വനിതകൾ മാത്രമുള്ള ഒരു വെര്‍ച്വൽ കസ്റ്റമര്‍ കെയര്‍ സെൻറര്‍.. ബെംഗളൂരുവിലെ ആമസോണിൻെറ കസ്റ്റമര്‍ സെൻറര്‍ ഒരു പുതു മാതൃകയാണ്. പൂര്‍ണമായി വനിതകൾ മാത്രം പ്രവര്‍ത്തിയ്ക്കുന്ന ആമസോണിൻെറ ആദ്യ സ്ഥാപനം. ഇവിടേയ്ക്ക് 50-ഓളം വനിതകളെ നിയമിച്ച് കഴിഞ്ഞു. ആമസോൺ ഇന്ത്യ എച്ച്ആര്‍ മേധാവി സ്വാതി രുസ്താഗിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആമസോണിൻറെ വെര്‍ച്വൽ കസ്റ്റമര്‍ സര്‍വീസ് പദ്ധതി പ്രകാരമാണ് വനിതകൾക്ക് പ്രാധാന്യം നൽകുന്ന പുതിയ സംരംഭം. ലോകമെമ്പാടുമുള്ള കസ്റ്റമര്‍ നെറ്റ്‍വര്‍ക്കിൻെറ ഭാഗമായി ആണ് പുതിയ സംരംഭം തുടങ്ങിയിരിക്കുന്നത്.
ഇന്ത്യയിൽ കസ്റ്റമര്‍ കെയര്‍ സേവനങ്ങൾ നൽകാൻ ഉപഭോക്താക്കൾ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആമസോൺ കസ്റ്റമര്‍ കെയര്‍ സെൻററുമായി എത്തുന്നത്. നിരവധി വനിതകൾക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനും ഈ സര്‍വീസ് സെൻറര്‍ സഹായകരമാണ്. രാജ്യത്തെ വനിതകൾക്ക് പുതിയ ഒരു തൊഴിൽ മോഡൽ കൂടെയാണ് ആമസോൺ തുറന്നിടുന്നത്.
വീടിൻെറ സുരക്ഷിതത്വത്തിൽ ഇരുന്ന് തന്നെ ജോലി ചെയ്യാൻ ആകും. ഒരു ഇടവേളയ്ക്ക് ശേഷം ജോലി ചെയ്യാൻ ആഗ്രഹിയ്ക്കുന്നവര്‍ക്കും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നവര്‍ക്കും തെരഞ്ഞെടുക്കാൻ ആകുന്ന വര്‍ക്കിങ് മോഡൽ ആണ് ഇതെന്ന് സ്വാതി രുസ്തംഗി പറയുന്നു. എച്ച്ആര്‍ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവൃത്തി പരിചയമുണ്ട് സ്വാതിയ്ക്ക്.
Post your comments