Global block

bissplus@gmail.com

Global Menu

തിരുവനന്തപുരത്ത് വോഡഫോണ്‍ 4ജി

തിരുവനന്തപുരം: ടെലകോം സേവനദാതാ -ക്കളിലൊന്നായ വോഡഫോണ്‍ കൊച്ചിയിലെ വിജയകരമായ തുടക്കത്തിനു ശേഷം തിരുവനന്തപുരത്തും അതിവേഗ 4ജി സര്‍വ്വീസുകള്‍ അവതരിപ്പിച്ചു.  ഏറ്റവും ഫലപ്രദമായ 1800 MHz  ബാന്‍ഡിലാണ് പുതുതലമുറ സേവനമായ ഹൈ സ്പീഡ് 4ജി നെറ്റ്വര്‍ക്ക് ലഭ്യമാക്കുന്നത്. ഹൈ സ്പീഡ് നെറ്റ്വര്‍ക്കിലൂടെ വോഡഫോണിന്‍റെ 4ജി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ വഴിയുള്ള ഇന്‍റര്‍നെറ്റ് അതിവേഗത്തില്‍ ഉപയോഗിക്കാനും മൊബൈല്‍ വൈ-ഫൈ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഡിവൈസുകളില്‍ പ്രയോജനപ്പെടുത്താനും സാധിക്കും.

വോഡഫോണിന്‍റെ 4ജി സേവനങ്ങള്‍ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളുടെ (ഐ ഫോണ്‍, സാംസംഗ്, മൈക്രോമാക്സ്, ലാവ, ക്സോളോ) 4ജി സൗകര്യമുള്ള ഹാന്‍ഡ്സെറ്റുകള്‍ വഴി വാങ്ങി ഉടന്‍ തന്നെ ഉപയോഗിക്കാനാവും. 

വോഡഫോണ്‍ 4ജി വഴി ഉപഭോക്താക്കളുടെ മൊബൈല്‍ ഇന്‍റര്‍നെറ്റ് അനുഭവത്തിന്‍റെ കാര്യത്തില്‍ വളരെ ഉയര്‍ന്ന തലത്തിലെത്താനാവും. അവര്‍ക്ക് വീഡിയോകളും സംഗീതവും കൂടുതല്‍ വേഗത്തില്‍ ഡൗണ്ലോഡു ചെയ്യാനും അപ്ലോഡു ചെയ്യാനുമാവും. തുടര്‍ച്ചയായ വീഡിയോ ചാറ്റുകള്‍, പ്രിയപ്പെട്ടആപ്പുകള്‍ കൂടുതല്‍ എളുപ്പത്തില്‍ കണക്ടു ചെയ്യല്‍ എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകും. ഹൈ ഡെഫനിഷന്‍ വീഡിയോ സ്ട്രീമിങ്, മൊബൈല്‍ ഗെയിമിങ്, ടു-വേ വീഡിയോ കോളിങ് എന്നിവയും ഉപഭോക്താക്കള്‍ക്ക് അനുഭവിക്കാനാവും. 

തങ്ങള്‍ എങ്ങനെ ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്നു എന്നതിനെ സ്വാധീനിക്കുന്ന വിധത്തില്‍ ശക്തമായ മാറ്റങ്ങള്‍ വരുത്തുന്ന മൊബൈല്‍ അനുഭവങ്ങള്‍ ലഭ്യമാക്കുന്ന വിപ്ലവകരമായ ശേഷിയാണ് 4ജിക്കുള്ളതെന്ന്  തിരുവനന്തപുരത്ത് വോഡഫോണ്‍ 4ജി സേവനങ്ങള്‍ അവതരിപ്പിക്കുന്നതു പ്രഖ്യാപിച്ചു കൊണ്ട് വോഡഫോണ്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ (സൗത്ത്) സുരേഷ് കുമാര്‍ പറഞ്ഞു.  19  രാജ്യങ്ങളില്‍ 4ജി അവതരിപ്പിച്ച വോഡഫോണിന്‍റെ ആഗോള അനുഭവ സമ്പത്ത് ഈ സാങ്കേതിക വിദ്യയെക്കുറിച്ചു കൂടുതല്‍ മികച്ച രീതിയില്‍ മനസ്സിലാക്കാനും 4ജി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ഇന്ത്യയിലെ 4ജി സേവനങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കം കുറിച്ച തങ്ങള്‍ ലോകത്ത് ഇന്നു ലഭ്യമായിട്ടുള്ളതില്‍ ഏറ്റവും ആധുനീകമായ വയര്‍ലെസ്  ബ്രോഡ്ബാന്‍റ് അനുഭവങ്ങളാണ് തിരുവനന്തപുരത്ത് ഹൈ സ്പീഡ് 4ജി സേവനങ്ങള്‍  അവതരിപ്പിക്കുന്നതിലൂടെ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യയുമായി സഹകരിക്കുന്ന തങ്ങള്‍ വിവിധങ്ങളായ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുകയാണ്. 2ജി ആയാലും 3ജി ആയാലും സാങ്കേതികവിദ്യ പരമാവധി ഉപയോഗിച്ച് രാജ്യ വ്യാപകമായുള്ള ഉപഭോക്താക്കള്‍ക്ക് മികച്ച കണക്ടിവിറ്റി നല്‍കാനുള്ള ശ്രമമാണു നടത്തിയത്.  ഇപ്പോള്‍ 4ജിയുടെ കാര്യത്തിലും അതേ രീതി തന്നെയാണു പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

വോഡഫോണ്‍ പ്രധാന മെട്രോകളില്‍ അതിന്‍റെ സാന്ദ്രത വര്‍ധിപ്പിച്ചു കൊണ്ടാവും  4ജി അവതരിപ്പിക്കുന്നത്.  മുംബൈ, ഡെല്‍ഹി, ബെഗലൂരു, കോല്‍ക്കത്ത എന്നിവിടങ്ങില്‍ 2016 മാര്‍ച്ചിനു മുന്‍പ് ഇതുണ്ടാകും.  ഈ കേന്ദ്രങ്ങളില്‍ 4ജി  സേവനങ്ങള്‍  പരീക്ഷിക്കുന്നത് വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ആഗോള മുന്‍നിരക്കാരുമായി വോഡഫോണ്‍ ഇന്ത്യ ഇതിനായി സഹകരിക്കുന്നുണ്ട്. 

തിരുവനന്തപുരത്തെ ഉപഭോക്താക്കള്‍ക്കായി 4ജി അനുഭവിക്കുന്നതിനായി പ്രത്യേക ആനുകൂല്യങ്ങളുടെ  ഒരു ശേഖരം തന്നെയാണ് വോഡഫോണ്‍ അവതരിപ്പിക്കുന്നത്. താഴെപ്പറയുന്നവ ഇതില്‍ ഉള്‍ക്കൊള്ളുന്നു.

വോഡഫോണ്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ചൊരു വിപണിയാണ് കേരളം എന്നും ഡാറ്റയുടെ കാര്യത്തില്‍ 75 ശതമാനത്തിലേറെ വാര്‍ഷിക വളര്‍ച്ചയാണ് ഉള്ളതെന്നും ഇത് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെന്നും വോഡഫോണ്‍ ഇന്ത്യയുടെ കേരളത്തിലെ ബിസിനസ് മേധാവി അഭിജിത്ത് കിഷോര്‍  പറഞ്ഞു. കൊച്ചിയിലെ വിജയകരമായ അവതരണത്തിനു ശേഷം തലസ്ഥാന നഗരമായി തിരുവനന്തപുരത്ത് 4ജി സേവനങ്ങള്‍ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് ഏറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ കേരളത്തില്‍ തങ്ങളുടെ  4ജി സേവനങ്ങള്‍ ലഭിക്കുന്ന പട്ടണങ്ങള്‍ പത്തായി ഉയര്‍ന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.  കോഴിക്കോടും ഉടന്‍ തന്നെ 4ജി സേവനങ്ങള്‍ അവതരിപ്പിക്കും. വോയ്സിന്‍റേയും ഡാറ്റയുടേയും കാര്യത്തില്‍ മികച്ച സ്മാര്‍ട്ട് പരിഹാരങ്ങള്‍ തേടുന്ന ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്ന തങ്ങളുടെ ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍ തന്നെയാവും ഇവിടേയും പിന്തുടരുക. തങ്ങള്‍ അവതരിപ്പിക്കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി ഏറ്റവും മികച്ച മൊബൈല്‍ ഇന്‍റര്‍നെറ്റ് അനുഭവങ്ങള്‍ പ്രയോജനപ്പെടുത്താനും അദ്ദേഹം തിരുവനന്തപുരത്തെ ഉപഭോക്താക്കളെ ആഹ്വാനം ചെയ്തു. 

Post your comments