ഇന്ത്യയിലെ 40 കോടി ജനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ന കുന്ന പൊതുമേഖലാ സ്ഥാപനമാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ (എ ഐസി). കൂടാതെ രാജ്യത്തിന്റെ അടിസ്ഥാനമേഖലകളുടെ വികസനത്തിന് എ ഐസിയി നിന്ന്്് ലഭ്യമാകുന്ന സഹായവും വളരെ വലുതാണ്. പണ്ട് കാലത്ത്് മരണച്ചിട്ടി എന്നു ആളുകള്‍ വിളിച്ചിരുന്ന ഒരു സംവിധാനമുണ്ടായിരുന്നു. അതായത്് ഒരു വ്യക്തിയുടെ മരണാനന്തരം അയാളുടെ കുടുംബത്തിന് സഹായം ലഭിക്കുമെന്ന്്് കരുതി ചിട്ടി കെട്ടുകയും എന്നാ ചിട്ടിത്തുകയുമായി ബന്ധപ്പെട്ടവര്‍ മുങ്ങുകയും ആ കുടുംബത്തിന് യാതൊരു സഹായവും ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. ഈ സാഹചര്യത്തിലാണ് ഇന്ത്യാ ഗവണ്‍മെന്റി്‌ന് കീഴി എ ഐസി എന്ന ഇന്‍ഷൂറന്‍സ് പരിരക്ഷാ സ്ഥാപനം നിലവി വരുന്നത്. എ ഐസിയുടെ വിശ്വാസ്യത എന്നു പറയുന്നത്് ഈ സ്ഥാപനത്തി ജനങ്ങള്‍ കാലങ്ങളായി അര്‍പ്പിച്ചുവരുന്ന വിശ്വാസമാണ്. 64 വര്‍ഷമായി ലോകശ്രദ്ധ പിടിച്ചുപറ്റിയ, സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളെ പിന്തളളി അസൂയാവഹമായ വളര്‍ച്ച കൈവരിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് സ്ഥാപനമാണ് എ ഐസി. ഇന്ത്യയി നിലവി 23 സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാ എ ഐസിയുടെ കമ്പോള വിഹിതമെന്നു പറയുന്നത് പ്രീമിയം വരുമാനത്തിന്റെ 76% ആണ്. പോളിസികളുടെ എണ്ണത്തി എ ഐസിയുടെ വിഹിതമെന്ന് പറയുന്നത് 72% ആണ്. ഇന്ത്യാ ഗവണ്‍മെന്റിന് വിശ്വസിച്ച് ആശ്രയിക്കാന്‍ കഴിയുന്ന ഒരു സ്ഥാപനം കൂടിയാണ് എ ഐസി. കേന്ദ്രസര്‍ക്കാരിന്റെ സെക്യൂരിറ്റികള്‍ക്ക് ഈ സ്ഥാപനം ന കുന്ന സഹായം വളരെ വലുതാണ്. അതായത് 10,34,838 കോടി രൂപയാണ് ഈയിനത്തി ഇതുവരെ എ ഐസി ന കിയിട്ടുളളത്. സംസ്ഥാനസര്‍ക്കാരുകള്‍ക്ക് സെക്യൂരിറ്റി ഇനത്തി 8,44,251 കോടി രൂപയും സാമൂഹ്യസുരക്ഷാമേഖലയി 2,61,027 കോടി രൂപയും ഭവനനിര്‍മ്മാണമേഖലയി 54285 കോടി രൂപയും റോഡുകള്‍,തുറമുഖം, പാലം, റെയി വേ വികസനം എന്നിവയുടെ വികസനത്തിനായി 65620 കോടിരൂപയും വൈദ്യുതി ആവശ്യങ്ങള്‍ക്കായി 1,08154 കോടി രൂപയും ജലസേചനം തുടങ്ങിയവയ്ക്കായി 1500 കോടി രൂപയും എ ഐസി സഹായമായി ന കിയിട്ടുണ്ട്. ഇനി വരാനിരിക്കുന്ന റെയി വേ വികസനത്തിന് 20 വര്‍ഷം കാലാവധിയി 7.1% പലിശനിരക്കി 70,000 കോടി രൂപയാണ് എ ഐസി ന കുമെന്ന് അറിയിച്ചിരിക്കുന്നത്. 29,84,331 കോടി രൂപയുടെ സഹായമാണ് ഇതുവരെ കേന്ദ്രസര്‍ക്കാരിന് എ ഐസി ന കിയിട്ടുളളത്. ജനങ്ങളുടെ പണം ജനങ്ങളുടെ ക്ഷേമത്തിന് എന്നതാണ് എ ഐസിയുടെ ആപ്തവാക്യം. അവരുടെ ക്ലെയിം സെറ്റി മെന്റി നിന്നു തന്നെ അത് മനസ്സിലാക്കാം. കഴിഞ്ഞ 15 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാ എ ഐസിയുടെ ക്ലെയിം സെറ്റി മെന്റ് അനുപാതമെന്ന് പറയുന്നത് 99.38-99.99 ശതമാനമാണ്. ലോകത്തിനു തന്നെ മാതൃകയാണിത്. അത്തരത്തി രാജ്യത്തിന് അടിയന്തരഘട്ടങ്ങളി നിര്‍ലോഭം ആശ്രയിക്കാവുന്ന, രാജ്യത്തിന്റെ നിധിയറയായ, തണ മരമായ എ ഐസിയുടെ ഓഹരികള്‍ വി ക്കാനുളള നീക്കം ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിന് സമമാണ്. 10% ഓഹരികളേ വി ക്കുന്നുളളു. അത് സ്ഥാപനത്തിന്റെ ഘടനയെ ബാധിക്കില്ല എന്നൊക്കെയുളള വാദങ്ങള്‍ പൊളളയാണ്. ബിഎസ്എന്‍എല്ലിന്റെയൊക്കെ ഇന്നത്തെ അവസ്ഥ നമുക്കറിയാം. നിലവിലെ നീക്കം സ്വകാര്യവത്ക്കരണത്തിലേക്കുളള ചുവടുവയ്പാണ്. ഇത് ജനങ്ങളുടെ പണം ജനങ്ങളുടെ ക്ഷേമത്തിന് എന്ന എ ഐസിയുടെ ആപ്തവാക്യം മാറ്റിയെഴുതും. ജനങ്ങളുടെ പണം കുത്തകകളുടെ ക്ഷേമത്തിന് എന്നായി മാറും. ഇന്ത്യന്‍ സമ്പദ്് വ്യവസ്ഥയുടെ അടിത്തറ തോണ്ടുന്നതാകും കേന്ദ്രസര്‍ക്കാരിന്റെ എ ഐസി ഓഹരി വി പന നീക്കം- അഡ്വ.എ.സമ്പത്ത്, ഡൽഹി സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി
Post your comments