കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ ഉപസ്ഥാപനമായ മുത്തൂറ്റ് ഹോംഫിന്‍ (ഇന്ത്യ) ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളിലൂടെ (എന്‍സിഡി) 300 കോടി രൂപ സമാഹരിക്കും. മേയ് 7 വരെയുള്ള ഇഷ്യൂവില്‍ 150 കോടി രൂപയാണു സമാഹരണലക്ഷ്യമെങ്കിലും അത്ര തന്നെ അധിക സമാഹരണവും സാധ്യമാകുന്നതിനാലാണ് 300 കോടിയിലെത്തുന്നത്.
2 മുതല്‍ ഏഴര വര്‍ഷം വരെയുള്ള വിവിധ നിക്ഷേപ കാലാവധികളാണുള്ളത്. പ്രതിമാസ, വാര്‍ഷിക അടിസ്ഥാനത്തിലോ കാലാവധി തീരുന്‌പോഴോ പണം ലഭിക്കുന്ന രീതികള്‍ തിരഞ്ഞെടുക്കാം. 9.25% മുതല്‍ 10% വരെയുള്ള വരുമാനമാണ് വാഗ്ദാനം ചെയ്യുന്നത്.
Post your comments