Global block

bissplus@gmail.com

Global Menu

വിഷരഹിതപച്ചക്കറികള്‍ തീന്‍മേശയിലെത്തിക്കാന്‍ ബിബ്‌ഷ്യാന്‍

ന്യായമായ വിലയില്‍ ഗുണനിലവാരമുളള ഉത്‌പന്നങ്ങള്‍ സാധാരണക്കാര്‍ക്കും പ്രാപ്‌തമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വനിതാ സംരംഭക ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന്‌ തുടങ്ങിയ ഒരു സ്ഥാപനം അതാണ്‌ ബിബ്‌ഷ്യാന്‍ എന്റര്‍പ്രൈസസ്‌ പ്രൈവറ്റ്‌ലിമിറ്റഡ്‌ കമ്പനി.കഷ്ടപ്പെട്ടുണ്ടാക്കിയ കാശ്‌ കൊടുത്ത്‌ ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതിന്‌ നിര്‍ബന്ധിതരാകുന്ന സാധാരണക്കാരെയും അസംസ്‌കൃതവസ്‌തുക്കളുടെ ലഭ്യതക്കുറവും ഗുണനിലവാരമില്ലായ്‌മയും ഇടനിലക്കാരുടെ കൊളളയും കൊണ്ട്‌ ബുദ്ധിമുട്ടുന്ന ചെറുകിട സംരംഭകരെയും ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന്‌ മുക്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ബിബ്‌ഷ്യാന്‍ ഇന്ന്‌ വിജയത്തില്‍ നിന്ന്‌ വിജയത്തിലേക്ക്‌ കുതിക്കുകയാണ്‌.

2015-ലാണ്‌ ബിബ്‌ഷ്യാന്‍ മാര്‍ക്കറ്റിംഗ്‌ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്‌.തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച ബിബ്‌ഷ്യാന്‍ പിന്നീട്‌ കര്‍ണ്ണാടകയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 2018-ലാണ്‌ കേരളത്തിലെത്തിയത്‌. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുളള കര്‍ഷകരില്‍ നിന്നും അവരുടെ ഉത്‌പന്നങ്ങള്‍ ന്യായവിലയ്‌ക്ക്‌ നേരിട്ടു വാങ്ങി പൊതുവിപണിയില്‍ എത്തിക്കുന്ന ഈ മാര്‍ക്കറ്റിങ്‌ കമ്പനി ഇടനിലക്കാരുടെ ചൂഷണം മൂലം തകര്‍ന്നടിഞ്ഞ കാര്‍ഷികമേഖലയ്‌ക്കു കൈത്താങ്ങാകുന്നതിനൊപ്പം തന്നെ പ്രാദേശികതലത്തില്‍ ഉപഭോക്താക്കള്‍ക്ക്‌ ന്യായമായ വിലയ്‌ക്ക്‌ ഗുണനിലവാരമുളള ഉത്‌പന്നങ്ങള്‍ ഉറപ്പാക്കുന്നു. ഇടനിലക്കാരില്ലാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ നിന്നും നേരിട്ട്‌ വന്‍തോതില്‍ ഉത്‌പന്നങ്ങള്‍ ശേഖരിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക്‌ തങ്ങളുടെ വിളകള്‍ക്ക്‌ മതിയായ വില ഉറപ്പാക്കാനും അതിനൊപ്പം കലര്‍പ്പില്ലാത്ത ഉത്‌പന്നങ്ങള്‍ രാജ്യത്തും വിദേശത്തും ന്യായമായ വിലയ്‌ക്ക്‌ വിപണിയിലെത്തിക്കാനും ബിബ്‌ഷ്യാനു കഴിയുന്നു. ഗുണമേന്മയേറിയ ബിബ്‌ഷ്യാന്‍ ഉത്‌പന്നങ്ങളും കമ്പനി വിറ്റഴിക്കുന്നുണ്ട്‌. വിപണിയിലെത്തുന്ന ഏതൊരു ഉത്‌പന്നത്തിന്റെയും വിജയത്തിന്‌ ഗുണമേന്മയും വിലക്കുറവും അനിവാര്യമായ ഘടകങ്ങളാണ്‌. ഇവ രണ്ടും സമന്വയിപ്പിച്ച്‌ വ്യത്യസ്‌തവും നൂതനവുമായ ഒരു വ്യാപാര ശൃംഖല സൃഷ്ടിച്ച്‌ വിതരണ രംഗത്ത്‌ മാറ്റത്തിന്റെ പുതിയ മുഖമായി മാറിക്കഴിഞ്ഞിരിക്കുകയാണ്‌ ബിബ്‌ഷ്യാന്‍ മാര്‍ക്കറ്റിംഗ്‌ കമ്പനി. ഇതിനുപുറമെ സംരംഭകര്‍ക്ക്‌ തങ്ങളുടെ ഉത്‌പന്നങ്ങള്‍ മികച്ച ഗുണമേന്മയില്‍ കുറഞ്ഞ ചെലവില്‍ ഉത്‌പാദിപ്പിച്ച്‌ മികച്ച ലാഭത്തില്‍ വിറ്റഴിക്കാനുള്ള അവസരവും ബിബ്‌ഷ്യാന്‍ ഒരുക്കുന്നു.

സ്ഥലമുണ്ടോ സംരംഭകനാകാം
ചെറുകിട സംരംഭകരെയും കര്‍ഷകരെയും മികച്ച ഗുണനിലവാരമുളള ഉത്‌പന്നങ്ങള്‍ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കി ഉപഭോക്താക്കളെയും സഹായിക്കുന്ന ബിബ്‌ഷ്യാന്‍ വീണ്ടും പുതിയ ആശയങ്ങളുമായി മുന്നോട്ടുകുതിക്കുകയാണ്‌. ബിസിനസ്‌ തുടങ്ങാന്‍ താല്‌പര്യമുണ്ടെങ്കിലും തുടക്കത്തിലെ എല്ലാചെലവും താങ്ങാന്‍ കഴിയാത്തതുകൊണ്ടോ പിന്തുണയ്‌ക്കാന്‍ ആരുമില്ലാത്തതുകൊണ്ടോ പിന്നോക്കം പോകുന്നവര്‍ ഏറെയാണ്‌. അങ്ങനെയുളളവരെ ബിസിനസിലേക്ക്‌ കൈപിടിച്ചുകൊണ്ടുവരാനുളള പദ്ധതിയും ബിബ്‌ഷ്യാന്‍ മുന്നോട്ടുവച്ചിരിക്കുകയാണ്‌.ബിസിനസ്‌ തുടങ്ങാന്‍ താല്‌പര്യമുളള ഒരു വ്യക്തി അതിനായി കുറഞ്ഞത്‌ 200 ചതുരശ്ര അടി സ്ഥലം കണ്ടെത്തിനല്‍കിയാല്‍ ബിസിനസിന്‌ ആവശ്യമായ ബാക്കി കാര്യങ്ങളെല്ലാം ബിബിഷ്യാന്‍ ചെയ്‌തുനല്‍കും. അതായത്‌ ഓഫീസിന്‌ ആവശ്യമായ കമ്പ്യൂട്ടര്‍ മുതല്‍ ഉത്‌പന്നങ്ങള്‍ വരെ. 3 ലക്ഷം രൂപ മിനിമം സെക്യൂരിറ്റി തുക വാങ്ങിയാണ്‌ ഇതു ചെയ്യുന്നത്‌. ഒരു ഈടും കൂടാതെ നല്‍കിയാല്‍ സംരംഭകര്‍ക്ക്‌ ഒരു ഉത്തരവാദിത്വമുണ്ടാകില്ല.ആ തുക റീഫണ്ട്‌ ചെയ്യും. ഇത്തരം ബിസിനസ്‌ യൂണിറ്റുകളില്‍ (ഫ്രാഞ്ചൈസികളില്‍)നടക്കുന്ന വില്‌പനയുടെ 5% തുക ഫ്രാഞ്ചൈസിക്ക്‌ നല്‍കും. മാത്രമല്ല പ്രതിമാസം വാടക തുടങ്ങി മെയിന്റനന്‍സ്‌ ഇനത്തില്‍ 10,000 രൂപയും നല്‍കും.

ആര്‍ക്കും മുന്നോട്ടുവരാം
കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും എന്നുവേണ്ട എവിടെയും താല്‌പര്യമുളളയാള്‍ക്ക്‌ ബിബ്‌ഷ്യാന്റെ ഫ്രാഞ്ചസിയാകാം. അതിനായി 200 ചതുരശ്ര അടി കെട്ടിടവും 3 ലക്ഷം രൂപ സെക്യൂരിറ്റിയും നല്‍കിയാല്‍ മതി. ഫ്രാഞ്ചൈസി തുടങ്ങാനുദ്ദേശിക്കുന്ന സൈറ്റ്‌ കമ്പനി പരിശോധിച്ച്‌ ബോധ്യപ്പെട്ടാല്‍ ബാക്കിയെല്ലാം കമ്പനി ചെയ്യും. ഉത്‌പന്നങ്ങളും എത്തിക്കും. ബിസിനസും ഉണ്ടാക്കിനല്‍കും.കരളം കൊല്ലം, കോട്ടയം, കണ്ണൂര്‍, എറണാകുളം, പാലക്കാട്‌ എന്നിവിടങ്ങളിലാണ്‌ കേരളത്തില്‍ ആദ്യഘട്ടത്തില്‍ ബിബ്‌ഷ്യാന്‍ സ്റ്റോറുകള്‍ വരുന്നത്‌. ഫെബ്രുവരി 20 ഓടെ 25 സ്‌റ്റോറുകള്‍ ഈ ജില്ലകളിലാണ്‌ പ്രവര്‍ത്തനം ആരംഭിക്കുക. തമിഴനാട്ടിലും കേരളത്തിലുമായി ആദ്യഘട്ടത്തില്‍ 60 ബിബ്‌ഷ്യാന്‍ സ്റ്റോറുകളാണ്‌ വരുന്നത്‌. ബിസിനസ്‌ ടു കസ്‌റ്റമേഴ്‌സ്‌ (ബി2സി) മാത്രമല്ല ബിസിനസ്‌ 2 ബിസിനസും ചെയ്യുന്ന ബിബ്‌ഷ്യാന്‍ 90 ശതമാനവും പ്രാദേശികമായ ഉത്‌പന്നങ്ങളാണ്‌ ഇത്തരം ബിസിനസ്‌ യൂണിറ്റുകള്‍ വഴി വിറ്റഴിക്കുക. ഒപ്പം ബിബ്‌ഷ്യാന്‍ ഉത്‌പന്നങ്ങളും നല്‍കും. ബിബ്‌ഷ്യാന്‍ കര്‍ഷകരില്‍ നിന്നും നേരിട്ട്‌ സംഭരിക്കുന്ന ധാന്യങ്ങളും മികച്ച കാര്‍ഷികോത്‌പന്നങ്ങള്‍ നേരിട്ട്‌ വാങ്ങി ഞങ്ങള്‍ തന്നെ ഉത്‌പാദിപ്പിക്കുന്ന മല്ലിപ്പൊടി, മുളകുപൊടി തുടങ്ങിയവയും ഇത്തരം ബിസിനസ്‌ യൂണിറ്റുകള്‍ വഴി വിറ്റഴിക്കും.

ഏപ്രില്‍ മാസത്തോടെ 150 ബി.ഇ സ്‌റ്റോറുകള്‍
ബിബ്‌ഷ്യാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്‌ കര്‍ഷകരില്‍ നിന്ന്‌ നേരിട്ട്‌ കാര്‍ഷികോത്‌പന്നങ്ങള്‍ ശേഖരിക്കുന്നതിനാല്‍ മികച്ച ഗുണനിലവാരമുളള ഉത്‌പന്നങ്ങള്‍ ന്യായമായ വിലയില്‍ നല്‍കാനാവും. നിലവില്‍ കേരളത്തില്‍ തന്നെ നിരവധി കറി പൗഡര്‍, മസാല മാനുഫാക്‌ചറിംഗ്‌ ബ്രാന്‍ഡുകള്‍ക്ക്‌ ഞങ്ങള്‍ അസംസ്‌കൃതവസ്‌തുക്കള്‍ സപ്ലൈ ചെയ്യുന്നുണ്ട്‌. ഉത്‌പന്നപായ്‌ക്കറ്റുകളില്‍ രേഖപ്പെടുത്തുന്ന ബ്രാന്‍ഡ്‌ നെയിം ബി ഇ സ്റ്റോര്‍ എന്നാണ്‌. പ്രാദേശികമായി ചെറുകിട മുളകുപൊടി,മല്ലിപ്പൊടി തുടങ്ങിയ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കും ബി.ഇസ്റ്റോറാണ്‌ അസംസ്‌കൃതവസ്‌തുക്കള്‍ സപ്ലൈ ചെയ്യുന്നത്‌. പ്രാദേശികമായി ബി.സ്റ്റോറിന്റെ ഫ്രാഞ്ചൈസികള്‍ വരുമ്പോള്‍ ഇവിടെ നിന്ന്‌ മൊത്തവിലയ്‌ക്ക്‌ അസംസ്‌കൃത വസ്‌തുക്കള്‍ ഇത്തരം ചെറുകിട, കുടില്‍ വ്യവസായ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാകും. ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും ബിബ്‌ഷ്യാന്‍ തയ്യാറല്ല അത്‌ അസംസ്‌കൃതവസ്‌തുവിന്റെ കാര്യത്തിലായാലും ശരി ഉത്‌പന്നത്തിന്റെ കാര്യത്തിലായാലും.യാതൊരു കമ്പനിയും നല്‍കാത്ത കുറഞ്ഞ വിലയില്‍ ്‌ അസംസ്‌കൃതവസ്‌തുക്കള്‍ സപ്ലൈ ചെയ്യാന്‍ ബിബ്‌ഷ്യാന്‌ കഴിയുന്നു. ഫിനിഷ്‌ഡ്‌ പ്രൊഡക്ടുകളുടെ കാര്യത്തിലും അത്‌ സാധ്യമാണ്‌. ഏത്‌ വന്‍ ബ്രാന്‍ഡിനേക്കാളും മികച്ച ഗുണനിലവാരമുളള ഉത്‌പന്നങ്ങള്‍ 10 മുതല്‍ 30% വരെ വിലക്കുറവില്‍ നല്‍കാനാകും.ഗുണനിലവാരവും വിലക്കുറവുമാണ്‌ ബി.ഇ.സ്റ്റോറിന്‌െറ ഹൈലൈറ്റ്‌.

ഫെബ്രുവരി 20 ഓടെ 25 ബിബ്‌ഷ്യാന്‍ സ്‌റ്റോറുകള്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ പ്രവര്‍ത്തനം ആരംഭിക്കും. ഏപ്രില്‍ 1 ഓടെ 150 സ്‌റ്റോറുകള്‍ ആയി ഉയര്‍ത്താനാണ്‌ പദ്ധതിയിടുന്നത്‌.

മാനുഫാക്‌ചറിംഗ്‌ രംഗത്തേക്ക്‌
ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, വിവിധയിനം മാവുകള്‍, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയ സ്‌പൈസസ്‌ , ഡിറ്റര്‍ജന്റുകള്‍ തുടങ്ങിയവയാണ്‌ ഞങ്ങളുടെ സ്വന്തം ഉത്‌പന്നങ്ങളായി വരുന്നത്‌.കൂടാതെ പ്രാദേശികമായി നിര്‍മ്മിക്കുന്ന പലഹാരങ്ങളും മറ്റും പായ്‌ക്കറ്റിലാക്കി ബി.ഇ.സ്റ്റോറുകള്‍ മുഖേന വില്‌പന നടത്തും. മറ്റ്‌ ഉത്‌പന്നങ്ങളും സ്വന്തമായി ഉത്‌പാദിപ്പിക്കാനും ബിബ്‌ഷ്യാന്‌ പദ്ധതിയുണ്ട്‌. 60 കോടി രൂപയുടെ മാനുഫാക്‌ചറിംഗ്‌ പ്ലാന്റാണ്‌ പദ്ധതിയിടുന്നത്‌. നിശ്ചിതഎണ്ണം ഫ്രാഞ്ചെസികള്‍ എന്നത്‌ യാഥാര്‍ത്ഥ്യമായ ശേഷമാകും മാനുഫാക്‌ചറിംഗിലേക്ക്‌ കടക്കുക.

ജൈവകൃഷിയും വിഷരഹിത പച്ചക്കറിയും
കേരളത്തില്‍ മൂന്നരക്കോടി ജനങ്ങളുണ്ട്‌. എന്നാല്‍ കേരളം ഒരു കണ്‍സ്യമൂര്‍ സ്‌റ്റേറ്റാണ്‌. അതായത്‌ എല്ലാം മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുകയാണ്‌. പച്ചക്കറിയായാലും ഫലവര്‍ഗ്ഗമായാലും ശരി, നമ്മള്‍ കൃഷിചെയ്യുന്നത്‌ പര്യാപ്‌തമല്ല. ഇനി ഈ വരുന്ന പച്ചക്കറിയും ഫലവര്‍ഗ്ഗങ്ങളുടെയും കാര്യമെടുത്താലോ, മനുഷ്യന്‌ ഹാനികരമായ കീടനാശിനികളും മറ്റും തളിച്ചാണ്‌ വരുന്നത്‌. ഈ സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ വിഷരഹിത പച്ചക്കറികള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ബിബ്‌ഷ്യന്‍ ഓര്‍ഗാനിക്‌ ഫാമിംഗ്‌ ആന്‍ഡ്‌ സപ്ലൈ പദ്ധതി കൊണ്ടുവരുന്നത്‌. അതായത്‌ നിലവില്‍ കയ്യില്‍ നല്ല കാശുളളവര്‍ക്കു മാത്രമേ ജൈവപച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വാങ്ങി ഉപയോഗിക്കാന്‍ കഴിയൂ. സാധാരണക്കാര്‍ക്ക്‌ കൂടി അവ പ്രാപ്യമായ വിധത്തിലാണ്‌ ബിബ്‌ഷ്യാന്‍ പദ്ധതി വിഭാവനം ചെയ്യുന്നത്‌. കര്‍ഷകരെ സമന്വയിപ്പിച്ചുകൊണ്ട്‌ വിഷരഹിതപച്ചക്കറികളും ഫലവര്‍ഗ്ഗങ്ങളും കസ്റ്റമേഴ്‌സിന്‌ എത്തിച്ചുനല്‍കുന്നതിനും പദ്ധതിയുണ്ട്‌. അതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ജൈവകൃഷിക്കായി തമിഴ്‌നാട്ടില്‍ 50 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്തുകഴിഞ്ഞു. 2024ഓടെ ഉത്‌പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കഴിയും. സ്വന്തം ഫാമിലെ ഉത്‌പന്നങ്ങളായതിനാല്‍ വിലകുറച്ച്‌ നല്‍കാനും കഴിയും. റിട്ടയേര്‍ഡ്‌ ശാസ്‌ത്രജ്ഞന്മാരുമായി ചേര്‍ന്നാണ്‌ ഈ പദ്ധതി വിഭാവനം ചെയ്യുന്നത്‌. മഹാരാഷ്ട്ര,തമിഴ്‌നാട്‌ എന്നിവിടങ്ങളിലുളളവരാണ്‌ കൂടുതല്‍ നിക്ഷേപകരും. കേരളത്തിലും ജൈകൃഷിയില്‍ താല്‌പര്യമുളളവരെ പങ്കാളികളാക്കി ഇവിടെ തന്നെ പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും കൃഷി ചെയ്‌ത്‌ ബി.ഇസ്റ്റോറുകള്‍ വഴി വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്‌.

വിപുലമായ മാര്‍ക്കറ്റിംഗ്‌
വിപുലമായ മാര്‍ക്കറ്റിംഗ്‌ ടീമാണ്‌ ബിബ്‌ഷ്യാന്റേത്‌. ഓഫ്‌ലൈന്‍ മാര്‍ക്കറ്റിംഗിനായി പ്രത്യേകം മാര്‍ക്കറ്റിംഗ്‌ ടീം ഉണ്ട്‌. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്‌ വിഭാഗവുമുണ്ട്‌.ടിവിയിലും മറ്റും പരസ്യം നല്‍കുന്നു. മാത്രമല്ല ബിസിനസ്‌ സപ്പോര്‍ട്ടിനായി ബിസിനസ്‌ ടാലന്റ്‌ മാനേജര്‍മാരുണ്ട്‌. അമ്പതോളം ഫ്രാഞ്ചൈസികള്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞാല്‍ ബി.ഇ സ്റ്റോര്‍ എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങും. ഓണ്‍ലൈന്‍ ബിസിനസ്‌ പ്രധാനമായും ഈ ആപ്‌ വഴിയാകും. അതനുസരിച്ച്‌ ഓരോ ഏരിയയില്‍ നിന്നും വരുന്ന ഓര്‍ഡറുകള്‍ അതത്‌ ഏരിയയിലെ ഫ്രാഞ്ചൈസികള്‍ക്ക്‌ കൈമാറും. അവിടെ നിന്ന്‌ ഉത്‌പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക്‌ എത്തിച്ചുനല്‍കാനാണ്‌ ബിബ്‌ഷ്യാന്‍ പദ്ധതിയിടുന്നത്‌.

ബിബ്‌ഷ്യാന്‍ ഡയറക്ടര്‍ബോര്‍ഡില്‍ നാലുപേരാണുളളത്‌. സ്ഥാപകനും മാനേജിംഗ്‌ ഡയറക്ടറുമായ ബിബിന്‍ കൃഷ്‌ണ,നിവേദ്‌ പിളള, ദിലീപ്‌ ചന്ദ്രന്‍, അനുഷ ആചാരി എന്നിവര്‍ ചേര്‍ന്ന്‌ എട്ടു വര്‍ഷം മുമ്പാണ്‌ ബിബ്‌ഷ്യാന്‍ എന്ന വേറിട്ട സംരംഭത്തിന്‌ തുടക്കം കുറിച്ചത്‌. 10 വര്‍ഷം മാര്‍ക്കറ്റിംഗ്‌ ഫീല്‍ഡില്‍ ജോലി ചെയ്‌ത ബിബിന്‍ കൃഷ്‌ണ എന്തെങ്കിലും സ്വന്തം നിലയില്‍ ചെയ്യണം എന്ന ചിന്തയില്‍ നിന്നാണ്‌ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന്‌ ഈ സംരംഭം തുടങ്ങിയത്‌. പഞ്ചായത്ത്‌ തലത്തില്‍ ചെറിയ രീതിയില്‍ ഒരു കറിപൗഡര്‍ യൂണിറ്റ്‌ തുടങ്ങാനാണ്‌ എട്ടുവര്‍ഷം മുമ്പ്‌ പദ്ധതിയിട്ടത്‌. അതിനായി മൊത്തവ്യാപാരികളില്‍ നിന്നാണ്‌ മുളക്‌,മല്ലി തുടങ്ങിയ അസംസ്‌കൃതവസ്‌തുക്കള്‍ എടുത്തിരുന്നത്‌. എന്നാല്‍, അവയുടെ ഗുണനിലവാരമില്ലായ്‌മയും മറ്റും മനസ്സിലാക്കി പിന്നീട്‌ അതതു സാധനങ്ങള്‍ക്ക്‌ പേരുകേട്ട സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ നിന്നെടുക്കാന്‍ തീരുമാനിച്ചു. അതിനായി ഇതേ കുറിച്ചു നന്നായി പഠിച്ചു. ഈ അന്വേഷണത്തിനിടെ പല ചെറുകിട സംരംഭകരെയും സമീപിച്ചപ്പോള്‍ അവരൊക്കെ സമാനമായ പ്രശ്‌നം നേരിടുന്നതായി മനസ്സിലായി. തുടര്‍ന്നാണ്‌ നാലംഗ സംഘം കറി പൗഡര്‍ യൂണിറ്റ്‌ എന്നതില്‍ നിന്ന്‌ ചെറുകിട സംരംഭകര്‍ക്ക്‌ ഗുണമേന്മയുളള മുളകും മല്ലിയും ധാന്യവര്‍ഗ്ഗങ്ങളും മറ്റും എത്തിക്കുന്ന സംരംഭം എന്ന പദ്ധതി ഉരുത്തിരിയുന്നത്‌. ബിബ്‌ഷ്യാന്റെ തുടക്കം ചെന്നൈയിലാണ്‌.
 

Post your comments