Global block

bissplus@gmail.com

Global Menu

വോഡഫോണ്‍ ലോകം നിങ്ങളുടെ വിരല്‍ത്തുമ്പില്‍

കൊച്ചി: മൈ വോഡഫോണ്‍ ആപ്പിലൂടെ വോഡഫോണിന്‍റെ ലോകം നിങ്ങളുടെ വിരല്‍ത്തുമ്പില്‍. ഇന്‍റര്‍നെറ്റ് ഉപയോഗം, ബില്‍ പേമെന്‍റ്, റീചാര്‍ജ്, ബോണസ് കാര്‍ഡ്, പ്ലാനുകളും മറ്റ് ഓഫറുകളും, റോമിംഗ് ആക്ടിവേഷന്‍, എംഎന്‍പി അപേക്ഷകള്‍, വോഡഫോണ്‍ സ്റ്റോര്‍ കണ്ടെത്തല്‍, സര്‍വീസ് അപേക്ഷകളുടെ പുരോഗതി തുടങ്ങിയ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ മൈ വോഡഫോണ്‍ ആപ് വഴി  വരിക്കാരന് നിര്‍വഹിക്കാനാകും. കുടുംബത്തിലെ മറ്റംഗങ്ങളുടെ  ഫോണും മാനേജ് ചെയ്യാന്‍ സാധിക്കും. 

 ഓരോ ഉപഭോക്താവിനും അവര്‍ എടുക്കുന്ന പായ്ക്കിന്‍റെ ഉപയോഗം മനസിലാക്കുവാനും  പല അക്കൗണ്ടുകള്‍ മാനേജ് ചെയ്യാനും പുതിയ പായ്ക്കിന് അപേക്ഷിക്കുവാനുമൊക്കെ  മൈ വോഡഫോണ്‍ ആപ് സഹായിക്കും. ഇതുവഴി വരിക്കാരന് ഏറ്റവും മികച്ച പായ്ക്ക് തെരഞ്ഞെടുക്കുവാന്‍ സാധിക്കുന്നു.

ഇന്‍റര്‍നെറ്റ് ചാര്‍ജില്ലാതെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് വോഡഫോണ്‍ വരിക്കാര്‍ക്ക് 24 മണിക്കൂറും മൈ വോഡഫോണ്‍ ആപ്പ് ഉപയോഗിച്ച്  വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ അനുഭവിച്ചറിയാം. വോഡഫോണ്‍ വരിക്കാരനല്ലാത്തവര്‍ക്കും ഈ സേവനങ്ങള്‍ ഉപയോഗിച്ചറിയുവാനുള്ള അവസരം മൈ വോഡഫോണ്‍ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്.

"ഷോപ്പിംഗ് നടത്താനും പുതിയ സേവനങ്ങള്‍ വാങ്ങുവാനും വിവരങ്ങള്‍ അറിയാനും  ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഉപഭോക്താക്കളുടെ ഈ ആവശ്യങ്ങളില്‍നിന്നാണ് മൈ വോഡഫോണ്‍  ആപ് ഉരുത്തിരിഞ്ഞിട്ടുള്ളത്. എല്ലാം ഉപഭോക്താക്കളുടെ വിരല്‍ത്തുമ്പില്‍ മൈ വോഡഫോണ്‍  ആപ് എത്തിക്കന്നു.  സര്‍വീസുകള്‍ നേടുന്നതു മുതല്‍ അക്കൗണ്ടുകള്‍ മാനേജ് ചെയ്യുന്നതും അവരുടെ പ്രശ്നങ്ങള്  പരിഹരിക്കുന്നതുവരെയുള്ള വൈവിധ്യമാര്‍ന്ന കാര്യങ്ങള്‍ സാധിക്കുന്ന തരത്തിലാണ് മൈ വോഡഫോണ്‍  ആപ്പിന്‍റെ രൂപകല്പന." വോഡഫോണ്‍  ഇന്ത്യയുടെ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ നാഷണല്‍ ഹെഡ് കവിത നായര്‍ പറയുന്നു.   

വോഡഫോണിന്‍റ ലോകം മൈ വോഡഫോണ്‍ ആപ്പിലൂടെ ഉപഭോക്താക്കളുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമായി 'മിനി സൂസൂസ്, സുമി ആര്‍മി'  ടെലിവിഷന്‍ പ്രചാരണ പരിപാടികള്‍ കമ്പനി ആരംഭിക്കുകയാണ്. വിവിധ ആപ്ളിക്കേഷനുകളുടെ സവിശേഷതകളും അവകൊണ്ടുണ്ടാകുന്ന നേട്ടങ്ങളും ഇതിലൂടെ  ഉപഭോക്താക്കളുമായി പങ്കുവയ്ക്കും. സോഷ്യല്‍ മീഡിയയില്‍ ഇവയുടെ സാന്നിധ്യം ശക്തമാക്കും.

 "വോഡഫോണുമായി ബന്ധപ്പെട്ടുള്ള ഏതു സേവനത്തിനുമുള്ള വണ്‍ സ്റ്റോപ്പ് ഷോപ്പാണ് മൈ വോഡഫോണ്‍  ആപ് എന്നു ഉപഭോക്താവിന്‍റെ മനസില്‍  ഉറപ്പിക്കുന്നതിനുതകുന്ന വിധത്തിലാണ് ഈ പ്രചാരണ പരിപാടി രൂപ കല്പന ചെയ്തിരിക്കുന്നത്. ഈ പുതിയ മൈ വോഡഫോണ്‍ ആപ്പിന്‍റെ സവിശേഷതകള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട്  വിവിധ മാധ്യമങ്ങളിലൂടെ സുമി ആര്‍മി ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തും. "വോഡഫോണ്‍  ഇന്ത്യയുടെ ബ്രാന്‍ഡ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍സൈറ്റ്സ് നാഷണല്‍ ഹെഡ് സിദ്ധാര്‍ഥ് ബാനര്‍ജി പറഞ്ഞു. 

 ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും മൈ വോഡഫോണ്‍ ആപ് ലഭ്യമാണ്. ഗൂഗിള്‍ പ്ളേസ്റ്റോറില്‍നിന്നു ഇത് ഡൗണ്‍ലോഡ് ചെയ്യാം. താമസിയാതെ മറ്റ് പ്ളാറ്റ്ഫോമുകളിലും ഇതു ലഭ്യമാക്കും.

 

Post your comments