ഇന്ത്യൻ ഓഹരിവിപണിയിൽ കനത്ത നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 553 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 166 പോയിന്റ് നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. 183 ഓഹരികൾ നേട്ടത്തിലും 720 ഓഹരികൾ നഷ്ടത്തിലുമാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. 36 ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്.
പൊതുമേഖല ബാങ്ക്, മെറ്റൽ, ഓട്ടോ, എനർജി, എഫ്എംസിജി, ഇൻഫ്ര, ഐടി ഓഹരികളെല്ലാം ഇന്ന് വ്യാപാരം നടത്തുന്നത് നഷ്ടത്തിലാണ്. ഏഷ്യൻ വിപണിയിലെ തകർച്ചയും കശ്മീരിലെ സ്ഥിതിഗതികൾ സംബന്ധിച്ച ആശങ്കയും ഇന്ത്യൻ വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യവും ഇടിഞ്ഞു. വിനിമയനിരക്കിൽ ഡോളറിനെതിരെ 70.14 എന്ന നിരക്കിലാണ് ഇന്നത്തെ ഇന്ത്യൻ രൂപയുടെ മൂല്യം. 55 പൈസയാണ് ഇന്ന് ഇടിഞ്ഞത്. കഴിഞ്ഞ മെയ് 17 ന് ശേഷം ആദ്യമായാണ് രൂപയുടെ മൂല്യം 70 ന് മുകളിലാകുന്നത്.
Post your comments