Global block

bissplus@gmail.com

Global Menu

പാദുകപ്രപഞ്ചത്തില്‍ വിരിഞ്ഞ വസ്ത്രവിസ്മയം

പാദരക്ഷകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇന്ന് നമുക്ക് കേവലം പാദങ്ങള്‍ക്കുള്ള സംരക്ഷണം മാത്രമല്ല ഓര്‍മ്മവരുന്നത്. ഏതൊരു വ്യക്തിയുടെയും വ്യക്തിത്വത്തിന്റെ പ്രതിഫലനം കൂടിയായി മാറുകയാണ് ഇന്ന് പാദരക്ഷകള്‍. നാം ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായി പാദരക്ഷകള്‍ ധരിക്കുക എന്ന സാംസ്‌ക്കാരത്തിലേക്ക് മലയാളികളും ചിന്തിച്ചു തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. മുണ്ടിന്റെ കൂടെയും, പാന്‍സിന്റെ കൂടെയും, ജീന്‍സിനൊപ്പവും വ്യത്യസ്തമായ പാദരക്ഷകളാണ് ആണുങ്ങള്‍ ധരിക്കുക. സ്ത്രീകളാകട്ടെ ചുരിദാറും, ജീന്‍സും, പാവാടയും, മിനിയും, സാരിയും എല്ലാം ധരിക്കുമ്പോള്‍ പാദങ്ങളുടെ കാര്യത്തില്‍ വ്യത്യസ്ത പാദരക്ഷകള്‍ അണിയാന്‍ പ്രത്യേകം ശ്രദ്ധിച്ചു തുടങ്ങി. ഒരു മനുഷ്യന്റെ യഥാര്‍ത്ഥ വൃത്തി അറിയണമെങ്കില്‍ അയാളുടെ പാദങ്ങള്‍ കണ്ടാല്‍ മനസ്‌സിലാക്കാം എന്ന് പഴമക്കാര്‍ പറയുന്നതില്‍ നിന്നും വ്യത്യസ്തമായി പാദരക്ഷകള്‍ കണ്ടാല്‍ മനസ്‌സിലാകും എന്ന് മാറ്റി പറയേണ്ട കാലം ആയിരിക്കുന്നു. ഇത്രയും ശ്രദ്ധയോടെ പാദരക്ഷകള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിയ കാലത്താണ് പാദരക്ഷകള്‍ക്കായി ഒരു ഷോറൂം തുടങ്ങാന്‍ സുബൈര്‍ അഹമ്മദ് മുന്നോട്ട് വരുന്നത്. കൊല്ലം നഗരത്തില്‍ 1991-ല്‍ Boots & Boots എന്ന സ്ഥാപനം അങ്ങനെ പിറവിയെടുത്തു

Boots & Boots തുടങ്ങുമ്പോള്‍ ഉടമയായ സുബൈര്‍ അഹമ്മദിന് മൂന്ന് നിര്‍ബന്ധങ്ങളായിരുന്നു ഉണ്ടായിരുന്നത്. വൈവിധ്യമാര്‍ന്ന സെലക്ഷന്‍, ഏറ്റവും മികച്ച ഗുണനിലവാരം, ന്യായമായ വില. ഇതു മൂന്നിലും ഒരു വിധത്തിലുമുള്ള നീക്കുപോക്കുകള്‍ക്ക് സുബൈര്‍ തയ്യാറായിരുന്നില്ല. അതിനാല്‍ നേരിട്ട് പാദരക്ഷകള്‍ ഏറ്റവും നല്ല ഉദ്പാദകരില്‍ നിന്നും ചെയ്ത് എടുപ്പിച്ചു. അതോടൊപ്പം ബ്രാന്റഡ് കമ്പിനികളുടെ ഉത്പ്പന്നങ്ങളും ശ്രേണിയില്‍ ഇടം നേടി. ഒരു  ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഇതിലും കൂടുതല്‍ എന്താണ് വേണ്ടത്. ചുരുങ്ങിയ കാലം കൊണ്ട് Boots & Boots നെ കൊല്ലം നിവാസികളുടെ പ്രിയപ്പെട്ട സ്ഥാപനമാക്കി മാറ്റാന്‍ സുബൈര്‍ അഹമ്മദിന് സാധിച്ചു. Boots & Boost എന്ന നാമം അങ്ങനെ കൊല്ലം നിവാസികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു തുടങ്ങി. മറ്റ് ദേശങ്ങളില്‍ നിന്നും Boots & Boots  അന്വേഷിച്ച് ആവശ്യക്കാര്‍ എത്തിയതോടെയാണ് Boots & Boots ന്റെ മറ്റ് ശാഖകളിലും ഇതേതരത്തിലുള്ള സേവനം ലഭ്യമാക്കുന്നതിനായി അദ്ദേഹത്തിന്റെ സഹോദരങ്ങളെയും. സഹോദരപുത്രന്‍മാരെയുമാണ് സുബൈര്‍ തന്റെ ഓരോ ബ്രാഞ്ചുകളിലും പൂര്‍ണ്ണമായി ഏല്പിച്ച് നല്കിയത്. ഇന്ന് ഇരുപതോളം Boots & Boost ഷോറൂമുകള്‍ കേരളത്തിന്റെ തെക്കന്‍ജില്ലകളിലാകെ വിജയകരമായി പ്രവര്‍ത്തിക്കുമ്പോള്‍ അത് സുബൈര്‍ എന്ന കുടുംബസ്‌നേഹിയായ ഒരു വ്യക്തിത്വത്തിന്റെ പര്യായമായി മാറുകയാണ്.

പാദരക്ഷകളുടെ വ്യാപാരത്തില്‍ മുടിചൂടാമന്നനായി മാറിയപ്പോഴാണ് വസ്ത്രവ്യാപാര രംഗത്തേക്ക് തന്റെ പാദസ്പര്‍ശം പതിപ്പിക്കാന്‍ സുബൈര്‍ അഹമ്മദ് തീരുമാനിക്കുന്നത്. കുടുംബത്തിലുള്ള ആരെങ്കിലും മുന്നിട്ടിറങ്ങിയാല്‍ പിന്തുണയ്ക്കാം എന്ന് ആദ്യം ചിന്തിച്ചെങ്കിലും വസ്ത്രവ്യാപാരമേഖല വളരെ വ്യത്യസ്തമായ ഒരു മേഖലയാണെന്ന് തിരിച്ചറിഞ്ഞ് അതിന്റെ റിസ്‌ക്ക് സ്വന്തമായി ചുമലിലേറ്റാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. വസ്ത്രവ്യാപാര രംഗത്തെ ഭീമന്മാരുമായി മല്ലിട്ട് ഉയര്‍ന്ന് വരുവാന്‍ ഉശിരുള്ള ഒരു യോദ്ധാവിനെ കഴിയൂ. അങ്ങനെയാണ് സ്വന്തമായി വസ്ത്രവ്യാപാരരംഗത്തേക്ക് കാല് വയ്ക്കുവാന്‍ തീരുമാനിച്ചത്. ഇതിന് പിന്തുണയുമായി അദ്ദേഹത്തിന്റെ ഭാര്യ റസീനാബീവിയും, സഹോദരീ പുത്രന്‍ നിസാര്‍ അഹമ്മദും കൂടെ നിന്നു. 

അങ്ങനെ 2018 ഏപ്രില്‍ മാസം കൊല്ലം നഗരവാസികളെയും നഗരത്തെ തന്നെയും പ്രകമ്പനം കൊള്ളിച്ച് വസ്ത്രവ്യാപാര സമുച്ചയം SILKS WORLD  ഉദ്ഘാടനം ചെയ്യപ്പെട്ടു. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അതുല്യ നടന്‍ പത്മശ്രീ മോഹന്‍ലാല്‍ 'SILKS WORLD'  എന്ന് അഞ്ച് നിലകളിലായി വ്യാപിച്ച് കിടക്കുന്ന 37000 ച. അടി വിസ്തീര്‍ണ്ണമുള്ള ഈ വസ്ത്രവ്യാപാര സമുച്ചയം ഉദ്ഘാടനം ചെയ്തപ്പോള്‍ അത് കൊല്ലം നഗരം ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു ഉത്‌സവ മാമാങ്കമയ്യി മാറുകയായിരുന്നു. ഈ ഉദ്ഘാടന നിമിഷം കൊല്ലം നിവാസികള്‍ക്ക് സമ്മാനിച്ച അമൂല്യ നിമിഷങ്ങള്‍ സുബൈര്‍ അഹമ്മദിനെയും കുടുംബത്തെയും സംബന്ധിച്ച് ധന്യ മുഹൂര്‍ത്തങ്ങളായി മാറുകയായിരുന്നു. അതോടൊപ്പം SILKS WORLD എന്ന  വസ്ത്രവ്യാപാര സമുച്ചയം കൊല്ലം കാരുടെ മനസ്‌സില്‍ സ്ഥാനം നേടിയെടുത്തു.

SILKS WORLD എന്താണ് എന്ന് അറിയണമെങ്കില്‍ ഒരുപ്രാവശ്യം എങ്കിലും ഈ ഷോറൂം സന്ദര്‍ശിച്ചാല്‍ മനസിലാകും. ഇന്ത്യയിലെ പ്രമുഖ വസ്ത്രനിര്‍മ്മാണ യൂണിറ്റുകള്‍ നേരിട്ട് സന്ദര്‍ശിച്ച് തിരഞ്ഞെടുക്കുന്ന വിവിധയിനം വ്യത്യസ്തമായ വസ്ത്രങ്ങളാണ് ഇവിടെ വില്പ്പനയ്ക്ക് എത്തുന്നത്. സുബൈറും, സഹോദരി പുത്രന്‍ നിസാര്‍ അഹമ്മദും നേരിട്ടാണ് ഇന്ത്യയിലെ പ്രമുഖ ഉത്പാദകരില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങുന്നത്. ഇടനിലക്കാര്‍ ഇല്ലാത്തതിനാല്‍ നല്ല വിലയ്ക്ക് വസ്ത്രങ്ങള്‍ വാങ്ങാന്‍ ഇത് സഹായിക്കുന്നു. ആയതിനാല്‍ ചെറിയ ലാഭം മാത്രം ഈടാക്കി SILKS WORLD-ല്‍ കസ്റ്റമേഴ്‌സിന് നല്‍കാന്‍ സാധിക്കുന്നു. തുടര്‍ച്ചയായി നടത്തുന്ന സന്ദര്‍ശനങ്ങള്‍ ഏറ്റവും പുതുപുത്തന്‍ ഫാഷന്‍ ട്രന്‍ഡുകള്‍ വേഗത്തില്‍ നാട്ടില്‍ എത്തിക്കുവാന്‍ സഹായകരമാകുന്നു. അതിനാല്‍ SILKS WORLDല്‍ പോയാല്‍ ഏറ്റവും പുതിയ ഡിസൈനും, ഫാഷനും ലഭ്യമാകും എന്ന് കൊല്ലം നിവാസികള്‍ പറഞ്ഞു തുടങ്ങി കഴിഞ്ഞു. വരും നാളുകളിലും ഇതേ ഉത്‌സാഹത്തില്‍ പ്രവര്‍ത്തിക്കുക എന്നതാണ് സുബൈറിനും നിസാറിനും SILKS WORLD ലൂടെ നല്കാന്‍ പറ്റുന്ന ഏറ്റവും വലിയ കാര്യം. ഗുണനിലവാരത്തിലും വിലയുടെ കാര്യത്തിലും Boots & Boots നെ അറിയാവുന്ന കൊല്ലം നിവാസികള്‍ക്ക് ഒട്ടും സംശയം ഇല്ല. കടയില്‍ വരുന്ന കസ്റ്റമേഴ്‌സിനെ ഏറ്റവും നല്ല രീതിയിലുള്ള സേവനം ലഭ്യമാക്കണം എന്ന നിര്‍ബന്ധമുള്ള സുബൈറും, നിയാസും തങ്ങളുടെ ഷോറൂമിലെ മുഴുവന്‍ സെയില്‍സ് ടീമിനെടും ആ രീതിയിലാണ് പരിശീലിപ്പിച്ചിരിക്കുന്നത്. നല്ല ഒരു ഷോപ്പിംഗ് എക്‌സ്പീരിയന്‍സ് എന്നാണ് SILKS WORLD   സന്ദര്‍ശിക്കുന്ന ഏതൊരു ഉപഭോക്താവിനെയും വീണ്ടും വീണ്ടും കൂടുതല്‍ പര്‍ച്ചേസ് ചെയ്യാന്‍ പ്രേരകമാക്കുന്നത്. ഇത് നിലനിര്‍ത്തി കൊണ്ടുപോയാല്‍ തന്നെ വരും വര്‍ഷങ്ങളില്‍ SILKS WORLD   എന്നത് വസ്ത്രവ്യാപാര രംഗത്തെ വിപ്‌ളവത്തിന് വഴിവയ്ക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നാള്‍ക്കുനാള്‍ കൂടി വരുന്ന കച്ചവടവും വര്‍ദ്ധിച്ചുവരുന്ന കസ്റ്റമേഴ്‌സും വലിയ ഊര്‍ജ്ജമാണ് സുബൈറിനും നിയാസിനും നല്കുന്നത്. ഷോറൂമിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ചിട്ടയായി കൈകാര്യം ചെയ്യുന്നതില്‍ നിസാര്‍ കാണിക്കുന്ന ശുഷ്‌കാന്തി എടുത്തുപറയേണ്ടതാണ്. Boots & Boots, SILKS WORLD  എന്നീ രണ്ട് സ്ഥാപനങ്ങളും ഒരേ സമയം മേല്‍നോട്ടം വഹിക്കുക വഴി സുബൈര്‍ അഹമ്മദ് എന്ന ഒരു ജേതാവിനെയാണ് യുവസംരംഭകര്‍ക്ക് കാണാന്‍ കഴിയുക. വിജയഗാഥകള്‍ കൂടുതല്‍ രചിക്കാന്‍ ഇനിയും ബാക്കിയുണ്ട് എന്ന് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യക്തമാണ്.

Post your comments