കിനും വായ്പക്കാരനും സമ്മതമായ ഇടവേളകളില്‍ പണം മാറ്റാവുന്നതാണ്. അത് കൂടാതെ, അത്തരം അക്കൗണ്ടുകളിലെ നിക്ഷേപ നീക്കിയിരിപ്പ് മറ്റേതെങ്കിലും ഫണ്ട്- ഇതര അടിസ്ഥാനത്തില്‍ വായ്പക്കാരന്‍ എടുക്കുന്ന വായ്പയിലേക്കുള്ള അയാളുടെ വിഹിതമായി ഉപയോഗിക്കാനും പാടില്ലാത്തതാണ്. ബാങ്കിങ് വ്യവസ്ഥിതിയില്‍ നിന്നും 10 ശതമാനമോ അതിലുമധികമോ വായ്പകള്‍ നല്‍കിയിരിക്കുന്ന ഒന്നില്‍ കൂടുതല്‍ ബാങ്കുകള്‍ ഉള്ളപക്ഷം, ഏത് ബാങ്കിലേക്കായിരിക്കണം പണ നിക്ഷേപം നടത്തേണ്ടത് എന്ന കാര്യം ഇടപാടുകാരും ആ ബാങ്കുകളും തമ്മില്‍ ഉഭയസമ്മതപ്രകാരം തീരുമാനിക്കേണ്ടതാണ്. ബാങ്കിങ് വ്യവസ്ഥിതിയില്‍ നിന്നും 10 ശതമാനത്തിലും കുറഞ്ഞ വായ്പകള്‍ നല്‍കിയിരിക്കുന്ന ബാങ്കുകള്‍ക്ക് വായ്പക്കാരനുവേണ്ടി പ്രവര്‍ത്തനമൂലധന ഡിമാന്റ് ലോണ്‍ (ഡബ്യു സിഡിഎല്‍/ പ്രവര്‍ത്തനമൂലധന ടേം ലോണ്‍ (ഡബ്യൂ.സിടിഎല്‍) അനുവദിക്കാന്‍ കഴിയുന്നതാണ്.

3. ബാങ്കിങ് വ്യവസ്ഥിതിയില്‍ നിന്നുമുള്ള മൊത്തം വായ്പയുടെ 10 ശതമാനമോ അതിലേറെയോ വിഹിതം വായ്പക്കാരന് നല്‍കുന്ന ഒരു ബാങ്കിന് ഇതുവരെ ചെയ്തിരുന്ന പോലെ തന്നെ സിസി/ഒഡി സൗകര്യം നല്‍കാന്‍ കഴിയുന്നതാണ്.

4. 2018 ഡിസംബര്‍ 5-ാം തീയതിയിലെ സര്‍ക്കുലര്‍ ഡിബിആര്‍.ബിപി.ബിസി. നം.12/21.04.048/201819ല്‍ ബാങ്ക് വായ്പാ വിതരണത്തിനായി വായ്പാഘടനയെക്കുറിച്ച് നല്‍കിയിരുന്ന മാര്‍ഗരേഖകള്‍ ബാധകമായിട്ടുള്ള വായ്പക്കാരുടെ കാര്യത്തില്‍ പ്രവര്‍ത്തനമൂലധന വായ്പയെ തവണ വായ്പ ഘടകമായും ക്യാഷ് ക്രെഡിറ്റ് ഘടകമായും വേര്‍തിരിക്കുന്ന പ്രവര്‍ത്തനം ഇനിമേല്‍ കണ്‍സോര്‍ഷ്യം വായ്പയുള്‍പ്പെടെയുള്ളവയില്‍ അതാത് ബാങ്ക് തലത്തിലായിരിക്കും നിര്‍വഹിക്കപ്പെടുന്നത്.

5. ഒരു ബാങ്കില്‍ നിന്നും സിസി/ ഒഡി സൗകര്യം പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത ഇടപാടുക്കാരുടെ കാര്യത്തില്‍ ബാങ്കുകള്‍ കറന്റ് അക്കൗണ്ടുകള്‍ തുറക്കുന്നത് താഴെപ്പറയും പ്രകാരമായിരിക്കണം.

എ) ബാങ്കിങ് വ്യവസ്ഥിതിയില്‍ നിന്നും 50 കോടി രൂപയോ അതിലുമധികമോ വായ്പയുള്ള ഇടപാടുകാരുടെ കാര്യത്തില്‍ ബാങ്ക് ഒരു എസ്‌ക്രോ സംവിധാനം സജ്ജമാക്കേണ്ടതാണ്. അതിന്‍പ്രകാരം അത്തരം വായ്പക്കാരുടെ കറന്റ് അക്കൗണ്ടുകള്‍ എസ്‌ക്രോ മാനേജിങ് ബാങ്കില്‍ മാത്രമേ തുറക്കാനും/ തുടര്‍ന്നുപോകാനും കഴിയൂ എന്നു വരികിലും വായ്പനല്‍കുന്ന ബാങ്കുകള്‍ക്ക് 'കളക്ഷന്‍ അക്കൗണ്ടുകള്‍' തുറക്കാന്‍ അനുവദിക്കുന്നതില്‍ നിയന്ത്രണമില്ല. എന്നാല്‍ ഇത്, ബാങ്കും വായ്പക്കാരനും തമ്മില്‍ ഉഭയസമ്മതപ്രകാരം തീരുമാനിച്ച ഇടവേളകളില്‍ കളക്ഷന്‍ അക്കൗണ്ടു' കളില്‍ നിന്നും മേല്‍പ്പറഞ്ഞ എസ്‌ക്രോ അക്കൗണ്ടിലേക്ക് പണം മാറ്റിക്കൊണ്ടിരിക്കും എന്ന നിബന്ധനയ്ക്ക് വിധേയമായിട്ടായിരിക്കും. അതും കൂടാതെ, അത്തരം അക്കൗണ്ടുകളിലെ നീക്കിയിരിപ്പു തുകകള്‍ ഏതങ്കിലും വിധത്തിലുള്ള ഫണ്ട് - ഇതര അടിസ്ഥാനത്തിലുള്ള വായ്പ ലഭ്യമാക്കുന്നതിനായുള്ള വായ്പക്കാരന്റെ വിഹിതമായി ഉപയോഗിക്കാനും പാടില്ല. മേല്‍പ്പറഞ്ഞ 'കളക്ഷന്‍ അക്കൗണ്ടു'കളിലേക്ക് അടയ്ക്കുന്ന പണത്തിന്റെ അളവിനെ സംബന്ധിച്ചോ, പണമടവുകളുടെ എണ്ണത്തെ സംബന്ധിച്ചോ യാതൊരു നിരോധനവുമില്ലെങ്കില്‍ കൂടിയും, ഈ അക്കൗണ്ടുകളില്‍ നിന്നും പണം കുറവു ചെയ്യുന്നത് അത് എസ്‌ക്രോ അക്കൗണ്ടിലേക്ക് അടക്കുവാനുള്ള ഉദ്ദേശ്യത്തിന് മാത്രമായിരിക്കണമെന്ന നിബന്ധനയുണ്ട്. വായ്പനല്‍കാത്ത ബാങ്കുകള്‍ അത്തരം വായ്പക്കാരുടെ പേരില്‍ ഏതെങ്കിലും കറന്റ് അക്കൗണ്ട് തുടങ്ങാന്‍ പാടുള്ളതല്ല.

ബി) 5 കോടിരൂപയ്ക്കോ അല്ലെങ്കില്‍ 50 കോടിരൂപയില്‍ കുറഞ്ഞതോ ആയ വായ്പകള്‍ ബാങ്കിങ് വ്യവസ്ഥിതിയില്‍ നിന്നും ലഭ്യമാക്കിയിട്ടുള്ള വായ്പക്കാര്‍ക്കുവേണ്ടി കറന്റ് അക്കൗണ്ടുകള്‍ തുറക്കുന്നതില്‍ ബാങ്കുകള്‍ക്ക് ഒരു നിരോധനവുമില്ല. എന്നാല്‍ വായ്പ നല്‍കിയിട്ടില്ലാത്ത ബാങ്കുകള്‍ മുകളിലെ ഖണ്ഡിക (്) (എ) യില്‍ പറഞ്ഞിരിക്കും പ്രകാരം കളക്ഷന്‍ അക്കൗണ്ടുകള്‍ മാത്രമേ തുറക്കാവൂ.

സി) 5 കോടിയില്‍ കുറഞ്ഞ തുക ബാങ്കിങ് വ്യവസ്ഥിതിയില്‍ നിന്നും വായ്പയായി ലഭിച്ചിട്ടുള്ള വായ്പക്കാരുടെ കാര്യത്തില്‍ ബാങ്കുകള്‍ക്ക് കറന്റ് അക്കൗണ്ടുകള്‍ തുറക്കാവുന്നതാണ്. എന്നാല്‍ ആ വായ്പക്കാര്‍ ബാങ്കിങ് വ്യവസ്ഥിതിയില്‍ നിന്നും എടുത്തിരിക്കുന്ന വായ്പാ സൗകര്യങ്ങള്‍ 5 കോടി രൂപയില്‍ കവിയുമ്പോള്‍ ആ വിവരം അവര്‍ ബാങ്കിനെ അറിയിച്ചുകൊള്ളാമെന്ന ഒരു പ്രതിജ്ഞാപത്രം ബാങ്ക് വാങ്ങിച്ചിരിക്കണമെന്ന നിബന്ധനയ്ക്ക് വിധേയമായിട്ടായിരിക്കും ഇതിന് അനുവാദം നല്‍കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഇടപാടുകാരെ സംബന്ധിച്ചിടത്തോളം ബാങ്കിങ് വ്യവസ്ഥിതിയില്‍നിന്നുമുള്ള അവരുടെ വായ്പ 5 കോടി രൂപയോ അതിലധികമോ, അല്ലെങ്കില്‍ 50 കോടി രൂപയോ അതിലധികമോ ആകുന്ന പക്ഷം അവരുടെ കറന്റ് അക്കൗണ്ടുകള്‍ യഥാക്രമം മുകളില്‍ പ്രസ്ഥാവിക്കപ്പെട്ട ഖണ്ഡിക (്)(ബി), (്) (എ) പ്രകാരം നിയന്ത്രിക്കപ്പെടുന്നതായിരിക്കും.

ഡി) ബാങ്കിങ് വ്യവസ്ഥിതിയില്‍ നിന്നും ഏതെങ്കിലും വിധത്തിലുള്ള വായ്പാ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടില്ലാത്തവരായ ഭാവി ഇടപാടുകാര്‍ക്കായി കറന്റ് അക്കൗണ്ടുകള്‍ തുറക്കാന്‍ ബാങ്കുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. എന്നാല്‍ അവരുടെ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള നയങ്ങള്‍ പ്രകാരം അത്യാവശ്യം വേണ്ടുന്ന യോഗ്യമായ ജാഗ്രത പാലിച്ചു കൊണ്ടായിരിക്കണമിത്.

2 ബാങ്കുകള്‍ അവരുടെ എല്ലാ കറന്റ് അക്കൗണ്ടുകളും സിസി/ഒഡി അക്കൗണ്ടുകളും ഇടവിടാതെ കുറഞ്ഞപക്ഷം പാദവര്‍ഷാടിസ്ഥാനത്തിലെങ്കിലും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ബാങ്കിങ് വ്യവസ്ഥിതിയില്‍ നിന്നും നല്‍കിയിട്ടുള്ള വായ്പയുടെ കാര്യത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നത് ഉറപ്പ് വരുത്തണം.

3. തവണ വായ്പകളില്‍ നിന്നുള്ള തുകകള്‍ ബാങ്കുകള്‍ നല്‍കുന്നത് കറന്റ് അക്കൗണ്ടുകള്‍ മുഖേനയാകാന്‍ പാടില്ല. തവണ വായ്പകള്‍ പ്രത്യേക ഉദ്ദേശ്യങ്ങള്‍ക്കായിട്ടാണ് നല്‍കുന്നത് എന്നതിനാല്‍ പണം നേരിട്ട് ചരക്കുകളുടെയും സേവനങ്ങളുടെയും ദാതാക്കള്‍ക്ക് നല്‍കേണ്ടതാണ്. ദൈനംദിന പ്രവര്‍ത്തികള്‍ക്കായി വായ്പക്കാരന് ആവശ്യമായി വരുന്ന ചെലവുകള്‍ അയാള്‍ക്ക് ഒരു സിസി/ ഒഡി അക്കൗണ്ടുണ്ടെങ്കില്‍ ആ സിസി/ഒഡി അക്കൗണ്ടിലൂടെയായിരിക്കണം നിര്‍വഹിക്കേണ്ടത്. അല്ലാത്തപക്ഷം ഒരു കറന്റ് അക്കൗണ്ട് മുഖേനയും.

4. നിലവിലുള്ള സിസി/ ഒഡി അക്കൗണ്ടുകളുടെ കാര്യത്തില്‍ മുകളില്‍ പ്രസ്താവിച്ച നിര്‍ദേശങ്ങളുടെ അനുവര്‍ത്തനം ഈ സര്‍ക്കുലര്‍ തീയതി മുതല്‍ മൂന്ന് മാസക്കാലയളവിനകം ബാങ്കുകള്‍ ഉറപ്പ് വരുത്തേണ്ടതാണ്.

Post your comments