Global block

bissplus@gmail.com

Global Menu

റിയല്‍മി എക്‌സ്, 3ഐ വിപണിയില്‍

പോപ്അപ് സെല്‍ഫി ക്യാമറയും 48 മെഗാപിക്‌സല്‍ പിന്‍ക്യാമറയുമടക്കമുള്ള സൗകര്യങ്ങളോടെ റിയല്‍മിയുടെ 'ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ' ഫോണായ റിയല്‍മി എക്‌സ്, 6.22 ഇഞ്ച് നോച്ച് ഡിസൈന്‍ സ്‌ക്രീനുള്ള റിയല്‍മി 3ഐ എന്നിവ വിപണിയിലെത്തി. 

6.53 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍, ഇന്‍സ്‌ക്രീന്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ സ്‌നാപ്ഡ്രാഗണ്‍ 710 പ്രോസസര്‍ എന്നിവയും റിയല്‍മി എക്‌സിന്റെ സവിശേഷതകളാണ്.  

48എംബി 5എംബി സെന്‍സര്‍ ഡ്യുവല്‍ പിന്‍ ക്യാമറ, 16എംബി സെന്‍സര്‍ മുന്‍ ക്യാമറ തുടങ്ങിയ സവിശേഷതകളുള്ള ഫോണ്‍ 4ജിബി റാം, 128ജിബി റോം (16,999 രൂപ), 8ജിബി റാം, 128ജിബി റോം (19,999 രൂപ) എന്നീ പതിപ്പുകളില്‍ ലഭ്യമാണ്. 

13എംബി 2എംബി ക്യാമറ പിന്നിലും 13എംബി ക്യാമറ മുന്നിലുമുളള റിയല്‍മി 3ഐയുടെ 3ജിബി റാം, 32ജിബി റോം ഫോണ്‍ 7,999 രൂപയ്ക്കും 4ജിബി റാം, 64ജിബി റോം മോഡല്‍ 9,999 രൂപയ്ക്കും ലഭിക്കും. ഫോണുകള്‍ ഫ്‌ളിപ്കാര്‍ട്ടിലും റിയല്‍മി ഇന്ത്യ വെബ്‌സൈറ്റിലും ലഭിക്കും. 

 

Post your comments