റിയൽ എസ്റ്റേറ്റിന്റെ ആവശ്യം വർദ്ധിപ്പിക്കുന്നതിനായി ഡവലപ്പർമാർക്കും വീട് വാങ്ങുന്നവർക്കുമുള്ള ആദായനികുതി ഇളവും ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഈ പദ്ധതിയ്ക്ക് കീഴിൽ ഡവലപ്പർമാർക്കും വീട് വാങ്ങുന്നവർക്കും 2 കോടി രൂപ വരെയുള്ള വീടുകൾക്ക് നികുതി ഇളവും കേന്ദ്രസർക്കാർ നൽകും. "ഇത് വീടുകൾ വാങ്ങുന്നതിനും അധിക സാധനങ്ങൾ ഇറക്കാനും ആളുകളെ പ്രേരിപ്പിക്കും," നിർമ്മല സീതാരാമൻ പറഞ്ഞു. ആദായനികുതി ഇളവ് ആദ്യമായി വാങ്ങുന്നവർക്ക് മാത്രമുള്ളതാണ്, ഇത് 2021 ജൂൺ 30 വരെയാണ് ഇത് ലഭ്യമാകും. രണ്ട് കോടി രൂപ വരെയുള്ള റെസിഡൻഷ്യൽ യൂണിറ്റുകളുടെ പ്രാഥമിക വിൽപ്പനയ്ക്കുള്ള സർക്കിൾ നിരക്കും കരാർ മൂല്യവും തമ്മിലുള്ള വ്യത്യാസം ഇരട്ടിയാക്കുമെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു. 2 കോടി വരെ മൂല്യമുള്ള റെസിഡൻഷ്യൽ യൂണിറ്റുകളുടെ പ്രാഥമിക വിൽപ്പനയ്ക്ക് ഇത് ബാധകമാകും. മൊത്തം പദ്ധതി ചെലവിന്റെ 10-15 ശതമാനം വരുന്ന നിർമാണ പ്രവർത്തനങ്ങൾക്കുള്ള ബാങ്ക് ഗ്യാരൻറി മൊത്തം പ്രൊജക്റ്റ് മൂല്യത്തിന്റെ 3 ശതമാനമായി കുറയ്ക്കും. ഇത് കമ്പനികൾക്ക് അധിക ദ്രവ്യത ലഭ്യത ഉറപ്പാക്കുകയും കരാറുകാരുടെ ഭാരം കുറയുകയും ചെയ്യുമെന്നും ധനകാര്യമന്ത്രാലയം കണക്കുകൂട്ടുന്നു. ഫെബ്രുവരിയിൽ ഇത് അഞ്ച് ശതമാനത്തിൽ നിന്ന് പത്ത് ശതമാനമായി ഉയരുകയായിരുന്നു.
Post your comments