കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ (ഐസിഫോസ്) സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരണത്തിനായി മേയ് 21 മുതല്‍ 31 വരെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒറ്റി) 'സമ്മര്‍ സ്‌കൂള്‍ 2019' എന്ന പരിശീലന പരിപാടി കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ സംഘടിപ്പിക്കുന്നു.
സാങ്കേതിക വിദ്യാ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അവബോധവും ലിംഗസമത്വവും മെച്ചപ്പെടുത്താനുള്ള ഐസിഫോസിന്റെ ശ്രമത്തിന്റെ ഭാഗമാണ് സമ്മര്‍ സ്‌കൂള്‍. ഈ വിഷയത്തില്‍ ദേശീയ സംസ്ഥാന തലങ്ങളിലുള്ള വിദഗ്ദ്ധരാണ് ക്ലാസെടുക്കുന്നത്. പ്രഭാഷണങ്ങള്‍, ആശയവിനിമയത്തിനുള്ള സെഷനുകള്‍, പങ്കെടുക്കുന്നവരും ക്ലാസെടുക്കുന്നവരും ഉള്‍പ്പെടുന്ന ശൃംഖലാ രൂപീകരണം, പങ്കെടുക്കുന്നവരുടെ ശേഷിവികസനത്തിനുള്ള പരിപാടികള്‍ എന്നിവയും സമ്മര്‍ സ്‌കൂളിന്റെ ഭാഗമായിരിക്കും.
വ്യാവസായിക വിജ്ഞാനത്തോടൊപ്പം ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒറ്റി) മേഖലയില്‍ സാങ്കേതിക വിദഗ്ദ്ധരെ ശാക്തീകരിക്കുക എന്നതാണ് സമ്മര്‍ സ്‌കൂളിന്റെ ലക്ഷ്യം. കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിക്കുന്നതും വിവര വിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നതുമായ ലോറവാന്‍ കമ്പ്യൂട്ടര്‍ ശൃംഖലയുടെ ഉപയോഗവും പ്രതിഷ്ഠാപനവും, വിവിധ പ്രോജക്ടുകളുടെ പ്രവര്‍ത്തന വിശദീകരണം എന്നിവ കോഴ്‌സിന്റെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പ്രൊഫഷണലുകള്‍, അധ്യാപകര്‍, ബിരുദാനന്തരവിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് സമ്മര്‍ സ്‌കൂളില്‍ പങ്കെടുക്കാം.30 സീറ്റുകളുണ്ട്. പകുതി വനിതകള്‍ക്ക് നീക്കിവച്ചിരിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വിവരങ്ങള്‍ക്ക് +91 73566 10110 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Post your comments