കാലം മാറുന്നതിനനുസരിച്ച് പരിസ്ഥിതി ചിന്തകളും മാറിമാറി വരികയാണ്. മലിനീകരണം നിയന്ത്രിക്കുന്നത് സംബന്ധിച്ച നിരവധി പരീക്ഷണങ്ങള്‍ വിദേശരാജ്യങ്ങളിലുള്‍പ്പെടെ ദിനംപ്രതി നടക്കുകയാണ്. മലിനീകരണം മൂലം ഇന്ത്യയുടെ പൈതൃകങ്ങള്‍ പോലും നശിപ്പിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ പരിസ്ഥിതി സംരക്ഷിക്കാന്‍ ഇന്ത്യയും ബാധ്യസ്ഥരാകുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ ഈയടുത്തായി വന്നുപോയ ചില നയങ്ങള്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് പകരമായി വൈദ്യുതി വാഹനങ്ങള്‍ നിരത്തുകളിലിറക്കുമെന്നതായിരുന്നു.
ഇന്ത്യന്‍ റോഡുകളില്‍ രാജാവ് ആയി വിലസിയിരുന്ന അംബാസിഡര്‍-ഉം പ്രീമിയര്‍ പത്മിനിയും ഓര്‍മ്മയില്‍ മറയുന്നു. അതുപോലെ വരും വര്‍ഷങ്ങളില്‍ പെേ്രടാള്‍, ഡീസല്‍ കാറുകളുടെ എണ്ണം കുറഞ്ഞു തുടങ്ങും. പകരം ഹൈബ്രിഡ് കാറുകളും സാക്ഷാല്‍ ഇലക്ട്രിക് കാറുകളും എത്തും. 2019 അവസാനത്തോടെ ഇന്ത്യയിലെ നിരത്തുകളിലും കേരളത്തിന്റെ റോഡുകളിലും ബാറ്ററിയില്‍ ഓടുന്ന കാറുകള്‍ എത്തും. ഒരു പക്ഷെ മാരുതിയെ കടത്തിവെട്ടി ഇന്ത്യന്‍ കമ്പനികളായ മഹീന്ദ്രയും, ടാറ്റയും മുന്നില്‍ എത്തിയാല്‍ അത്ഭുതപ്പെടാനില്ല.
വായു മലിനീകരണം നിയന്ത്രിക്കുക, ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തല്‍ തുടങ്ങിയവ ലക്ഷ്യമാക്കി ലോകമെമ്പാടും ഓട്ടോമൊബൈല്‍ വ്യവസായം ദിനംതോറും പുതിയ പദ്ധതികള്‍ കൊണ്ടുവരികയും ചെയ്യുന്നു. മറ്റ് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന ഊര്‍ജ്ജസ്വലത ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യന്‍ നിരത്തുകളിലെ മലിനീകരണത്തിന്റെ തോത് വര്‍ദ്ധിക്കുന്നതില്‍ ആശങ്കപൂണ്ട കമ്പനികള്‍ ഇന്ത്യയിലും പുത്തന്‍ പദ്ധതികളുമായി രംഗത്ത് വരികയാണ്. അതുകൊണ്ടുതന്നെ ഇലക്ട്രിക് വാഹനങ്ങളെ ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ വ്യവസായം പ്രോല്‍സാഹിപ്പിക്കുന്ന കാഴ്ചയാണ് അടുത്തായി കാണാന്‍ കഴിയുന്നത്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് വന്‍കിട കാര്‍ കമ്പനികള്‍
വായു മലിനീകരണം നിയന്ത്രിക്കാനും ഊര്‍ജ്ജ സുരക്ഷ വര്‍ദ്ധിപ്പിക്കാനും കാലാവസ്ഥ ആഘാതം കുറയ്ക്കാനും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കഴിയും. 2030 ഓടെ കാര്‍ബണ്‍ ഉദ്യമനം 37 ശതമാനം കുറയ്ക്കാന്‍ കഴിയും. പെട്രോള്‍, ഡീസല്‍ ചിലവ് 60 ബില്യന്‍ ഡോളര്‍ വീതം കുറയ്ക്കാന്‍ ഇത് ഇടയാക്കും. നമ്മുടെ രാജ്യത്തിന് ഏതാണ്ട് 20 ലക്ഷം കോടി ലാഭം ഇലക്ട്രിക് വാഹനങ്ങള്‍ നേടിത്തരുമെന്ന് നീതി ആയോഗും ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സും സാക്ഷ്യപ്പെടുത്തുന്നു.
ഇനി ബാറ്ററി കമ്പനികളുടെ
നല്ലകാലം
ISRO മുതല്‍ Reliance വരെ ബാറ്ററി നിര്‍മ്മാണത്തിലും പുതിയ ടെക്‌നോളജി രൂപപ്പെടുത്തുന്നതിനും തയ്യാറെടുക്കുന്നു. ഈ മുന്‍ ഒരുക്കങ്ങള്‍ ഒരു വലിയ ഇലക്ട്രിക് വാഹന വിപ്‌ളവത്തിന്റെ തുടക്കമായി കാണാം. 2019 ഓടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ഉണരുമെന്നും 2022 ഓടെ നിരത്തുകളില്‍ ഇലക്ട്രിക് കാറുകള്‍ സജീവമാകുമെന്നും കണക്കാക്കപ്പെടുന്നു. അദാനിയും ടാറ്റയും മഹീന്ദ്രയും റിലയന്‍സും എക്‌സൈഡും മാരുതിയും ബാറ്ററി നിര്‍മ്മാണ രംഗത്ത് വന്‍ നിക്ഷേപം നടത്താനൊരുങ്ങുകയാണ്. ഇപ്പോള്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ശതമാനം മാത്രമാണ്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഭാരതത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 10-20 ശതമാനം നിരക്കില്‍ എത്തുമെന്ന് വിദഗദ്ദര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഏറ്റവുമധിക് നിക്ഷേപം ഉണ്ടാകാന്‍ പോകുന്നത് ബാറ്ററി നിര്‍മ്മാണ രംഗത്താണ്. അതുപോലെ തന്നെ ചാര്‍ജ്ജ് സ്‌റ്റേഷന്‍ മേഖലയിലും വന്‍ നിക്ഷേപങ്ങള്‍ അടുത്ത 5 വര്‍ഷം ഉണ്ടാകും. പെട്രോള്‍ പമ്പുകള്‍ക്ക് സമാനമായി രാജ്യമൊട്ടാകെ ബാറ്ററി ചാര്‍ജ്ജ് സ്‌റ്റേഷന്‍സ് ഉടന്‍ സജ്ജമാകും. ഇതിനു വന്‍ നിക്ഷേപവും സ്വകാര്യ പങ്കാളിത്തവും ആവശ്യമാണ്. ഒപ്പം വന്‍ തൊഴിലവസരവും. കൂടുതല്‍ കമ്പനികളും ലിത്തിയം-അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. കാലം മാറുന്നതിനനുസരിച്ച് പരിസ്ഥിതി ചിന്തകളും മാറിമാറി വരികയാണ്. :ഞഝച വികസിപ്പിച്ച ലിത്തിയം-അയണ്‍ ബാറ്ററി ഇന്ത്യയുടെ ഇലക്ട്രിക് വാഹനയാത്രയ്ക്ക് ചലനമേകും. മാരുതി സുസുക്കി ബാറ്ററി നിര്‍മ്മാണത്തിനായി തോഷിബയുമായി ചേര്‍ന്ന് ഗുജറാത്തില്‍ 1152 കോടി രൂപയുടെ പ്‌ളാന്റ് സ്ഥാപിക്കാനൊരുങ്ങുകയാണ്. ഇരു ചക്ര വാഹനങ്ങളുടെയും ബാറ്ററികള്‍ സുസുക്കി നിര്‍മ്മാണ പദ്ധതിയിലുണ്ട്. ഇവരെ കൂടാതെ എക്‌സൈഡ് ഇന്‍ഡസ്ട്രീസും അമര്‍ രാജ ബാറ്ററീസും വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാറ്ററി നിര്‍മ്മാതാക്കളായ എക്‌സൈഡ് ഇന്‍ഡസ്ട്രീസ് സിറ്റ്‌സര്‍ലന്‍ഡിലെ ലീക്‌ളാന്‍ചെ കമ്പനിയുമായി ധാരണയിലായി.
എന്താണ് ഹൈബ്രിഡ് കാറും
ഇലക്ട്രിക് കാറും തമ്മിലുള്ള വ്യത്യാസം?
ഒന്നില്‍ കൂടുതള്‍ ഊര്‍ജ്ജ സ്രോതസ് ഉപയോഗിക്കുന്ന വാഹനങ്ങളാണ് ഹൈബ്രിഡ് ശ്രേണിയില്‍ വരുന്നത്. അതായത് പെട്രോളിലോ-ഡീസലിലോ കൂടാതെ ഇലക്ട്രിക് എനര്‍ജിയിലും ഓടുന്ന വാഹനങ്ങളാണ് ഹൈബ്രിഡ് വാഹനങ്ങള്‍. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ബാറ്ററിയിലാണ് ഓടുന്നത്. ഇലക്ട്രിക് വാഹനങ്ങളില്‍ ഡിസല്‍ പെട്രോള്‍ എന്‍ജിന്‍ കാണാറില്ല. ഉദാഹരണം ടയോട്ടോ, കാംറി (ഹൈബ്രിഡ്)
Post your comments