Global block

bissplus@gmail.com

Global Menu

കെല്‍പാമിന്റെ 6 തരം കോളകള്‍ വിപണിയില്‍

 സംസ്ഥാനപൊതുമേഖലാ സ്ഥാപനമായ കെല്‍പാമിന്റെ പുതിയ പെറ്റ് ബോട്ടില്‍ യൂണിറ്റില്‍ നിന്ന് 6 തരം കോളകള്‍ വിപണിയിലെത്തി. മന്ത്രി ഇ.പി.ജയരാജന്‍ സിനിമാ താരം മഞ്ജു വാരിയര്‍ക്കു നല്‍കി വിപണനോദ്ഘാടനം നിര്‍വഹിച്ചു. കെല്‍പാം ചെയര്‍മാന്‍ കെ.തങ്കപ്പന്‍, കെല്‍പാം എംഡി: ആര്‍.അശോകന്‍, റിയാബ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തുപനം കള്ളില്‍ നിന്നു വേര്‍തിരിക്കുന്ന പഞ്ചസാര ഉപയോഗിച്ച് ഓറഞ്ച്, ജീരകം, പാം, ഇഞ്ചി, നാരങ്ങ, പേരയ്ക്ക എന്നീ രുചികളിലാണ് കോള എത്തുന്നത്. 250 മില്ലി ലീറ്റര്‍ ബോട്ടിലിനു 18 രൂപയാണു വില. വര്‍ഷം 3 കോടി രൂപയുടെ വില്‍പനയാണം പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തും പാലക്കാട്ടുമായി രണ്ട് ഉല്‍പാദന യൂണിറ്റുകളാണു കെല്‍പാമിനുള്ളത്. തിരുവനന്തപുരത്തു നിലവില്‍ സെമി ഓട്ടമാറ്റിക് പെറ്റ് ബോട്ടില്‍ യൂണിറ്റാണുള്ളത്. പൂര്‍ണമായും ഓട്ടമാറ്റിക്കാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.

 

Post your comments