കര്‍ഷകര്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും പ്രത്യേകം ബജറ്റൊരുക്കുമെന്നും രാഹുല്‍ ഗാന്ധി. കാര്‍ഷിക വായ്പയെടുത്ത കര്‍ഷകര്‍ക്ക് ജയിലില്‍ പോകേണ്ടി വരില്ലെന്നും വായ്പ തിരിച്ചടക്കാത്തത് ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ലെന്നും കോണ്‍ഗ്രസ് പ്രകടന പത്രിക ഉറപ്പ് നല്‍കുന്നുണ്ട്.
കാര്‍ഷികം, പ്രതിരോധം, തൊഴില്‍ മേഖല, സ്ത്രീകള്‍ക്ക് തൊഴില്‍ സംവരണം എന്നിവയില്‍ ഊന്നിയാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. തൊഴിലില്ലായ്മ പരിഹരിക്കമെന്നും പാവപ്പെട്ടവര്‍ക്കായി ന്യായ് പദ്ധതി നടപ്പാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. വിദ്യാഭ്യാസത്തിന് മാത്രമായി ജിഡിപിയുടെ ആറ് ശതമാനം നീക്കി വയക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
Post your comments