തിരുവനന്തപുരം: ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഇനി പേപ്പർ കൂപണുകളെ കൂടാതെ ഡിജിറ്റൽ കൂപ്പണുകളും ലഭ്യമാകും. ഷോപ്പിംഗ് ഫെസ്റ്റിവൽ സീസണ്‍ 9 ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ധനകാര്യ ഗവേഷണ മാനേജ്‌മെന്റ് സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷനും ഇതിന്റെ പങ്കാളികളായ ബാങ്കുകളുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുന്നത്.
പേപ്പർ കൂപ്പണുകളിലൂടെ സമ്മാനങ്ങൾ ലഭിക്കുന്നതുപോലെ തന്നെ ഡിജിറ്റൽ കൂപ്പണിലൂടെയും ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ ലഭ്യമാകും. കൂടാതെ സിഡിഎഫ്‌ഐയും ജികെഎസ് എഫുമായി സീസണ്‍ 9 ല്‍ സഹകരിക്കുന്ന ബാങ്കുകളിലൂടെ പദ്ധതി നടപ്പിലാക്കുന്നത് വഴി കഴിയുന്നത്ര ഇടപാടുകൾ കാർഡുവഴിയാക്കുകയെന്നതാണ് ഇതിലൂടെ ലക്‌ഷ്യമിടുന്നത് .
ജികെഎസ്എഫ് ഡയറക്ടര്‍ കെ.എം. അനില്‍ മുഹമ്മദും സിഡിഎഫ്‌ഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൃഷ്ണന്‍ ധര്‍മ്മരാജനും ഇതിനായുള്ള ധാരണാപത്രം ചടങ്ങിൽ കൈമാറി.
കംപ്യൂട്ടർ സാക്ഷരതയിലും ന്യൂതന സാങ്കേതിക വിദ്യയിലും വൻ നേട്ടം കൈവരിച്ച കേരളത്തിനു ഈ മേഘലയിലും വൻ വിജയം നേടാനാകുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച വിനോദസഞ്ചാരവകുപ്പു മന്ത്രി ഏ.പി.അനില്‍കുമാര്‍ അഭിപ്രായപെട്ടു.
Post your comments