ന്യു ഡൽഹി: വരുന്ന ജനുവരി മാസത്തിൽ ഹുണ്ടായ് മോട്ടോർ ഇന്ത്യ തങ്ങളുടെ കാറുകളുടെ വില വർദ്ധിപ്പിക്കും. വാഹന നിർമാണ മേഘലയിലെ ചിലവു വർധനവും വിദേശ വിനിമയ നിരക്കുകളിലെ ചാഞ്ചാട്ടവുമാണ് വില വർധനയ്ക്ക് കാരണമായി കരുതുന്നത്.
ഇന്ത്യയിൽ ഒൻപതു മോഡലുകലാണ് ഹ്യുണ്ടായ് അവതരിപ്പിച്ചിട്ടുള്ളത്. ഇയോണ്‍, ഐ 10 , ഗ്രാൻഡ് ഐ 10, ആക്ടിവ് ഐ 10, എക്സെന്റ്, വേർണ, എലാന്ട്ര, സാന്റ -ഫി എന്നീ മോഡലുകൾ. ഇവയുടെ വില മൂന്നു ലക്ഷം മുതൽ 30 ലക്ഷം വരെയാണ്.
ഇന്ത്യയുടെ രണ്ടാമത്തെ വലിയ കാർ നിർമ്മാണ കമ്പനിയായ ഹ്യുണ്ടായ്, ഏറ്റവും വലിയ കയറ്റുമതി കമ്പനി കൂടിയാണ്.
2020 ഓടു കൂടി ഇപോഴത്തെ ലോകത്തിലെ ആറാമത്തെ വലിയ കാർ കമ്പനി എന്ന നിലയിൽ നിന്ന് മൂന്നാം സ്ഥാനത്തേക്ക് എത്താനുള്ള സാധ്യത ഹ്യുണ്ടായുടെ മുന്നിലുണ്ട്.
Post your comments