Global block

bissplus@gmail.com

Global Menu

കെട്ടിട നിര്‍മാണച്ചട്ടങ്ങളില്‍ മാറ്റം; ചെലവ് 30% വര്‍ധിക്കും

 

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന വേളയില്‍ അതിന്റെ ആഘാതം ഒഴിവാക്കാനുളള ശ്രമങ്ങളുടെ ഭാഗമായി റിയല്‍ എസ്റ്റേറ്റ് വിപണി സജീവമാക്കാന്‍ കേന്ദ്രം ഇളവുകളും സഹായധനവും പ്രഖ്യാപിക്കുമ്പോള്‍ കേരളസര്‍ക്കാര്‍ കടകവിരുദ്ധമായ നിലപാടില്‍ തന്നെയെന്ന ആരോപണങ്ങള്‍ ഉറപ്പിക്കുന്നതാണ് പുതിയ നടപടികള്‍. നവംബര്‍ 2ന് വിജ്ഞാപനം പുറപ്പെടുവിച്ച മുനിസിപ്പല്‍, പഞ്ചായത്ത് കെട്ടിടനിര്‍മ്മാണ ഭേദഗതിചട്ടങ്ങള്‍ സംസ്ഥാനത്തെ  വ്യവസായം, ടൂറിസം, പാര്‍പ്പിട രംഗങ്ങളിലെ കെട്ടിട നിര്‍മാണച്ചെലവ് 30% വര്‍ധിപ്പിക്കും. ഇതു കൂടാതെ കെട്ടിട നിര്‍മാണത്തില്‍ കടുത്ത നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥലവിസ്തീര്‍ണ അനുപാതം 4 എന്നത് ഫലത്തില്‍ 2.6 ആയി കുറയ്ക്കുമെന്നതാണ് പുതിയ ചട്ടങ്ങളുടെ പ്രത്യേകത. മാത്രമല്ല കെട്ടിട പെര്‍മിറ്റുകള്‍ക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തേണ്ടിവരും. ഒരു വര്‍ഷം വരെ പെര്‍മിറ്റുകള്‍ വൈകാനും ഇത് ഇടയാക്കും. ഫാക്ടറിക്കെട്ടിടങ്ങള്‍ക്കും ആശുപത്രികള്‍ക്കും ഹോട്ടലുകള്‍ക്കുമെല്ലാം ഇതു ബാധകമാണ്.റോഡിന്റെ വീതി അനുസരിച്ചു വരുത്തിയ മാറ്റങ്ങളാണ് ചെലവു വര്‍ധിപ്പിക്കുന്നത്. നേരത്തേ 5 മീറ്റര്‍ വീതിയുള്ള റോഡിനു സമീപം 8000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പാര്‍പ്പിടങ്ങള്‍ നിര്‍മിച്ചുവില്‍ക്കാമായിരുന്നു. ആകെ വിസ്തീര്‍ണത്തില്‍നിന്ന് പാര്‍ക്കിങ് സ്ഥലം, ലിഫ്റ്റ്, ലോബി, ഓഫിസ് തുടങ്ങിയവ ഒഴിവാക്കപ്പെട്ടിരുന്നു. ഇനി അവ കൂടി ചേര്‍ത്താണ് ആകെ വിസ്തീര്‍ണം കണക്കാക്കുക. യഥാര്‍ഥത്തില്‍ വില്‍ക്കാന്‍ കഴിയുന്ന യൂണിറ്റുകളുടെ എണ്ണത്തില്‍ 30% വരെ കുറവ് ഇതുമൂലം ഉണ്ടാകും.നേരത്തേ 6 മീറ്റര്‍ വരെ വീതിയുള്ള റോഡിന് സമീപം 18000 ചതുരശ്ര മീറ്ററും 7 മീറ്റര്‍ വീതിയുള്ള റോഡിനു സമീപം 24000 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടവും നിര്‍മിച്ചുവില്‍ക്കാമായിരുന്നു. പുതിയ നിബന്ധനയില്‍ 6 മീറ്റര്‍ റോഡിന്റെ കാര്യം പറയുന്നില്ല. 5 മീറ്റര്‍ വീതിയുള്ള റോഡ് കഴിഞ്ഞാല്‍ 7 മീറ്റര്‍ വീതിയുള്ള റോഡ് മാത്രം. കേരളത്തിലെ ഭൂരിപക്ഷം റോഡുകള്‍ക്കും 6 മീറ്ററില്‍ താഴെ മാത്രമാണു വീതി. 7 മീറ്ററില്‍ താഴെയുള്ള റോഡുകള്‍ക്കു സമീപം കെട്ടിടം നിര്‍മിക്കാന്‍ രൂപകല്‍പനയ്ക്ക് എല്ലാ അംഗീകാരവും ലഭിച്ച് ഫീസ് അടയ്‌ക്കേണ്ട ഘട്ടത്തില്‍ വന്ന മാറ്റം അനേകം പദ്ധതികളെ ബാധിക്കും. ഭേദഗതി പ്രകാരം കെട്ടിട നിര്‍മാണ ഫീസ് പത്തിരട്ടിയായി വര്‍ദ്ധിക്കും. അതായത് വില്‍പന നടക്കുമ്പോള്‍ 1000 ചതുരശ്രയടിയില്‍ താഴെയുള്ള ചെറിയ പാര്‍പ്പിടത്തിനും ഉപയോക്താവ് ചതുരശ്രയടിക്ക് 700800 രൂപ അധികം നല്‍കേണ്ടി വരും. സാധാരണക്കാര്‍ക്കുള്ള ചെറിയ ഫ്‌ളാറ്റുകള്‍ക്കു പോലും 5 ലക്ഷത്തിലേറെ വില വര്‍ധന വരുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ചതുരശ്രയടിക്ക് വില 4000 രൂപ കവിയുന്നതോടെ അഫോഡബിള്‍ ഹൗസിങ് പദ്ധതികള്‍ കേരളത്തില്‍ കേവലം ദിവാസ്വപ്‌നമാകും.

നിര്‍മാണ മേഖലയെ തകര്‍ക്കുന്ന 2019 നവംബര്‍ 2ലെ നിര്‍മാണച്ചട്ട ഭേദഗതിയില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നു ക്രെഡായി കേരള ആവശ്യപ്പെട്ടു. നിര്‍മാണ മേഖലയെ ഉയര്‍ത്തിയെടുക്കാന്‍  ശ്രമിക്കുന്നതിനിടെയാണ് അതിനെ തകര്‍ക്കുംവിധം കേരള മുനിസിപ്പല്‍ ആന്‍ഡ് പഞ്ചായത്ത് ബില്‍ഡിങ് റൂള്‍സ് മാറ്റംവരുത്തി പ്രസിദ്ധീകരിച്ചത്. വിസ്തീര്‍ണാനുപാതം കണക്കാക്കുന്ന രീതി മുന്‍പത്തെപ്പോലെ തുടരണമെന്നു ക്രെഡായി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 4 നിലകള്‍ക്കു മുകളിലുള്ള എല്ലാ കെട്ടിടങ്ങളും 'ഹൈറൈസ്' വിഭാഗത്തിലാക്കിയതും ശരിയല്ല. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ അതു പിന്‍വലിച്ചു. പുതിയ നിയമം അനുസരിച്ച് പ്ലാന്‍ വീണ്ടും തയാറാക്കി, വീണ്ടും അപേക്ഷിക്കണമെന്നതു പ്രായോഗികമല്ല. പുതിയ നിയമം അനുസരിച്ചു സോഫ്റ്റ്വെയര്‍ തയാറാക്കാനും മാറ്റങ്ങള്‍ വരുത്താനും ഒരു വര്‍ഷമെങ്കിലും അനുവദിക്കണമെന്നും ക്രെഡായി ആവശ്യപ്പെട്ടു.

450 ചതുരശ്രമീറ്ററിനു മുകളില്‍ വിസ്തീര്‍ണമുള്ള സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നവര്‍ കുറഞ്ഞത് ഒരു മരംവീതവും സ്ഥലവിസ്തീര്‍ണം കൂടുന്നതിന് ആനുപാതികമായി കൂടുതല്‍ മരങ്ങളും വെച്ചുപിടിപ്പിക്കണമെന്ന മുനിസിപ്പല്‍ കെട്ടിടനിര്‍മാണചട്ടങ്ങളിലെ പുതിയ ഭേദഗതിയിലെ നിര്‍ദ്ദേശം കൊടുങ്ങല്ലൂര്‍ നിയമസഭയ്ക്കുളള അംഗീകാരമാണ്. 2019 മേയ് അഞ്ചിന് നഗരസഭാ കൗണ്‍സില്‍ അംഗീകരിച്ച് നഗരസഭാ പ്രദേശത്ത് നടപ്പാക്കിയ  പുതിയ കെട്ടിടം നിര്‍മിക്കുന്നവര്‍ കെട്ടിട്ടത്തോടെപ്പം മരവും വെച്ചുപിടിപ്പിക്കണമെന്ന നിബന്ധന രാജ്യവ്യാപകമായ ശ്രദ്ധനേടിയിരുന്നു. നവംബര്‍ 2ലെ ഭേദഗതി വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ അതിന് നിയമപരിരക്ഷ നല്‍കിയിരിക്കുകയാണ്. മുനിസിപ്പല്‍, പഞ്ചായത്ത് കെട്ടിടനിര്‍മാണചട്ട ഭേദഗതിച്ചട്ടങ്ങളിലാണ് നഗര വനവത്കരണം എന്ന പുതിയ  വിഭാഗം സര്‍ക്കാര്‍ ഉള്‍ക്കൊള്ളിച്ചത്. 2005-ലെ വനേതര പ്രദേശങ്ങളിലെ വൃക്ഷവത്കരണം സംബന്ധിച്ച നിയമത്തിനനുസൃതമായിട്ടാണ് പുതിയ വിഭാഗം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

                                                                                                                                                                                                                                                                                                           

പുതിയ വിജ്ഞാപനപ്രകാരം കെട്ടിടനിര്‍മാണഭേദഗതി ചട്ടം 76 (3) പ്രകാരം 450 ചതുരശ്രമീറ്ററിനു മുകളില്‍ വിസ്തീര്‍ണമുള്ള സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നവര്‍ കുറഞ്ഞത് ഒരു മരംവീതവും സ്ഥലവിസ്തീര്‍ണം കൂടുന്നതിന് ആനുപാതികമായി കൂടുതല്‍ മരങ്ങളും വെച്ചുപിടിപ്പിക്കണം. പ്ലോട്ടില്‍ ഒരുമീറ്റര്‍ വീതിയിലും 1.5 മീറ്റര്‍ നീളത്തിലും വീതം സ്ഥലത്ത് മരം വെച്ചുപിടിപ്പിക്കുന്നതിനായി മാറ്റിവെയ്ക്കണമെന്നും ഈ ചട്ടം പറയുന്നു. ഏകദേശം 11 സെന്റിനു മുകളിലുള്ള സ്ഥലങ്ങള്‍ക്ക് ഇത് ബാധകമാണ്. എട്ടു സെന്റിനു മുകളിലുള്ള സ്ഥലത്ത് വീടുനിര്‍മിക്കുന്നവര്‍ മരം വെച്ചുപിടിപ്പിക്കണമെന്ന നിബന്ധനയായിരുന്നു കൊടുങ്ങല്ലൂര്‍ നഗരസഭ മുന്നോട്ടുവെച്ചിരുന്നത്. ആ നിബന്ധനകള്‍ക്കനുസൃതമായ മാറ്റം മുനിസിപ്പല്‍ കെട്ടിടനിര്‍മാണ ചട്ടങ്ങളിലും വരുത്തണമെന്ന് നഗരസഭാ കൗണ്‍സിലും നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രനും തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി എ.സി. മൊയ്തീനോടും സര്‍ക്കാരിനോടും അഭ്യര്‍ഥിച്ചിരുന്നു. അതാണ് ഇപ്പോള്‍ ചില മാറ്റങ്ങളോടെ സര്‍ക്കാര്‍ നടപ്പാക്കാന്‍ തയ്യാറായിരിക്കുന്നത്. മുനിസിപ്പല്‍ ചട്ടങ്ങളോടൊപ്പം ഭേദഗതി ചെയ്ത് പഞ്ചായത്ത് കെട്ടിടനിര്‍മാണ ചട്ടങ്ങളിലും സമാന വ്യവസ്ഥ ഉള്‍ചേര്‍ത്തിട്ടുണ്ട്.                                        

കേരളത്തിലെ പ്രമുഖ എന്‍ട്രപ്രണര്‍ഷിപ്പ് പ്രമോഷന്‍ പ്ലാറ്റ്ഫോം ആയ ബിസ്ഗേറ്റ് രണ്ടാംവര്‍ഷത്തിലേക്ക്. ബിസ്ഗേറ്റിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനവും സംരംഭക അവാര്‍ഡ് വിതരണവും നവംബര്‍ 27ന് തിരുവനന്തപുരത്ത് ഹൈസിന്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ബിസ്ഗേറ്റ് മാനേജിങ് ഡയറക്ടര്‍ പ്രജോദ്.പി.രാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിസ്ഗേറ്റിന്റെ ഭാവിപ്രവര്‍ത്തനങ്ങളെക്കുറിച്ച് സിഇഒ അന്‍സാരി സലാം വിശദീകരിച്ചു. ബിസ്ഗേറ്റ് ചെയര്‍മാന്‍ ഡോ.ഷൈജു കാരയില്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഷികാഘോഷ ചടങ്ങില്‍വച്ച് ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി. എസ് ചന്ദ്രന്‍ എന്നിവരെ മന്ത്രി ആദരിച്ചു. ബിസിനസ് മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം കെഎസ്എസ്ഐഎ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മധു രാമാനുജന്  സമ്മാനിച്ചു. ഇതോടൊപ്പം ഓര്‍ഗാനിക് ഫാമിങ് കമ്പനിയായ എസ്പിസിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബിസിനസ് ഓണേഴ്സ് സമ്മിറ്റില്‍ സംസ്ഥാനത്തെ എംഎസ്എംഇ, സ്റ്റാര്‍ട്ട്അപ്പ് മേഖലകളിലെ മുന്നൂറോളം സംരംഭകര്‍ പങ്കെടുത്തു. പ്രമുഖ പ്രവാസി വ്യവസായി സോഹന്‍ റോയ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. എസ്പിസി ചെയര്‍മാന്‍ ജയ്മോന്‍ എന്‍.ആര്‍, മാനേജിങ് ഡയറക്ടര്‍ റിയാസ് കടവത്ത്, റിലേഷന്‍സ് മീഡിയ മാനേജിങ് ഡയറക്ടര്‍ നിഖില്‍. എന്‍, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സജിത ജി നാഥ്, ഡോ.എസ് ജ്യോതി ശങ്കര്‍ ഐടിഎസ്, ആരോ പിവിസി പൈപ്പ്സ് സിഇഒ എസ്.അനില്‍കുമാര്‍, ഏലിയാസ് ജോണ്‍, സുധീര്‍ ബാബു എന്നിവര്‍ സംബന്ധിച്ചു.

 

ബിഗ്സീറ്റ് എന്ന പേരില്‍ ബിസ്ഗേറ്റിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കോവര്‍ക്കിങ് സ്പെയ്സിന്റെ ലോഞ്ചിങ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രിന്‍ടെക് എഞ്ചിനീയേഴ്സ് ഡയറക്ടര്‍ ഡി ചന്ദ്രന് ലോഗോ കൈമാറി നിര്‍വഹിച്ചു. ബിസ്ഗേറ്റ് പുറത്തിറക്കുന്ന സംരംഭക ഡയറക്ടറിയുടെയും മൊബൈല്‍ ആപ്പിന്റെയും ലിസ്റ്റിങ് ലോഞ്ചും ഇതോടൊപ്പം നടന്നു. ഡേറ്റാബിസ് ട്വന്റിട്വന്റി എന്നപേരില്‍ മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിയുടെ ലോഗോ ഏരീസ് ഗ്രൂപ്പ് ചെയര്‍മാന്‍ സോഹന്‍ റോയ്, സിയാസ് റിയല്‍റ്റേഴ്സ് ആന്റ് വെഞ്ച്വേഴ്സ് മാനേജിങ് ഡയറക്ടര്‍ സനു സര്‍ദാറിന് കൈമാറി പ്രകാശനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ ആയുഷ് ഇ-ഫാര്‍മസിയായ ഫാം ആയുഷ് ഡോട്ട് കോമിന്റെ ഫൗണ്ടര്‍ ഡോ.അരുണ്‍ ഡിഎമ്മിനെ ചടങ്ങില്‍ ആദരിച്ചു.

 

ബിസ്ഗേറ്റിന്റെ മാരിടൈം എക്സലന്‍സ് അവാര്‍ഡ് നാണു വിശ്വനാഥനും എമര്‍ജിങ് എന്‍ട്രപ്രണര്‍ അവാര്‍ഡ് അബാന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എ. നജീബും മീഡിയ എന്‍ട്രപ്രണര്‍ഷിപ്പ് എക്സലന്‍സ് അവാര്‍ഡ് കൃഷി ജാഗരണ്‍ മാനേജിങ് ഡയറക്ടര്‍ മെഴുക്കനാല്‍ ചെറിയാന്‍ ഡൊമിനിക്കും പീപ്പിള്‍സ് ചോയ്സ് ബ്രാന്‍ഡ് അവാര്‍ഡ് നിറപറ സെയില്‍സ് മാനേജര്‍ കെ.പി വേണുവും ഡിജിറ്റല്‍ മീഡിയ എക്സലന്‍സ് അവാര്‍ഡ് ഇവാര്‍ത്ത ഡോട്ട് ഇന്‍ മാനേജിങ് എഡിറ്റര്‍ എസ്. അല്‍ അമീനും സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് എക്സലന്‍സ് അവാര്‍ഡ് ഇന്നോവ്സോഫ്ട് ടെക്നോളജീസ് മാനേജിങ് ഡയറക്ടര്‍ നിധീഷ് എന്‍ ആറും ട്രയിനിങ് എക്സലന്‍സ് അവാര്‍ഡ് കെയ്റോസ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടര്‍ ജേക്കബ് മാത്യുവും യൂത്ത് ഐകണ്‍ എക്സലന്‍സ് അവാര്‍ഡ് സ്റ്റെല്ലാ മേരീസ് എജ്യൂക്കേഷന്‍ ട്രസ്റ്റ് സിഇഒ എം. മിഥുലും പ്രൊഫഷണല്‍ എക്സലന്‍സ് അവാര്‍ഡ് സംശ്രിത ഡെസ്റ്റിനേഷന്‍ ഡിറ്റോക്സ് മാനേജിങ് ഡയറക്ടര്‍ എസ്. അഞ്ജുലക്ഷ്മിയും ആയുര്‍വേദിക് എക്സലന്‍സ് അവാര്‍ഡ് ദേവകി ഗ്രൂപ്പ് ഓഫ് ആയുര്‍വേദിക്സ് സിഇഒ ഡോ.എല്‍.ടി ലക്ഷ്മിയും ടെക്നിക്കല്‍ എജ്യൂക്കേഷന്‍ എക്സലന്‍സ് അവാര്‍ഡ് ആര്‍സൈറ്റ് ടെക്നിക്കല്‍ ഡയറക്ടര്‍ മുഹമ്മദ് സജിനും യൂണിഫോം മാനുഫാക്ടറിങ് ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ട്രൈവന്റ് എന്റര്‍പ്രൈസസ്

Post your comments