Global block

bissplus@gmail.com

Global Menu

വൈവിധ്യമാര്‍ന്ന ഭവനങ്ങളുമായി തുഷാരം ബില്‍ഡേഴ്‌സ്

ഗൃഹ നിര്‍മാണ മേഖലയില്‍ വ്യത്യസ്തമായ ആശയങ്ങള്‍ക്കും അവയുടെ വിജയകരമായ സാക്ഷാത്കാരത്തിനും വളരെ വലിയ പ്രാധാന്യമുണ്ട്. ചെറുതോ വലുതോ ആകട്ടെ ഭംഗിയുള്ള ഭവനങ്ങളാണ് ഈ കാലഘട്ടത്തില്‍ ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത്. ഓരോ വീടും പൂര്‍ത്തിയാകുമ്പോള്‍ ഓരോ വ്യക്തിയുടെയും കാലങ്ങള്‍ നീണ്ട സ്വപ്നങ്ങള്‍ക്കാണ് സാക്ഷാത്കാരമാകുന്നത്. 

കാലങ്ങളുടെ പ്രവര്‍ത്തന പരിചയത്തോടെ ഗൃഹനിര്‍മ്മാണ മേഖലയിലെ പ്രമുഖനാമമാണ് തുഷാരം ബില്‍ഡേഴ്സ്. ട്രഡീഷണല്‍, കണ്ടംപററി, വികേ്ടാറിയന്‍ ഇത്തരത്തില്‍ എല്ലാത്തരം ശൈലിയിലുള്ള വീടുകള്‍ തുഷാരം ഗ്രൂപ്പ് നിര്‍മ്മിക്കുന്നുണ്ട്. സാധാരണക്കാര്‍ക്കായി ചിലവ് കുറഞ്ഞ രീതിയില്‍ നിര്‍മ്മിക്കുന്ന ഭംഗിയുള്ള ഭവനങ്ങളും തുഷാരം ഗ്രൂപ്പിന്റെ പ്രത്യേകതയാണ്. ഇത്തരത്തില്‍ ഉപഭോക്താക്കളുടെ വ്യത്യസ്തമായ ആശയങ്ങള്‍ക്കും  സ്വപ്നങ്ങള്‍ക്കും യോജിച്ച രീതിയിലാണ് തുഷാരം ഗ്രൂപ്പിന്റെ ആര്‍ക്കിടെക്റ്റ് ടി കെ ശ്രീജിത്ത് ഓരോ ഭവനവും വിഭാവനം ചെയ്യുന്നത്.  ഓരോ ആര്‍ക്കിടെക്റ്റിനും  സാമൂഹ്യപ്രതിബദ്ധതയുണ്ടെന്നു അദ്ദേഹം വിശ്വസിക്കുന്നു. വ്യത്യസ്തമായ ശൈലിയില്‍ വൈവിധ്യമാര്‍ന്ന വീടുകള്‍ തുഷാരം ഗ്രൂപ്പ് നിര്‍മിച്ചു നല്‍കുന്നുണ്ട്.
വൈവിധ്യമാര്‍ന്ന പ്രോജക്ടുകള്‍
കേരളത്തില്‍ ട്രഡീഷണല്‍ ശൈലിയിലുള്ള വീടുണ്ടാക്കുന്നത് രണ്ട് രീതിയിലാണ്. മലബാര്‍ ശൈലിയിലും ട്രാവന്‍കൂര്‍ ശൈലിയിലും.  ഓരോന്നും  ആര്‍ക്കിടെക്ചറല്‍ ശൈലിയിലും വ്യത്യസ്തമാണ്. മലബാര്‍ ശൈലിയിലുള്ള വീടുകളാണ് തുഷാരം ഗ്രൂപ്പ് അധികവും നിര്‍മിക്കുന്നത്. പലപ്പോഴും ചെറിയ വീടുകള്‍ നിര്‍മ്മിക്കുവാന്‍ പലരും ഏല്‍പ്പിക്കുന്നത് മേസ്തിരിമാരെയാണ്. അവര്‍ വീടുകള്‍ നിര്‍മിക്കുമ്പോള്‍ അത്തരം വീടുകളില്‍ ഒത്തിരി പോരായ്മകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഒരു ആര്‍ക്കിടെക്റ്റ് വീടുകള്‍ നിര്‍മിക്കുമ്പോള്‍ ഇത്തരം  പോരായ്മകള്‍  ഒഴിവാക്കിക്കൊണ്ട് നല്ല രീതിയില്‍ നിര്‍മ്മാണം ചെയ്യാന്‍ സാധിക്കും. ഗൃഹനിര്‍മാണത്തില്‍ ആര്‍ക്കിടെക്ചറിന്റെയോ എഞ്ചിനീയറുടെയോ പ്രസക്തി ഇത്തരത്തിലാണ് വീടുകള്‍ക്ക് മേന്മയാകുന്നത്.
ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ ഭാവിയിലേക്കുള്ള കരുതല്‍ കൂടി ഉണ്ടാവണം. പിന്നീട് വീട് ഡെവലപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌സ്പാന്‍ഡ് ചെയ്യാന്‍ പറ്റുന്ന രീതിയിലായിരിക്കണം നിര്‍മ്മിക്കേണ്ടത്. വീടുകള്‍ നിര്‍മിക്കുമ്പോള്‍ അതിലുപയോഗിക്കുന്ന സാധനസാമഗ്രികള്‍ പ്രധാനമാണ്. ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സാധന സാമഗ്രികളില്‍ കോംപ്രമൈസ് ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. പിന്നീട് കാലങ്ങള്‍ക്ക് ശേഷം വീടിന്റെ മെയിന്റനന്‍സിനായി കൂടുതല്‍ തുക ചിലവാകും. അതിനാല്‍ ഗുണമേന്മയില്‍ കോംപ്രമൈസ് ചെയ്തുകൊണ്ടുള്ള നിര്‍മ്മാണത്തിന് സാധ്യതയില്ല. വീതികുറഞ്ഞ പേ്‌ളാട്ടില്‍ ആണെങ്കിലും നല്ല വീടുകള്‍ നിര്‍മിക്കുവാന്‍ സാധിക്കും.   
ഭംഗിയുള്ള ഭവനങ്ങള്‍ കുറഞ്ഞ ചിലവില്‍ സാധാരണക്കാര്‍ക്കായി ചെലവ് കുറഞ്ഞ രീതിയിലുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന നിരവധി കമ്പനികള്‍ ഇവിടെയുണ്ട്. എന്നാല്‍ അവരുടെ പ്രോജക്ടുകളും തുഷാരം ഗ്രൂപ്പിന്റെ പ്രോജക്ടുകളും തമ്മില്‍ വ്യത്യാസമുണ്ട്. ചെലവ് കുറഞ്ഞ വീടുകള്‍ എന്നുള്ള രീതിയില്‍ ലാറി ബേക്കര്‍ ശൈലിയിലുള്ള പോലുള്ള വീടുകളാണ് പലരും നിര്‍മിച്ചു നല്‍കുന്നത്. ഈ കാലഘട്ടത്തില്‍ ലാറി ബേക്കര്‍ ശൈലിയിലുള്ള വീടുകള്‍ക്ക് മലയാളി സമൂഹത്തില്‍ അത്ര വലിയ പ്രസക്തിയൊന്നുമില്ല. ഇത്തരത്തില്‍ ചെലവുകുറഞ്ഞ രീതിയില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ കാഴ്ചയില്‍ തന്നെ വ്യത്യസ്തമാണ്. അതായത് പണമുള്ളവനും പണമില്ലാത്തവനും തമ്മിലുള്ള വ്യത്യാസം പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ഉള്ള വീടുകള്‍ ആണ് ഇത്തരത്തിലുള്ള വീടുകള്‍. അത്തരത്തിലൊരു കാഴ്ചപ്പാടല്ല കേരളസമൂഹത്തിന് ആവശ്യമായിട്ടുള്ളത്. ചെറുതാണെങ്കിലും   ഭംഗിയുള്ള അടച്ചുറപ്പുള്ള ഒരു വീട് ഉണ്ടാക്കുക എന്നതാണ്  തുഷാരം ഗ്രൂപ്പിന്റെ ലക്ഷ്യം. 
ഒരു കാലഘട്ടത്തില്‍ ജാതിവ്യവസ്ഥയുടെ രീതിയില്‍ ആളുകളെ തരംതിരിച്ചിട്ടുണ്ടായിരുന്നു. ഇനിയുള്ള കാലഘട്ടത്തില്‍ വീടുകളുടെ വലിപ്പത്തിന്റെ പേരില്‍ ആളുകളെ തരംതിരിക്കാന്‍ പാടില്ല എന്നുള്ള ഒരു വിഷനാണ് ഇതിലുള്ളത്.  ഓരോരുത്തരുടെയും സ്വപ്നങ്ങള്‍ക്ക് യോജിച്ച രീതിയില്‍ ചെറിയ സ്ഥലത്ത് ഭംഗിയും ഉറപ്പും ഉള്ള ചെറിയ ഒരു വീട്. ഇതാണ് ലോ കോസ്റ്റ് കൊണ്ടുദ്ദേശിക്കുന്നത്. 2 സെന്റ് സ്ഥലം ഉണ്ടെങ്കില്‍ നമുക്ക് ഒരു നല്ല വീട് നിര്‍മ്മിക്കാന്‍ സാധിക്കും. സാധാരണക്കാരായ ആളുകള്‍ക്ക് വീടുകള്‍ ഉണ്ടാക്കി നല്‍കുക എന്നത് ആത്യന്തികമായ ഒരു ലക്ഷ്യമാണ്. സാധാരണക്കാര്‍ മാത്രമല്ല വലിയ വീടുകളുള്ള  ആളുകളും ഒരു ഔട്ട് ഹൗസ് പോലെ ചെറിയ വീടുകള്‍ ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നുണ്ട് . 
ട്രഡീഷണല്‍ ശൈലിയിലുള്ള വീടുകള്‍ ചെയ്യുന്നതിന് വളരെ വലിയ കോസ്റ്റ് ആകും എന്നുള്ള ഒരു ധാരണയുണ്ട്. എന്നാല്‍ വളരെ ചെറിയ ചെലവില്‍ ചെറിയ രീതിയില്‍ ഇത്തരം ഭവനം നിര്‍മ്മിക്കാന്‍ സാധിക്കും. മലയാളികളുടെ ഏറ്റവും ഇഷ്ടമുള്ള ഒരു ശൈലി നാലുകെട്ട് വീടുകളാണ്. നാലുകെട്ട് വീട് നിര്‍മ്മിക്കുന്നതിനായി രണ്ടായിരമോ നാലായിരമോ സ്‌ക്വയര്‍ ഫീറ്റ് ഒക്കെ വേണം. എന്നാല്‍  ആയിരമോ ആയിരത്തി ഇരുന്നൂറോ സ്‌ക്വയര്‍ ഫീറ്റില്‍ ഇത്തരം വീടുകള്‍ ഉണ്ടാക്കാന്‍ സാധിക്കും. മനോഹരമായതും താരതമ്യേന ചിലവ് കുറഞ്ഞതുമായ നാലു കെട്ട് വീടുകള്‍ നിര്‍മിക്കുന്നുണ്ട്.  
വാസ്തു ഒരു ശാസ്ത്രമാണ് 
വാസ്തു പ്രകാരമുള്ള വീടുകളാണ് തുഷാരം ഗ്രൂപ്പ്  നിര്‍മിക്കുന്നത്. വാസ്തു ശാസ്ത്ര പ്രകാരമുള്ള കണക്കുകളും കാര്യങ്ങളുമെല്ലാം ഈ വീടുകളുടെ നിര്‍മാണത്തിലുണ്ട്. അതിന്റേതായ പോസിറ്റീവ് ആയിട്ടുള്ള മേന്മകളും വീടിനു ഉണ്ടാകാറുണ്ട്. വാസ്തുവിനെ അന്ധവിശ്വാസമായി ചിലരൊക്കെ കണക്കാക്കുന്നുണ്ട്. അവര്‍ക്ക് അത്തരം കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതു  കൊണ്ടോ അല്ലെങ്കില്‍ അത്തരം കണക്കനുസരിച്ച് ഗൃഹ നിര്‍മാണം ചെയ്യാന്‍ സാധിക്കാത്തതു കൊണ്ടോ ഒക്കെയായിരിക്കും ഇതിനെ എതിര്‍ക്കുന്നത്. ഇതെല്ലാം പൗരാണികമായ ഗ്രന്ഥങ്ങളില്‍ നിന്നുള്ളതാണ്. ഗൃഹനിര്‍മാണത്തില്‍ ഓരോന്നിനും അതിന്റെതായ സ്ഥാനമുണ്ട്. ബാത്‌റൂം, അടുക്കള എന്നിങ്ങനെ ഓരോ സ്ഥാനങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. വാസ്തു  എന്നത് അന്ധവിശ്വാസമല്ല. അതൊരു ശാസ്ത്രമാണ്. സ്വന്തമായ ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന സംതൃപ്തിയാണ് പ്രധാനം. ഓരോരുത്തരുടെയും സ്വപ്നങ്ങള്‍ക്ക് യോജിച്ച രീതിയില്‍ വൈവിധ്യമാര്‍ന്ന ഭവനങ്ങള്‍ യാഥ്യാര്‍ഥ്യമാക്കുകയാണ് തുഷാരം ഗ്രൂപ്പ് ലക്ഷ്യമാക്കുന്നത്.
Sreejith T.K.  Phone : 70250 08107
Email: arsreejithtk@gmail.com 

 

Post your comments