ന്യു ഡൽഹി: ഓട്ടൊമാറ്റിക് ഗീയര്‍ബോക്സ് സംവിധാന- ത്തോടുകൂടിയുള്ള പുതുമകളോടെ മഹീന്ദ്ര എക്സ് യു വി 500 ന്റെ പുത്തൻ മോഡൽ പുറത്തിറങ്ങി. ഡൽഹി വില ആരംഭിക്കുന്നത് 15.36 ലക്ഷം രൂപയാണ്.
മഹീന്ദ്ര എക്സ് യു വി 500 നു ഓട്ടൊമാറ്റിക് ഗീയര്‍ബോക്സ് ഇല്ലെന്ന കുറവ് നികത്തി ജപ്പാനിലെ ആല്‍സിന്‍ സീക്കി വികസിപ്പിച്ച ഓട്ടൊ ഗീയര്‍ബോക്സാണ് പുതിയ മോഡൽ എക്സ് യു വിയിൽ ഉപയോഗിച്ചിരിക്കുന്നത്.
ഇതിനായി ഓട്ടൊ ഗീയര്‍ബോക്സ് വികസിപ്പിക്കാന്‍ 58 കോടി രൂപയാണ് മഹീന്ദ്ര ചെലവിട്ടത്. കൊറിയന്‍ ബ്രാന്‍ഡായ സങ്യോങ്ങിന്‍റെ ടിവോളി എക്സ് യു വിയും ഇതേ കമ്പനിയുടെ ഗീയര്‍ബോക്സാണ് ഉപയോഗിക്കുന്നത്.
138 ബിഎച്ച്പി ശേഷിയുള്ള 2.2 ലീറ്റര്‍ നാല് സിലിണ്ടര്‍ എം ഹോക്ക് ഡീസല്‍ എന്‍ജിനാണ് പുതുക്കിയ ഓട്ടൊമാറ്റിക് വകഭേദത്തിനുമുള്ളത്.
ലിറ്ററിന് 13.85 കിമീ മൈലേജാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഫ്രണ്ട് വീല്‍ ഡ്രൈവ്, ആള്‍ വീല്‍ ഡ്രൈവ് എന്നിവ മഹീന്ദ്ര എക്സ് യു വി 500 മോഡലിന്റെ പ്രത്യേകതകളാണ്.
Post your comments