Global block

bissplus@gmail.com

Global Menu

പ്രളയം; എഞ്ചിനില്‍ വെള്ളം കയറിയാല്‍ ഇന്‍ഷുറന്‍സ്?

മനുഷ്യജീവനെന്ന പോലെ വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുമൊക്കെ കനത്ത നാശനഷ്ടങ്ങളാണ് ഈ പ്രളയകാലത്തും കേരളത്തിലുണ്ടായത്. ഇതിൽ വെള്ളം കയറിയതാവും മിക്ക വാഹനങ്ങളുടെയും വലിയ പ്രശ്‍നം. വാഹനത്തിൽ വെള്ളം കയറിയുണ്ടാകുന്ന കേടുപാടുകൾ‌ക്ക് ഇൻഷുറൻ‌സ് പരിരക്ഷ ലഭിക്കുമോ എന്നത് മിക്കവർക്കുമുള്ള സംശയമാണ്.

പ്രകൃതി ദുരന്തങ്ങളിൽ വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകൾ ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ വരും. എന്നാല്‍ വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന കേടുപാടുകള്‍ക്ക് ചില പ്രത്യേക ക്ലോസുകൾ ഇൻഷുറൻസ് കമ്പനികൾ കൊണ്ടുവന്നിട്ടുണ്ട്.

ഈ ക്ലോസുകള്‍ അനുസരിച്ച് വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറിയാൽ ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ സാധ്യത കുറവാണ്. അതായത് എൻജിനിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നത് ഉപഭോക്താവിന്റെ ശ്രദ്ധക്കുറവ് മൂലമാണെന്നാണ് ഇപ്പോഴുള്ള ഇൻഷുറൻസ് നിയമം.

അതേസമയം വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴോ നിര്‍ത്തിയിട്ടിരിക്കുമ്പോഴോ മരം വീണോ മണ്ണിടിച്ചില്‍ മൂലമോ അപകടങ്ങൾ സംഭവിച്ചാല്‍ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.

Post your comments