Global block

bissplus@gmail.com

Global Menu

സൗജന്യ പിഇപി ട്രെയിനിങ്ങുമായി നെറ്റ് വര്‍ക്ക് സിസ്റ്റംസ്

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ട്രെയിനിങ് കമ്പനിയായ നെറ്റ് വര്‍ക്ക് സിസ്റ്റംസ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ പ്രോഡക്ടിവിറ്റി എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാം (പിഇപി) ട്രെയിനിങ് പദ്ധതിക്ക് തുടക്കം കുറിക്കുന്നു. 

അമ്പത് ലക്ഷത്തോളം രൂപ ചിലവു വരുന്ന ട്രെയിനിങ് പദ്ധതി കേരളത്തിലേയും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലേയും എഞ്ചിനീറിങ് വിദ്യാര്‍ത്ഥികള്‍ക്കാണ് ലഭിക്കുക. കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി എന്നതിലുപരിയായി അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്‍റെ ഇന്ത്യ വിഷന്‍ 2020 പദ്ധതിയുടെ ഭാഗമായാണ് പൂര്‍ണമായും സൗജന്യമായ ഈ ട്രെയിനിങ് നടപ്പിലാക്കുന്നത്.

ട്രെയിനിങ് പദ്ധതിയുടെ ഭാഗമായി കേരളത്തിലേയും കന്യാകുമാരിയിലേയും എഞ്ചിനീയറിങ് കോളേജുകളില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ് വിഭാഗങ്ങളില്‍ നിന്ന് ഓരോ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കും. പിഎച്ച്പി, എംബഡഡ് സിസ്റ്റംസ് എന്നിവയില്‍ ടൂള്‍ കിറ്റോടുകൂടിയ പ്രോഡക്ടിവിറ്റി എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാം (പിഇപി) ട്രെയിനിങാണ് നല്‍കുന്നത്.

കേരളത്തിലേയോ കന്യാകുമാരിയിലേയോ കമ്പനിയുടെ ഏതെങ്കിലും കേന്ദ്രത്തിലാവും ട്രെയിനിങ് ലഭ്യമാക്കുക. അനുയോജ്യരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം കോളേജ് അധികാരികള്‍ക്കുണ്ടാവും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, എന്നാല്‍ പഠനത്തില്‍ മികവു പുലര്‍ത്തുന്നവരായിരിക്കണം തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍.

ഈ മാസം 31 ന് മുന്‍പ് കോളേജുകള്‍ തങ്ങളുടെ കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ് വിഭാഗങ്ങളില്‍ നിന്നും അര്‍ഹരായ ഓരോ വിദ്യാര്‍ത്ഥികളെ പദ്ധതിയിലേക്കായി നാമനിര്‍ദ്ദേശം ചെയ്യേണ്ടതാണ്.

"പ്രധാനമായും സാമ്പത്തികമായി പിന്നോക്കം  നില്‍ക്കുന്ന അതേസമയം പഠനത്തില്‍ മികവുപുലര്‍ത്തുന്ന കുട്ടികളെ പരിഗണിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിഇപി-2016 നടപ്പിലാക്കുന്നത്. കഴിഞ്ഞ കാലങ്ങളിലായി കോളേജുകളില്‍ മിതമായ ഫീസ് നിരക്കില്‍ ഇന്‍ഡസ്ട്രി ഡിമാന്‍ഡ് സ്കില്‍ ട്രെയിനിങ് ഞങ്ങള്‍ നല്‍കിവരുന്നുണ്ട്," നെറ്റ് വര്‍ക്ക് സിസ്റ്റംസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അളഗര്‍ രാജന്‍ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുക്കപ്പെടുന്ന എഞ്ചിനീയറിങ് കോളേജുകളിലെ കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ് വിഭാഗങ്ങളില്‍ നിന്നുള്ള നാനൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് അമ്പത് ലക്ഷം രൂപയുടെ ഈ പിഇപി പ്രോഗ്രാം പദ്ധതി പ്രയോജനപ്പെടുമെന്ന് നെറ്റ് വര്‍ക്ക് സിസ്റ്റംസ് ബിസിനസ്സ് ഡവലപ്മെന്‍റ് ഡയറക്ടര്‍ ചാക്കോച്ചന്‍ മത്തായി വ്യക്തമാക്കി.

Post your comments