കേരളത്തിലെ ആദ്യ സര്‍ക്കാര്‍ എയ്ഡഡ് എന്‍ജിനീയറിംഗ് കോളജാണ് ടികെഎം എന്‍ജിനീയറിംഗ് കോളജ്. 1956 ഫെബ്രുവരി 3ന് സ്വതന്ത്ര്യ ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ് ആണ് ടികെഎം എന്‍ജിനീയറിംഗ് കോളജിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചത്. 1958 ജൂലായ് 3ന് കേന്ദ്ര ശാസ്ത്ര-സാസ്‌കാരിക വകുപ്പ് മന്ത്രി പ്രൊഫ.ഹുമയൂണ്‍ കബീര്‍ ആണ് കോളജിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തുനിന്ന് കേവലം 5 കിലോമീറ്റര്‍ മാറി കൊല്ലം -ചെങ്കോട്ട പാതയില്‍ കാരിക്കോട് എന്ന സ്ഥലത്ത് 20 ഏക്കറിലായി ഈ എന്‍ജിനീയറിംഗ് കോളജ് സമുച്ചയം വ്യാപിച്ചുകിടക്കുന്നു. ഇന്‍ഡോ സരാസനിക് ശൈലിയിലാണ് രൂപകല്പനയെങ്കിലും മുഗള്‍ ശില്പകലാ സ്വാധീനം പ്രകടമാണ്.
ടികെഎം എജ്യുക്കേഷണല്‍ ട്രസ്റ്റിനു കീഴിലുളള ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ടികെഎം എന്‍ജിനീയറിംഗ് കോളജ്. വിദ്യാഭ്യാസമേഖലയിലെ ട്രസ്റ്റിന്റെ പ്രഥമസംരംഭവും ഇതു തന്നെ. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ ഫ്രെയിംവര്‍ക്ക് ഓഫ് ഇന്ത്യ ടികെഎം എന്‍ജിനീയറിംഗ് കോളജിനെ രാജ്യത്തെ 150 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ചു. സിവില്‍,മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എന്നിങ്ങനെ മൂന്ന് എന്‍ജിനീയറിംഗ് ശാഖകളുമായി തുടങ്ങിയ ടികെഎം എന്‍ജിനീയറിംഗ് കോളജില്‍ ഇന്ന് എട്ട് എന്‍ജിനീയറിംഗ് ബിരുദ കോഴ്‌സുകളും, അത്ര തന്നെ എം-ടെക് കോഴ്‌സുകളും എംസിഎ കോഴ്‌സുമുണ്ട്. മെക്കാനിക്കല്‍, സിവില്‍ എന്‍ജിനീയറിംഗ് വിഭാഗങ്ങളിലെ അംഗീകൃത റിസര്‍ച്ച് സെന്റര്‍ കൂടിയാണ് ടികെഎം എന്‍ജിനീയറിംഗ് കോളജ്. കേരള സര്‍വ്വകലാശാലയുടെ അഫിലിയേഷനുളള ഈ സ്ഥാപനം നിലവില്‍ എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്നു. ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ (എഐസിടിഇ) അംഗീകാരവും ലഭിച്ചിട്ടുണ്ട്. നാഷണല്‍ അസെസ്സ്‌മെന്റ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ കോളജിന് എ ഗ്രേഡ് നല്‍കിയിട്ടുണ്ട്.
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ടികെഎം എന്‍ജിനീയറിംഗ് കോളജില്‍ 375-ഓളം കഴിവുറ്റ ജീവനക്കാര്‍ സേവനമനുഷ്ഠിക്കുന്നു. പ്രതിവര്‍ഷം വിവിധ കോഴ്‌സുകളിലായി എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പ്രവേശനം നേടുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന-പഠനേതര മികവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഈ കോളജ് സമുച്ചയത്തില്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റേതൊരു സ്ഥാപനത്തെയുഎ വെല്ലുന്ന മികച്ച അടിസ്ഥാനസൗകര്യങ്ങളാണ് ഇവിടെയുളളത്. സെന്‍ട്രല്‍ ലൈബ്രറി, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ലൈബ്രറികള്‍, സെന്‍ട്രല്‍ & ഡിപ്പാര്‍ട്ട്‌മെന്റല്‍ കമ്പ്യൂട്ടര്‍ സൗകര്യങ്ങള്‍, വിവിധ സെമസ്റ്ററുകളിലെ ആണ്‍-പെണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി വെവ്വേറെ ഹോസ്റ്റല്‍ സൗകര്യം, കരിയര്‍ ഗൈഡന്‍സ് & പേ്‌ളസ്‌മെന്റ് സെല്‍, കോപ്പറേറ്റീവ് സൊസൈറ്റി സ്റ്റോര്‍, മെഡിക്കല്‍ സെല്‍ തുടങ്ങിയവയ്ക്കു പുറമെ ഫുട്‌ബോള്‍ കോര്‍ട്ട്, ടെന്നിസ് കോര്‍ട്ട്, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍, വോളി ബോള്‍ കോര്‍ട്ട്, ഷട്ടില്‍-ബാഡ്മിന്റണ്‍ കോര്‍ട്ട്, മള്‍ട്ടി ജിംനേഷ്യം, ഹോക്കി പ്രാക്ടീസ് കോര്‍ട്ട്, ടേബിള്‍ ടെന്നിസ് ഹാള്‍, ക്രിക്കറ്റ് പിച്ച് തുടങ്ങിയ സ്‌പോര്‍ട്‌സ് സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. വിവിധ വകുപ്പുകള്‍ക്കായി ആധുനിക ദൃശ്യ-ശ്രാവ്യ ഉപകരണങ്ങളോടു കൂടിയ വെവ്വേറെ സെമിനാര്‍ ഹാളുകളും വിശാലമായ പൊതു ആഡിറ്റോറിയവും ടികെഎം എന്‍ജിനീയറിംഗ് കോളജിലുണ്ട്.
കരിയര്‍ ഗൈഡന്‍സ് & പേ്‌ളസ്‌മെന്റ് സെല്‍
ടികെഎം എന്‍ജിനീയറിംഗ് കോളജിലെ സക്രിയമായ കരിയര്‍ ഗൈഡന്‍സ് & പേ്‌ളസ്‌മെന്റ് സെല്‍ മറ്റ് പല സ്ഥാപനങ്ങള്‍ക്കും മാതൃകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നൂറു ശതമാനം പേ്‌ളസ്‌മെന്റും മത്സരപരീക്ഷകളില്‍ അവരുടെ ഉന്നതവിജയവും ലക്ഷ്യമിട്ട് കൃത്യമായി പേഴ്‌സണാലിറ്റി വര്‍ക്ക്‌ഷോപ്പുകളും മോക്ക് ടെസ്റ്റുകളും നടത്തുന്നു. 2008-ലാണ് ടികെഎം എന്‍ജിനീയറിംഗ് കോളജ് സുവര്‍ണ്ണജൂബിലി ആഘോഷിച്ചത്. മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാമാണ് സുവര്‍ണ്ണ ജൂബിലി ആഘോഷചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത്. നിരവധി മഹനീയ വ്യക്തികളുടെ സാന്നിധ്യത്താല്‍ സമ്പന്നമായിരുന്നു ഈ ചടങ്ങ്. കോളജിന് 50 വയസ്സ് പൂര്‍ത്തിയായ വേളയില്‍ 3000 പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ശിലാസ്ഥാപനകര്‍മ്മവും നടന്നു. ഒരു സുവര്‍ണ്ണജൂബിലി സുവനീറും മാനേജ്‌മെന്റ് പുറത്തിറക്കി. 2018-ല്‍ ഈ സ്ഥാപനത്തിന് 60 വയസ്സ് പൂര്‍ത്തിയായി. സപ്തതിയിലേക്കുളള യാത്ര തുടങ്ങിക്കഴിഞ്ഞ ഈ എന്‍ജിനീയറിംഗ് കോളജ് സമുച്ചയം വളര്‍ച്ചയുടെ പാതയില്‍ മുന്നേറുകയാണ്. സ്ഥാപകനായ തങ്ങള്‍കുഞ്ഞു മുസലിയാരുടെ മൂല്യങ്ങളില്‍ നിന്ന് അണുവിടപോലും വ്യതിചലിക്കാതെയാണ് മാറിമാറിവരുന്ന അമരക്കാര്‍ ഈ സാങ്കേതികകലാലയസമുച്ചയത്തെ മുന്നോട്ടുനയിക്കുന്നത്.
വിഭാഗങ്ങള്‍
ആര്‍ക്കിടെക്ച്വര്‍
കെമിക്കല്‍ എന്‍ജിനീയറിംഗ്
കെമിസ്ട്രി
സിവില്‍ എന്‍ജിനീയറിംഗ്
കമ്പ്യൂട്ടര്‍ സയന്‍സ് & ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ്
ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ്
ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്
മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍
മാത്തമാറ്റിക്‌സ്
മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്
ഫിസിക്കല്‍ എജ്യുക്കേഷന്‍
ഫിസിക്‌സ്
പാര്‍ട്ട് ടൈം ഡിഗ്രി കോഴ്‌സസ്
പവര്‍ സിസ്റ്റം
കമ്പ്യൂട്ടര്‍ ഇന്റഗ്രേറ്റഡ് മാനുഫാക്ച്വറിംഗ്
കോഴ്‌സുകള്‍
ബിരുദം (ഫുള്‍ ടൈം)
മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്
ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ്
ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്
കെമിക്കല്‍ എന്‍ജിനീയറിംഗ്
പ്രൊഡക്ഷന്‍ എന്‍ജിനീയറിംഗ്
കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ്
ആര്‍ക്കിടെക്ച്വര്‍
സിവില്‍ എന്‍ജിനീയറിംഗ്
ബിരുദാനന്തര ബിരുദം ( ഫുള്‍ ടൈം)
കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ്
എംടെക് സ്ട്രക്ച്വറല്‍ എന്‍ജിനീയറിംഗ് & കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്
എംടെക് ഇന്‍ഡസ്ട്രിയല്‍ റഫ്രിജറേഷന്‍ & ക്രയോജനിക്‌സ്
കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ്
മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ്
അര്‍ബന്‍ പ്‌ളാനിംഗ്
ബിരുദാനന്തര ബിരുദം ( സ്വാശ്രയം)
കമ്പ്യൂട്ടര്‍ ഇന്റഗ്രേറ്റഡ് മാനുഫാക്ച്വറിംഗ്
ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍
പവര്‍ സിസ്റ്റം 1
ക്‌ളബ്ബുകള്‍ ഫോറങ്ങള്‍
ഫിലിം & ഡ്രാമ ക്‌ളബ്ബ്
വനിതാ സെല്‍
ഇനവേഷന്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെല്‍(ഐഇഡിസി)
ലിറ്റററി & ഡിബേറ്റ് ക്‌ളബ്ബ്
എസ്എഇഇന്ത്യ ടികെഎംസിഇ കൊളീജിയേറ്റ് ക്‌ളബ്
ആര്‍്ട്‌സ് ക്‌ളബ്ബ്
ഭൂമിത്രസേനാ ക്‌ളബ്ബ്
ലഹരിവിരുദ്ധ സെല്‍
2000 മുതല്‍ ടികെഎം എന്‍ജിനീയറിംഗ് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം കേരള സര്‍വ്വകലാശാല അംഗീകൃത റിസര്‍ച്ച് സെന്റ്‌റായി വര്‍ത്തിക്കുന്നു. ഗവേഷണത്തിന്റെ ഏറിയ പങ്കും ഈ ഡിപ്പാര്‍ട്ട്‌മെന്‍്‌റിനുളളിലാണ് നടക്കുന്നത്. എന്നാല്‍ മിക്കവാറും എല്ലാ പ്രോജക്ടുകളും മറ്റ് വിഖ്യാത സ്ഥാപനങ്ങളുമായും റിസര്‍ച്ച് & ഡെവലപ്‌മെന്റ് സ്ഥാപനങ്ങളുമായും ലബോറട്ടറികളുമായും സഹകരിച്ചു പൂര്‍ത്തിയാക്കുന്നു. ജര്‍മ്മനിയിലെ ഗകഠ സര്‍വ്വകലാശാലയുമായും നെതര്‍ലാന്‍ഡ്‌സിലെ ട്വന്റെ സര്‍വ്വകലാശാലയുമായും ഡിപ്പാര്‍ട്ട്‌മെന്റ് ഗവേഷണകാര്യങ്ങളില്‍ സഹകരിച്ചുവരുന്നു.
Post your comments