ഓഹരി വിപണിക്കും രൂപയ്ക്കും നേട്ടത്തോടെ പുതുവര്‍ഷത്തുടക്കം. സെന്‍സെക്‌സ് 52 പോയിന്റ് കയറിയപ്പോള്‍, രൂപ ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 14 പൈസ മെച്ചപ്പെട്ടു. ഐടി, എഫ്എംസിജി, പവര്‍ ഓഹരികളുടെ പിന്‍ബലത്തില്‍ ഓഹരി വിപണി ഉണര്‍ന്നു. സെന്‍സെക്‌സ് 52.28 പോയിന്റ് കയറി 41,306.02 ല്‍ എത്തി. നിഫ്റ്റിയിലെ വര്‍ധന 14.05 പോയിന്റാണ്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ വിപണിക്കു കരുത്ത് പകര്‍ന്നതായാണ് വിപണിയിലെ പ്രതികരണം വ്യക്തമാക്കുന്നത്. അടിസ്ഥാന സൗകര്യ മേഖലയുടെ വികസനം സാമ്പത്തിക വളര്‍ച്ചയ്ക്കും വേഗം കൂട്ടുമെന്നാണ് വിലയിരുത്തല്‍.
Post your comments