രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ വരുന്ന കുറവും വാഹന നിര്‍മ്മാണ മേഖലയിലെ കടുത്ത പ്രതിസന്ധിക്കും കാരണം കണ്ടെത്തി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഓണ്‍ലൈന്‍ ടാക്‌സികളെയാണ് ഈ പ്രതിസന്ധിയില്‍ കേന്ദ്ര ധനമന്ത്രി പഴിക്കുന്നത്. ആളുകള്‍ കാറ് വാങ്ങാതെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതാണ് വാഹന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വാഹനവിപണിക്കും അനുബന്ധ സാമഗ്രികളുടെ വിപണിക്കും ബിഎസ് 6 തിരിച്ചടിയായിട്ടുണ്ട്. ഒപ്പം ആളുകള്‍ ടാക്‌സിയെ കൂടുതലായി ആശ്രയിക്കുന്നതും പ്രതിസന്ധിക്ക് കാരണമാണെന്ന് മന്ത്രി പറഞ്ഞു. വാഹന വിപണിയില്‍ വില്‍പ്പന വന്‍ തോതില്‍ കുറയുന്നതും ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
വാഹന നിര്‍മ്മാണ മേഖലയിലെ പ്രമുഖ കമ്പനികളെല്ലാം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വാഹന വില്‍പ്പനയില്‍ റെക്കോര്‍ഡ് നിരക്കിലുള്ള ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാഹന നിര്‍മ്മാണ മേഖലയിലും പാര്‍ട്‌സ്, ഡീലര്‍ മേഖലകളില്‍ കഴിഞ്ഞ ഏപ്രിലിന് ശേഷം 350,000 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ബ്രാന്‍ഡായ മാരുതി ഇത് ആദ്യമായി മനേസര്‍, ഗുരുഗാവിലെ പ്ലാന്റുകള്‍ അടച്ചിട്ടു.
Post your comments