Global block

bissplus@gmail.com

Global Menu

ആപ്പിള്‍ ഐപാഡ് പ്രോ ഇന്ത്യയില്‍ 67,900 രൂപയ്ക്ക്

ന്യൂഡല്‍ഹി:  ആപ്പിള്‍ തങ്ങളുടെ ഏറ്റവും വലിയ ഐപാഡ് ആയ ഐപാഡ് പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. 32 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള സെറ്റിന് 67,900 വും 128 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള മോഡലിന് 79,900 രൂപയുമാണ് വിപണി വില. അതേസമയം 4ജി എല്‍ഇടി കണക്ടിവിറ്റിയോട് കൂടിയ 128 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള സെറ്റിന് വില 91,900 രൂപയാണ്. കമ്പനിയുടെ എല്ലാ റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും ഐപാഡ് പ്രോ ലഭ്യമാണ്.

ഐപാഡ് പ്രോയ്ക്ക് അനുബന്ധമായുള്ള ആപ്പിള്‍ പെന്‍സിലിന് 8,600 രൂപയും ആപ്പിള്‍ സ്മാര്‍ട്ട് കീബോര്‍ഡിന് 14,900 രൂപയുമാണ് വില. വൈഫൈ കണക്ടിവിറ്റി സൗകര്യം മാത്രമേ ഉള്ളൂ എന്നതാണ് ഐപാഡ് പ്രോയുടെ സവിശേഷത.

12.9 ഇഞ്ച് വലിപ്പമുള്ള ഐപാഡ് പ്രോയ്ക്ക് 6.9 എംഎം കനവും 713 ഗ്രാം ഭാരവുമേ ഉള്ളൂ. 2732 2046 പിക്സല്‍ ഡിസ്പ്ലെയാണ് ഇത് പ്രദാനം ചെയ്യുന്നത്. ആപ്പിള്‍ എ9എക്സ് ചിപ്സെറ്റാണ് ഇത് ഉള്‍ക്കൊള്ളുന്നത്. എ9എക്സ് ഡെസ്ക്ടോപ് ഗ്രേഡ് സിപിയുവും കണ്‍സോള്‍ ഗ്രേഡ് ജിപിയുവും പ്രദാനം ചെയ്യുമെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. പത്ത് മണിക്കൂര്‍ ബാറ്ററി ചാര്‍ജ്ജ് ദൈര്‍ഘ്യവും ഇത് വാഗ്ദാനം ചെയ്യുന്നു. കൂടാതെ പുതിയ എസ്ഡി കാര്‍ഡ് ക്യാമറാ റീഡറിന്‍റെ സഹായത്തോടെ യുഎസ്ബി 3.0 വേഗതയില്‍ ഡേറ്റാ കൈമാറ്റം സാധ്യമാക്കുന്ന ഐഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഏക ഉപകരണമാണ് ഐപാഡ് പ്രോ.

ഐപാഡ് പ്രോയ്ക്ക് അനുബന്ധമായാണ് ആപ്പിള്‍ പെന്‍സിലും സ്മാര്‍ട്ട് കീബോര്‍ഡും ഇറക്കിയിരിക്കുന്നത്. വെളുത്ത നിറത്തിലുള്ള പ്രഷര്‍ സെന്‍സിറ്റീവ് സ്റ്റെലസായ പെന്‍സില്‍ ക്രിയേറ്റീവ് പ്രൊഫഷണലുകളെ ലക്ഷ്യം വെച്ചാണ് ഇറക്കിയിരിക്കുന്നത്.

ഐപാഡ് പ്രോ കവറായി ഉപയോഗിക്കാവുന്ന രീതിയിലാണ് സ്മാര്‍ട്ട് കീബോര്‍ഡിന്‍റെ രൂപകല്‍പ്പന. ഇത് ടൈപ്പ് ചെയ്യുന്നതിനും സ്ക്രീനില്‍ കാഴ്ചകള്‍ കാണുന്നതിനും ഐപാഡ് പ്രോ കവര്‍ ചെയ്യുന്നതിനും തക്കവണ്ണം ക്രമീകരിക്കാവുന്നതാണ്. ഇവ രണ്ടും പ്രത്യേകമായിത്തന്നെ ഉപഭോക്താക്കള്‍ വാങ്ങണം.

 

Post your comments