മുംബൈ: മുന്‍നിര കമ്പനിയായ വിപ്രോയുടെ 34 ശതമാനം ഓഹരി വിഹിതം കൂടി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചു. അസിം പ്രേംജി ഫൗണ്ടേഷന്‍ സ്ഥാപകനും വിപ്രോ ചെയര്‍മാനുമായ
അസിം പ്രേംജിയാണ് ഇക്കാര്യം അറിയിച്ചത്.
52,750 കോടി രൂപയാണ് ഇതനുസരിച്ച് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. ഇതോടെ 1,45,000 കോടി രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് വിപ്രോയുടെ വിഹിതവും അദ്ദേഹത്തിന്റെ തന്നെ ഓഹരി വിഹിതത്തില്‍ നിന്നും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നത്.
ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ഉന്നമനത്തിനുമായി സമഗ്രമായ പഠനം നടത്തുകയും അതിന് വേണ്ട പ്രവര്‍ത്തനങ്ങളും നടത്തി വരികയാണ് അസിം പ്രേംജി ഫൗണ്ടേഷന്‍.
Post your comments