Global block

bissplus@gmail.com

Global Menu

റിയല്‍ എസ്റ്റേറ്റ് ഉപഭോക്താക്കള്‍ക്കും കമ്പനികള്‍ക്കും നിയമപരിരക്ഷ ഉറപ്പാക്കാന്‍ 'റെറ'

റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി തടയാനും ഉപഭോക്താക്കള്‍ക്കും ഡെവലപ്പര്‍മാര്‍ക്കും നിയമപരിരക്ഷ ഉറപ്പാക്കാനും റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) നിലവില്‍ വന്നതിലൂടെ സാധിക്കുമെന്ന് മേയര്‍ സൗമിനി ജെയിന്‍. അതോറിട്ടിയില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത പദ്ധതികള്‍ ഇനി മുതല്‍ വിപണനം ചെയ്യാന്‍ സാധിക്കില്ല.റെറയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിവിധ മേഖലകളില്‍ ഉള്ളവര്‍ക്കായി കൊച്ചിയില്‍ നടത്തിയ ബോധവത്ല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയര്‍. പദ്ധതികളില്‍ നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താനുള്ള അധികാരം അതോറിറ്റിക്കുണ്ടെന്ന് റെറ ചെയര്‍മാന്‍ പി.എച്ച്.കുര്യന്‍ പറഞ്ഞു.

 ഫ്‌ളാറ്റുകളും വില്ലകളും മറ്റും വാങ്ങുന്നതിനു മുന്‍പ് എല്ലാ ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണോ അവ നിര്‍മിക്കുന്നതെന്നും മറ്റും ഉപഭോക്താക്കള്‍ക്ക് പലപ്പോഴും ഉറപ്പാക്കാന്‍ കഴിയാറില്ല. എന്നാല്‍, നിലവിലുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നവര്‍ക്കു മാത്രമേ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. അനുമതികളെല്ലാം അതോറിറ്റി പരിശോധിച്ച് സുതാര്യത ഉറപ്പാക്കും. അതുകൊണ്ടുതന്നെ ഇത്തരം പ്രൊജക്ടുകള്‍ വാങ്ങുന്നവര്‍ക്ക് നിയമപരിരക്ഷ ഉറപ്പായിരിക്കും. ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാനും ഇനിമുതല്‍ റെറ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പറയുന്ന വസ്തുതകള്‍ മാത്രമേ പരസ്യത്തില്‍ കൊടുക്കാന്‍ പാടുള്ളു. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പരസ്യപ്പെടുത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇനി സാധിക്കില്ല.

 

കാര്യമായ നിയന്ത്രണങ്ങളൊന്നുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയെ ക്രമപ്പെടുത്താനും നിയമത്തിന്റേയും ചട്ടങ്ങളുടേയും പരിധിയില്‍ പൂര്‍ണമായും കൊണ്ടുവരാനും റെറ നിലവില്‍ വരുന്നതോടെ സാധിക്കും. ഫ്‌ളാറ്റുകളുടേയുംഅപ്പാര്‍ട്‌മെന്റുകളുടേയും ബില്‍റ്റ് ഏരിയ, കാര്‍പ്പറ്റ് ഏരിയ, പാര്‍ക്കിംഗ് ഇടം, ഗാരിജ് തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായനിര്‍വ്വചനം ഇതിലുണ്ട്.
ഫ്‌ളാറ്റുകളും വില്ലകളും സംബന്ധിച്ച് ഉപഭോക്താക്കളുടെ മാത്രമല്ല ബില്‍ഡര്‍മാരുടേയും ഡവലപ്പര്‍മാരുടേയും പരാതികള്‍ സ്വീകരിക്കാനും പരിഹരിക്കാനും റെറയ്ക്ക് അധികാരമുണ്ട്. ഇരുകൂട്ടരേയും ഒരുപോലെ പരിഗണിച്ചുള്ള പരാതിപരിഹാരമായിരിക്കും നടപ്പാക്കുക. അതോറിറ്റി നിലവില്‍ വന്ന ഉടന്‍ തന്നെ പരാതികളും ലഭിച്ചുതുടങ്ങിയിട്ടുണ്ട്. വൈകാതെ രജിസ്‌ട്രേഷനും പരാതി സ്വീകരിക്കലുമെല്ലാംപൂര്‍ണമായും ഓണ്‍ലൈനാക്കും. പരാതി നല്‍കാനുള്ള അപേക്ഷ ഫോറം ഇപ്പോള്‍ ൃലൃമ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

നിലവില്‍ നിര്‍മാണത്തിലുള്ളതും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും വരാന്‍ പോകുന്ന പദ്ധതികളും റെറയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. നിറുത്തി വച്ചിരിക്കുന്ന പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നവ എന്ന ഗണത്തില്‍ പെടുത്തി രജിസ്റ്റര്‍ ചെയ്യണം. പദ്ധതികള്‍ക്ക് ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മൂന്നു മാസത്തിനകം രജിസ്റ്റര്‍ ചെയ്തു നല്‍കണമെന്നാണ് ചട്ടം. റെറയുടെ വെബ്‌സൈറ്റ് പൂര്‍ണസജ്ജമാകുന്നതോടെ ഓരോ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതില്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്കും നിര്‍മാതാക്കള്‍ക്കും ഇത് ഒരുപോലെ നേട്ടമാണുണ്ടാക്കുക. നിര്‍മാണക്കമ്പനിയുടെ മുന്‍കാലപ്രവര്‍ത്തനവും പദ്ധതിയുടെ വിലയും നിര്‍മാണ നിലവാരവും പദ്ധതിക്ക് ലഭിച്ചിട്ടുള്ള അനുമതികളുമെല്ലാം ഇതിലുണ്ടാകും. തങ്ങളുടെപദ്ധതികളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കും ചതിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഉപഭോക്താക്കള്‍ക്കുംഇതിലൂടെ സാധിക്കുമെന്ന് പി.എച്ച്. കുര്യന്‍ പറഞ്ഞു.

Post your comments