Global block

bissplus@gmail.com

Global Menu

സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും തലവേദനയായി ആമസോൺ വരുന്നു; അതും കുറഞ്ഞ കമ്മീഷനിൽ

സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും പിന്നാലെ രാജ്യത്തു ഭക്ഷണ വിതരണ രംഗത്തേക്ക് ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണ്‍ ഇന്ത്യയും എത്തുന്നു. എതിരാളികളില്‍ ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ കമ്മീഷന്‍ മാത്രം ചുമത്തി വിപണിയില്‍ കുറഞ്ഞ കാലം കൊണ്ടു ശക്തമാകാനാണ് കമ്പനി ആലോചിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ആദ്യപടിയായി ഇതിനോടകം വിവിധ തലത്തിലുള്ള റെസ്റ്റോറന്റുകളുമായി ആമസോണ്‍ രാജ്യവ്യാപകമായി കരാര്‍ ഉറപ്പിച്ചുകഴിഞ്ഞു. ഏറ്റവും വലിയ പ്രത്ത്യേകത എന്തെന്നാൽ 5-6 ശതമാനം കമ്മീഷന്‍ നിരക്കിലാണ് കരാര്‍ ഉറപ്പിച്ചത്. അതേസമയം സൊമാറ്റോയും സ്വിഗ്ഗിയുമൊക്കെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ കമ്മീഷന്‍ നിരക്കിലാണ് പ്രവര്‍ത്തിക്കുന്നതെന്നതു ശ്രദ്ധേയമാണ്.

പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ഫുഡ്പാണ്ടയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വാങ്ങുന്നതിന്റെ അവസാന ഘട്ടത്തിലാണ് ആമസോണ്‍ ഇപ്പോൾ. 40 രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജര്‍മന്‍ ഭക്ഷണവിതരണ ഗ്രൂപ്പാണ് ഫുഡ്പാണ്ട. ആമസോണ്‍ ഇന്ത്യയിലെ തങ്ങളുടെ ആദ്യ സര്‍വീസ് ആരംഭിക്കുക ബെംഗലൂരുവിലായിരിക്കും. പിന്നീട് മുംബൈയിലേക്കും ദല്‍ഹിയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുമാണ് പദ്ധതി ഇട്ടിരിക്കുന്നത്.

 

Post your comments