Global block

bissplus@gmail.com

Global Menu

'നികുതിയും അഴിമതിയും കുറഞ്ഞു'; ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ മികച്ച സമയമെന്ന് മോദി

ബാങ്കോക്ക്: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഇപ്പോള്‍ മികച്ച സമയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസായത്തിനുള്ള സാഹചര്യങ്ങളും ജീവിത നിലവാരവും വര്‍ധിച്ചെന്നും നികുതിയും അഴിമതിയും കുറഞ്ഞെന്നും മോദി പറഞ്ഞു. ബാങ്കോക്കില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഇതാണ് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും ഉചിതമായ സമയം. ഒരുപാട് കാര്യങ്ങള്‍ ഉയര്‍ന്നു, ചില കാര്യങ്ങള്‍ കുറഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്, ജീവിത നിലവാരം, ഫോറസ്റ്റ് കവര്‍, പേറ്റന്‍റുകള്‍, ഉല്‍പ്പാദനം എന്നിവ ഉയര്‍ന്നു, നികുതി, നികുതി നിരക്കുകള്‍, ചുവപ്പുനാട, അഴിമതി, സ്വജനപക്ഷപാതം എന്നിവ കുറഞ്ഞു'- മോദി പറഞ്ഞു.

ഇന്ത്യയും തായ്‍ലന്‍ഡും തമ്മില്‍ ശക്തമായ സാംസ്കാരിക ബന്ധമുണ്ടെന്നും കൊമേഴ്സിനും സംസ്കാരത്തിനും ഒന്നിപ്പിക്കാനുള്ള കഴിവുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. സമ്പദ്‍വ്യവസ്ഥയെ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളറില്‍ എത്തിക്കുക എന്ന സ്വപ്നത്തിലേക്ക് ഇന്ത്യ സഞ്ചരിക്കുകയാണെന്നും 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ രണ്ട് ട്രില്യണ്‍ ആയിരുന്ന ജിഡിപി റേറ്റ് അഞ്ചുവര്‍ഷം കൊണ്ട് മൂന്ന് ട്രില്യണ്‍ ആയി ഉയര്‍ന്നെന്നും മോദി അറിയിച്ചു.

Post your comments