ന്യൂഡല്‍ഹി: ബാബ രാംദേവിന്റെ പതാഞ്ജലി ആയുര്‍വേദ ആട്ട നൂഡില്‍സ് ഉല്‍പാദനത്തിന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോരിറ്റി ഓഫ് ഇന്ത്യ സെന്‍ട്രല്‍ റെഗുലേറ്ററിയുടെ അനുമതി ലഭിച്ചില്ല. എഫ്.എസ്.എസ്.എ.ഐ തന്നെയാണ് പതാഞ്ജലി ആയുര്‍വേദ ആട്ട നൂഡില്‍സ് ഉല്‍പാദനാനുമതി നിഷേധിച്ച കാര്യം അറിയിച്ചത് .
രാംദേവിന്റെ തന്നെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പതാഞ്ജലി യോഗ, ആയുഷ് എന്നീ രണ്ട് ബ്രാന്‍ഡ് നെയിമുകള്‍ക്ക് ലൈസന്‍സ് ലഭിച്ചിരുന്നെങ്കിലും ഇവയുടെ ഉല്പാദനത്തിന് അനുമതി നല്കിയിട്ടില്ലെന്ന് എഫ്.എസ്.എസ്.എ.ഐയുടെ സി.ഇ.ഒ ആശിഷ് ബഹുഗുണ അറിയിച്ചു. ആകെ പത്ത് കമ്പനികള്‍ക്ക് അനുമതി നല്കിയിട്ടുള്ളതില്‍ രാംദേവിന്റെ നൂഡില്‍സിന് അനുമതി നല്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ വാർത്ത നിഷേധിച്ച രാംദേവ് ഇക്കാര്യം എന്തോ തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്നും ഉല്പാദനം നടത്താന്‍ പതാഞ്ജലി ആട്ട നൂഡില്‍സിന് അനുവാദം ലഭിച്ചിട്ടുള്ളതാണെന്നും പറഞ്ഞു.
Post your comments