കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രളയം വന്നിട്ടും കുലുങ്ങിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചി വിമാനത്താവളത്തിന് ലഭിച്ചിരിക്കുന്നത് 166.92 കോടിയുടെ ലാഭമാണ്. ആകെ വിറ്റു വരവ് 650.34 കോടിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സിയാല്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗത്തിലാണ് ലാഭത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളക്കരയാകെ പ്രളയത്തില്‍ മൂടിയിരുന്നു. 15 ദിവസത്തോളം കൊച്ചി വിമാനത്താവളം അടച്ചിട്ടിരുന്നു. എങ്കിലും വിറ്റു വരവില്‍ 17.52 ശതമാനം കൂടുതല്‍ നേട്ടമുണ്ടാക്കാനായി. ലാഭത്തില്‍ ഏഴ് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്റ് റീട്ടെയ്ല്‍ സര്‍വ്വീസസ് ലിമിറ്റഡിന്റെ വിറ്റുവരവ് കൂടി ചേര്‍ക്കുമ്പോള്‍ ആകെ വിറ്റുവരവ് 807.36 കോടിയാണ്.
Post your comments