Global block

bissplus@gmail.com

Global Menu

ആര്‍ബിഐ കരുതല്‍ ധനം: സമിതി റിപ്പോര്‍ട്ടിന് അന്തിമരൂപമായി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനത്തിന്‍റെ തോത് നിര്‍ണയിക്കാനുള്ള സമിതി റിപ്പോര്‍ട്ടിന് അന്തിമരൂപമായി. കഴിഞ്ഞ ഡിസംബറിലാണ് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ അധ്യക്ഷനായ ആറംഗ സമിതിയെ നിയമിച്ചത്. ആര്‍ബിഐയുടെ പക്കല്‍ 9 ലക്ഷം കോടിയുടെ കരുതല്‍ ധനം ഉണ്ടെന്നാണ് കണക്കാക്കുന്നത്.  ആഗോള ചട്ടം അനുസരിച്ച് അധികത്തുക സര്‍ക്കാരിന് കൈമാറണമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

 

എന്നാല്‍ എത്ര തുക സര്‍ക്കാരിന് നല്‍കണമെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിവായിട്ടില്ള. എന്നാല്‍ 5 വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി നിശ്ചിത തുക കൈമാറുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് വിവരം. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിൻ്റെ 3.3 ശതമാനമാണ് ധനകമ്മിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ ലകഷ്യം കൈവരിക്കാന്‍ ആര്‍ബിഐയുടെ പക്കലുള്ള അധിക കരുതല്‍ ധനം ഉപകരിക്കുമെന്നാണു വിലയിരുത്തല്‍. ആര്‍ബിഐക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന തീയതി പിന്നീട് തീരുമാനിക്കും

Post your comments