Global block

bissplus@gmail.com

Global Menu

കേരളത്തിനെ അടിമുടി മാറ്റും ഇ-മൊബിലിറ്റി

  ഋൃ.എ.ഷാജഹാന്‍
 എംഡി
 കെഎഎല്‍

 

2023 ഓടു കൂടി കേരളത്തിലെ ഓട്ടോറിക്ഷകളില്‍ 33 ശതമാനവും  ഇലക്ട്രിക്കല്‍ ഓട്ടോറിക്ഷകളായി മാറും. കൂടാതെ മൂന്നുവര്‍ഷത്തിനുളളില്‍ ഏകദേശം മൂവായിരത്തോളം ഇലക്ട്രിക് ബസുകള്‍ നിരത്തിലിറങ്ങും. അതിനുശേഷമായിരിക്കും സ്വകാര്യവാഹനങ്ങളുടെ ഇലക്ട്രിഫിക്കേഷന്റെ തോത് കൂടുന്നത്. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇലക്ട്രിക് ഓട്ടോറിക്ഷയുടെ റണ്ണിംഗ് കോസ്റ്റ് കിലോമീറ്ററിന് 50 പൈസയില്‍ താഴെയാണ് എന്നുളളതാണ്. ഇ-വെഹിക്കിള്‍ പോളിസി അഥവാ ഇ-മൊബിലിറ്റി നടപ്പിലാക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത് മുച്ചക്രവാഹനങ്ങളും പിന്നെ ചാര്‍ജ്ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറും ആണ്. കെഎസ്ഇബി, എല്ലാ പെതുമേഖലാ സ്വകാര്യമേഖലാ ഇന്ധന വിതരണക്കമ്പനികള്‍ അല്ലെങ്കില്‍ ഇന്ധന ഉത്പാദകര്‍,  അതുപോലെ തന്നെ സ്വകാര്യ ബാറ്ററി നിര്‍മ്മാതാക്കള്‍ ഇവരെല്ലാം തന്നെ ഇ.വി (ഇലക്ട്രിക് വെഹിക്കിള്‍) ഇന്‍ഫ്രാസ്ട്കചര്‍ വികസിപ്പിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇലക്ട്രിക് വാഹനവും ഇ.വി ഇന്‍ഫ്രാസ്ട്രക്ചറും പരസ്പരപൂരകങ്ങളായതിനാല്‍ രണ്ടിന്റേയും വികസനം ഒരേ കാലയളവിലാണ് നടക്കുക. പൊതുഗതാഗതസംവിധാനമെന്ന നിലയില്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുളളത് ബസുകള്‍ ആണെങ്കിലും പൊതുജനം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വാഹനം ഓട്ടോറിക്ഷയാണ്. അതുകൊണ്ടു തന്നെ ഇ-മൊബിലിറ്റിയുടെ തുടക്കക്കാരനും ഇ-ഓട്ടോറിക്ഷയാണ്. ഓട്ടോ ഉടമയ്ക്കായിരിക്കും ഈ പോളിസി നടപ്പിലാക്കുന്നതുകൊണ്ട് നേട്ടം കൂടുതല്‍. 100 കിലോമീറ്റര്‍ ശരാശരി ഓടുന്ന ഒരു ഓട്ടോ ഉടമയ്ക്ക് പ്രതിദിനം 200-250 രൂപ വരെ അധികവരുമാനം ഉണ്ടാകും. അങ്ങനെ വരുമ്പോള്‍ ഇ-വെഹിക്കിള്‍ പോളിസിയിലൂടെ രാജ്യത്തിന്റെ പ്രതിശീര്‍ഷവരുമാനം വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടാകും. മാത്രമല്ല, രാജ്യം പെട്രോളിയം ഉത്പന്നങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ ഗണ്യമായ കുറവുണ്ടാകും. അതായത് കേരളം 33% ഇലക്ട്രിഫിക്കേഷനിലേക്ക് പോകുമ്പോള്‍ ഇത്തരത്തില്‍ രാജ്യം ചെലവഴിക്കുന്ന തുകയുടെ ഏകദേശം 25-30% വരെ കുറയും. മാത്രമല്ല ഇ-വെഹിക്കിള്‍ പോളിസിയുടെ ഫലമായി ധാരാളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. എന്നാല്‍ നിലവിലെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുകയും ഇല്ല. ഇതു കൂടാതെ സംരംഭകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാവും കുടുംബശ്രീ പോലുളള കൂട്ടായ്മകള്‍ക്ക് വലിയ സാധ്യതകള്‍ ഉണ്ടാകും, അങ്ങനെ പ്രയോജനങ്ങള്‍ നിരവധിയാണ്. മാത്രമല്ല, ഇന്ത്യയിലെ ഓട്ടോ മൊബൈല്‍ ഇന്‍ഡസ്ട്രിയുടെ ഒരു ശതമാനം പോലും കേരളത്തില്‍ എത്തിക്കാനായിട്ടില്ല. മഹാരാഷ്ട്ര, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇവയിലധികവും. ഇ-മൊബിലിറ്റിയില്‍ എല്ലാവര്‍ക്കും മുമ്പെ സഞ്ചരിക്കുമ്പോള്‍ ഈ രീതിയില്‍ മാറ്റമുണ്ടാകും. സംസ്ഥാനത്തെ ഓട്ടോ മൊബൈല്‍ ഇന്‍ഡസ്ട്രി  വളരും.  അതിന് കെഎഎല്ലിന്റെ ഈ ചുവടുവയ്പ് മുതല്‍ക്കൂട്ടാകും.

 

 

 

 

 

Post your comments