ന്യൂഡല്‍ഹി: തത്കാൽ ടിക്കറ്റിന് ഇനി പൊള്ളുന്ന വില. തത്കാല്‍ ടിക്കറ്റ് റിസര്‍വേഷന്‍ നിരക്കുകള്‍ക്ക് വൻതോതിലാണ് റെയില്‍വേ വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 25 ന് ക്രിസ്മസ് ദിനത്തിൽ പുതിയ നിരക്കുകൾ നിലവില്‍ വരും.
സ്ലീപ്പര്‍ തത്കാല്‍ നിരക്ക് 175 രൂപയില്‍ നിന്ന് 200 രൂപയും, എ.സി. ത്രീ ടയര്‍ നിരക്ക് 350 രൂപയില്‍ നിന്നും 400 രൂപയും കൂടി. ത്രീ ടയര്‍ എ.സിയില്‍ കുറഞ്ഞ തത്കാല്‍ നിരക്ക് 250 രൂപയില്‍ നിന്ന് 300 രൂപയാക്കിയിട്ടുണ്ട്. എ.സി – ടൂ ടയറില്‍ 300ൽ നിന്ന് നിരക്ക് 400 രൂപയായി. പരമാവധി നിരക്ക് 400 ല്‍ നിന്ന് 500 രൂപയാക്കിയും ഉയര്‍ത്തി.യിട്ടുണ്ട്.
എന്നാൽ, ആശ്വാസമെന്നോണം സെക്കന്‍ഡ് സിറ്റിങ് നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. കുറഞ്ഞത് 10 രൂപയും പരമാവധി 15 രൂപയുമാണ് സെക്കന്‍ഡ് സിറ്റിങ്ങില്‍ തത്കാല്‍ നിരക്ക്.
പുതിയ വർധനവ് യാത്രക്കാർക്ക് ക്രിസ്മസിന് ലഭിച്ച വലിയ ആഘാതമാണെന്നാണ് പൊതുവേയുള്ള ആക്ഷേപം.
Post your comments