കേരളത്തിന്റെ IT വളര്‍ച്ചയെ അടുത്തഘട്ടത്തിലേക്ക് ഉയര്‍ത്തുന്നതാകും ടോറസ് ഗ്രൂപ്പിന്റെ 1500 കോടി രൂപ മുതല്‍ മുടക്കുള്ള പുതിയ IT പാര്‍ക്ക്. 13 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ സമുച്ചയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 2020-ല്‍ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഇതോടുകൂടി 30,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാകും.
''DOWN TOWN TRIVANDRUM' എന്ന ഈ ബൃഹത് പദ്ധതി നടപ്പാക്കുന്നത് ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സ് എന്ന വമ്പന്‍ കമ്പനിയും, ഒപ്പം പാര്‍ട്ണര്‍മാരായി എംബസി ഗ്രൂപ്പും, അസറ്റ്‌ഹോംസും ചേര്‍ന്നാണ്.
DOWN TOWN പദ്ധതിയുടെ ഭാഗമായി 33 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഓഫീസ് സമുച്ചയവും, 12 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വ്യാപാരസമുച്ചയവും, ഉല്ലാസകേന്ദ്രങ്ങലും, 315 യൂണിറ്റ് അപ്പാര്‍ട്ട്‌മെന്റും, 200 മുറികളുള്ള ബിസിനസ്‌സ് ഹോട്ടലും ചേര്‍ന്നതാണ്
1976-ല്‍ ജര്‍മ്മനിയിലെ മ്യൂണിക്കിലാണ് ടോറസ് കമ്പനിയുടെ പിറവി. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും, നിര്‍മ്മാണ മേഖലയിലും വന്‍ മുതല്‍മുടക്കുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കി കരുത്ത് തെളിയിച്ചിട്ടുണ്ട് ടോറസ്. നാല് ഭൂഖണ്ഡങ്ങളിലും ടോറസ് ഗ്രൂപ്പിന്റെ വന്‍ പദ്ധതികള്‍ കാണാന്‍ കഴിയും
ടോറസ് ഗ്രൂപ്പിന്റെ വരവ് ടോക്‌നോപാര്‍ക്കിന് ഒരു തിലകക്കുറിയാണ്, ഒപ്പം കേരളത്തിന് അഭിമാനവും.
Post your comments