Global block

bissplus@gmail.com

Global Menu

മാഗിക്കെതിരെ ഭക്ഷ്യ സുരക്ഷാ അതോറിറ്റി വീണ്ടും

 ന്യു ഡൽഹി: അഞ്ചു മാസത്തോളം നീണ്ടു നിന്ന നിരോധനത്തിനുശേഷം വിപണിയിലേക്ക് തിരിച്ചെത്തിയ മാഗി നൂഡിൽസിനെതിരെ ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി സുപ്രീം കോടതിയിലേക്ക്. 

നിരവധി പരിശോധനകൾ ക്കൊടുവിൽ നിരോധനം പിൻവലിച്ചതിനെ തുടർന്ന് വിപണിയിലെത്തി ഒരാഴ്ച പിന്നിടുന്നതിന് മുൻപാണ് മാഗിയെ  വീണ്ടും വിപണിയിലെത്തിക്കാന്‍ അനുമതി നല്‍കിയ  മുംബൈ ഹൈക്കോടതിക്ക് എതിരെ  ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി സുപ്രീം കോടതിയെ സമീപിക്കുന്നത്.

ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മാഗി നൂഡില്‍സിന്റെ 90 സാമ്പിളില്‍ നടത്തിയ പരിശോധന ഫലം മാഗിക്ക് അനുകൂലമായതിനെ തുടർന്നാണ്‌ മാഗിക്ക് വീണ്ടും വിപണിയിലെത്താനുള്ള അനുമതി ലഭ്യമായത്. എന്നാൽ പ്രത്യേകം തയ്യാറാക്കി നല്‍കിയ സാമ്പിളുകളാണ് നെസ്ലെ പരിശോധനയ്ക്ക് അയച്ചതെന്നാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി ആരോപിക്കുന്നത്.

ബോംബെ ഹൈക്കോടതിയുടെ വിധി മാഗിക്ക് അനുകൂലമായതോടെ വിവിധ സംസ്ഥാനങ്ങളും മാഗിക്കെതിരെയുള്ള നിരോധനം നീക്കിയിരുന്നു. അതേസമയം ഭക്ഷ്യ സുരക്ഷാ അതോറിറ്റി സുപ്രീം കോടതിയില്‍ കേസ് ഫയല്‍ചെയ്തതത് സുപ്രീംകോടതിയുടെ വെബ്‌സൈറ്റിലൂടെയാണ് അറിഞ്ഞതെന്നും തങ്ങള്‍ക്ക് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും നെസ്ലെ ഇന്ത്യ പറഞ്ഞു.

ദീപാവലി ലക്ഷ്യമാക്കിയുള്ള മാഗി നൂഡില്‍സിന്റെ തിരിച്ചു വരവിന് വിപണിയിൽ നിന്നും മികച്ച പ്രതികരണം കിട്ടിയിരുന്നു . സ്‌നാപ് ഡീലുമായി ചേര്‍ന്ന് ഓണ്‍ലൈനിലൂടെ നടത്തിയ വില്പനയിൽ 5 മിനിട്ടില്‍ 60000 പാക്കറ്റുകള്‍ വില്പന നടത്തിയിരുന്നു.

Post your comments