സംസ്ഥാനത്ത് സവാള വില കുറയുന്നു. കൊച്ചിയിൽ വില കിലോഗ്രാമിന് 120 രൂപയിലേക്കു താഴ്ന്നു. മൊത്ത വില കിലോഗ്രാമിന് 100 രൂപയായി കുറഞ്ഞതാണ് റീട്ടെയ്ൽ വ്യാപാരികൾ വില കുറയ്ക്കാൻ കാരണം. വിപണിയിൽ സവാളയുടെ ലഭ്യത വർധിച്ചതു തന്നെയാണ് വില കുറയാൻ കാരണം. കിലോഗ്രാമിന് 170 രൂപ വരെയായി സവാള വില ഉയർന്നിരുന്നു. ഇതെ തുടർന്ന് ചില റെസ്റ്റോറൻറുകൾ ഭക്ഷണത്തിന് വില വർധിപ്പിച്ചിരുന്നു. റസ്റ്റോറൻറുകളുടെ ലാഭം തീ പിടിച്ച സവാള, ഉള്ളി വില രണ്ടു ശതമാനത്തോളം കുറയ്ക്കുമെന്നും ആക്ഷേപം ഉണ്ടായിരുന്നു. വില വർധന തുടർന്നാൽ ഭക്ഷണ വില വർധിപ്പിക്കേണ്ടി വരും എന്ന തീരുമാനത്തിലായിരുന്നു റെസ്റ്റോറൻറ് ഉടമകൾ.ഇറക്കുമതി ചെയ്യുന്ന സവാള, ഉള്ളി എന്നിവ പ്രാദേശിക മാർക്കറ്റിൽ എത്തിത്തുടങ്ങിയതാണ് വില കുറയാൻ കാരണം എന്നാണ് സൂചന. ഏറ്റവും വലിയ സവാള ഉത്പാദകരായ മഹാരാഷ്ടയിലെ നാസിക്കിൽ വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതും സവാള, ഉള്ളിവില താഴ്ത്തിയേക്കും. എന്നാൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന സവാളയ്ക്ക് ഗുണമേൻമ കുറവാണെന്ന് വ്യാപാരികളും ഉപഭോക്താക്കളും പറയുന്നു.
Post your comments