കൊവിഡ് വ്യാപനത്തിൽ നിന്ന് പൂര്‍ണമായും മുക്തി നേടാൻ ആയിട്ടില്ല എന്നതിനാൽ തിയറ്ററുകളും മൾട്ടി പ്ലക്സുകളും രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ തുറന്നിട്ടും ആളുകൾ എത്തുന്നില്ല.
50 ശതമാനം സീറ്റുകൾ മാത്രമാണ് അനുവദിച്ചിരിയ്ക്കുന്നത് എങ്കിലും 20 മുതൽ പരമാവധി 35-40 ശതമാനം വരെ മാത്രമാണ് ആളുകൾ എത്തുന്നത്. കോയമ്പത്തൂരിലും ഇതു തന്നെയാണ് സ്ഥിതി. അതേ സമയം നല്ല സിനിമകൾ റിലീസ് ചെയ്യാത്തത് തന്നെയാണ് ആളുകൾ സിനിമാ തിയറ്ററുകളിൽ നിന്ന് വിട്ടു നിൽക്കാൻ പ്രധാന കാരണം എന്ന് തമിഴ്നാട് തിയറ്റര്‍ ആൻഡ് മൾട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം സുബ്രമണ്യം ഉൾപ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരാൾ പോലും എത്താത്ത സാഹചര്യം ഉണ്ടായിരുന്നതിനാൽ ഷോ പ്രദര്‍ശിപ്പിയ്ക്കാൻ ആകാതെ നിര്‍ത്തി വെച്ച സാഹചര്യം പോലും ഉണ്ടായി. 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയുണ്ടെങ്കിലും 20-30 ശതമാനം പോലും ആളുകൾ എത്താതെ സിനിമകൾ പ്രദര്‍ശിപ്പിയ്ക്കുന്നത് കൂടുതൽ നഷ്ടം ഉണ്ടാക്കും എന്നാണ് തിയറ്റര്‍ ഉടമകളുടെ വാദം.
നല്ല സിനിമകൾ എത്തുന്നത് അധികം വൈകാതെ തന്നെ തിയറ്ററുകളും പഴയതു പോലെ സജീവമാക്കുമെന്നാണ് ഇവരുടെ പക്ഷം. നല്ല സിനിമകൾക്ക് പ്രതികരണവും ലഭിയ്ക്കാറുണ്ട്. കഴിഞ്ഞ ഒരു മാസമായി തമിഴ്നാട്ടിൽ മാത്രം 10 പുതിയ സിനിമകൾ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിൽ ചില സിനിമകൾക്ക് പറയത്തക്ക താരമൂല്യവും ഇല്ലായിരുന്നു.
Post your comments