Global block

bissplus@gmail.com

Global Menu

ഡോ കുര്യന് ഗൂഗിളിന്റെ ആദരം

ന്യൂഡൽഹി:ഇന്ത്യൻ ധവള വിപ്ലവത്തിന്‍റെ പിതാവായ  ഡോ. വർഗീസ് കുര്യന്റെ പിറന്നാളിന് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. 

അദ്ദേഹത്തിന്‍റെ തൊണ്ണൂറ്റി നാലാം ജന്മദിനമായ  ഇന്ന്  പശുവിനൊപ്പം പാൽ പാത്രവുമായിരിക്കുന്ന അദ്ദേഹത്തിന്‍റെ കാരിക്കേച്ചർ  ഗൂഗിൾ ഹോം പേജിൽ ഡൂഡിളായി അവതരിപ്പിച്ചാണ് ഗൂഗിൾ അദ്ധേഹത്തോടുള്ള ആദരമർപ്പിച്ചത്.

പാൽക്ഷാമത്തിന്റെ പിടിയിലായിരുന്ന ഇന്ത്യയെ ധവളവിപ്ലവത്തിലൂടെ ലോകത്തെ ഏറ്റവും വലിയ പാലുത്പാദക രാഷ്ട്രമാക്കിയത് ഡോ. വര്‍ഗീസ് കുര്യനാണ്. അമൂൽ എന്ന കമ്പനിയുടെ വളർച്ചയും അതിനെ ലോകത്തിന്‍റെ മുൻനിരയിലെത്തിച്ചതും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമാണ്.

ഇന്ത്യൻ ക്ഷീര വികസന ബോർഡിന്‍റെ സ്ഥാപക ചെയർമാനായ അദ്ദേഹം 'മിൽക്ക് മാൻ ഓഫ് ഇന്ത്യ' എന്നാണ് അറിയപ്പെടുന്നത്. 

1921 നവംബർ 26ന് കോഴിക്കോട് ജില്ലയിൽ ജനിച്ച അദ്ദേഹം 2012 സപ്തംബര്‍ 9ന്  90 വയസ്സിലാണ് മരിച്ചത്. 

Post your comments