കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധികളിലൊന്നാണ് ഉന്നത ബിരുദവും സാങ്കേതികയോഗ്യതയും നേടിയ യുവാക്കളുടെ തൊഴിലില്ലായ്മ. എഞ്ചിനീയറിങ് യോഗ്യത നേടിയ നിരവധിപേരുണ്ടെങ്കിലും ഇന്‍ഡസ്ട്രിക്ക് യോജിച്ച രീതിയില്‍ പരിശീലനം നേടിയ എന്‍ജിനീയര്‍മാര്‍ കുറവാണ്. ഇത്തരത്തില്‍ രാജ്യത്തിനകത്തും പുറത്തും പുതിയ തൊഴില്‍മേഖലകളില്‍ വൈദഗ്ധ്യമുള്ളവരെ ആവശ്യമുണ്ടെങ്കിലും യുവജനതയ്ക്ക് ഇവ വേണ്ടത്ര രീതിയില്‍ സായത്തമാക്കുവാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യം മറി കടന്ന് താല്‍പര്യമുള്ള മേഖലകളില്‍ വൈദഗ്ധ്യം നേടുവാന്‍ യുവാക്കളെ പ്രാപ്തമാക്കേണ്ടതുണ്ട്. ഇവിടെയാണ് ഇന്‍കേടെക് പോലുള്ള സ്ഥാപനങ്ങളുടെ പ്രസക്തി. വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ബന്ധപ്പെട്ട മേഖലകളില്‍ തൊഴില്‍നൈപുണ്യം നല്‍കുന്നതിനായി കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിനു കീഴില്‍ ഇന്‍കേടെക് ഇത്തരത്തിലുള്ള പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
ഇന്‍കേടെക്
ഇന്‍കേടെക് എന്നത് ഇന്‍ CAE (കമ്പ്യൂട്ടര്‍ അഗുമെന്റഡ് എഞ്ചിനീയറിങ്) ടെക്‌നോളജി എന്നതാണ് അര്‍ത്ഥമാക്കുന്നത്. എന്‍ജിനീയറിങ് പഠിച്ചു കഴിഞ്ഞത് കൊണ്ട് മാത്രം ഒരു കുട്ടി എംപേ്‌ളായബിള്‍ ആകുന്നില്ല. തൊഴില്‍ വൈദഗ്ധ്യം നേടിയ സ്‌കില്‍ ഉള്ള ആളുകളെയാണ് ഇന്‍ഡസ്ട്രിക്ക് ആവശ്യം. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കില്‍ നേടുവാന്‍ സഹായകമായ പ്രോഗ്രാം ഡെവലപ്പ് ചെയ്യുക എന്ന ആശയത്തില്‍ നിന്നുള്ളതാണ് ഈ പരിശീലന പരിപാടികള്‍. ഏതൊരു എന്‍ജിനീയറിങ് പ്രോബ്‌ളത്തിനും ഒരു സൊലൂഷന്‍ ഉണ്ട്. ഈ സൊല്യൂഷന്‍സ് പ്രൊവൈഡ് ചെയ്യുന്ന കമ്പനിയാണിത്.
കേരളത്തില്‍ പുതുതായി ഡെവലപ്പ് ചെയ്ത ഒരു ഇക്കോ സിസ്റ്റം ഉണ്ട്. മുന്‍കാലങ്ങളില്‍ ഇന്‍ഡസ്ട്രിക്ക് അനുകൂലമായിരുന്നില്ല കേരളത്തിലെ സ്ഥിതി വിശേഷങ്ങള്‍. എന്നാല്‍ ഇക്കാലഘട്ടത്തില്‍ മികച്ച രീതിയിലുള്ള ഒരു ഇക്കോസിസ്റ്റം ഡവലപ്പായി പല പ്രമുഖ വിദേശ കമ്പനികളും കേരളത്തിലെത്തുന്നുണ്ട്. കോര്‍പ്പറേറ്റ് ട്രെയിനിങ്ങും ഇന്‍കേടെക് നടത്തുന്നുണ്ട്. യുഎസ്ടി ഗേ്‌ളാബല്‍, മഹീന്ദ്ര ഇത്തരത്തില്‍ പ്രമുഖ കമ്പനികള്‍ക്ക് ടെക്‌നോളജിയില്‍ ട്രെയിനിംഗ് നല്‍കുന്നു. ഇത്തരത്തില്‍ എന്‍ജിനീയറിങിന്റെ മൊത്തത്തിലുള്ള ഒരു വണ്‍ സ്റ്റോപ്പ് സൊലൂഷന്‍ പ്രൊവൈഡര്‍ ആണ് ഇന്‍കേടെക്. 2021 ആകുമ്പോഴേക്കും ഒരു ഗേ്‌ളാബല്‍ സൊല്യൂഷന്‍ പ്രൊവൈഡര്‍ ആകണമെന്നതാണ് ലക്ഷ്യം.
പറരുഷ 365 (ഡിസൈന്‍ 365) എന്ന ഒരു നൂതന ആശയം ഇതിനായി ഉള്ളതാണ്. ഇനിയുള്ള വര്‍ഷങ്ങളില്‍ ഗേ്‌ളാബല്‍ പ്രോഡക്റ്റ് എന്‍ജിനീയറിങ്ങിന് ആവശ്യമായ ഒരു ഡിസൈന്‍ ടാലന്റ് ഹബ് ആകുക എന്നതാണ് പറരുഷ 365 കൊണ്ടുദ്ദേശിക്കുന്നത്. പ്രോഡക്റ്റ് എഞ്ചിനീയറിംഗ് മേഖലയില്‍ ഒരു പരിവര്‍ത്തനമുണ്ടാക്കാന്‍ പറരുഷ 365 എന്ന ഹബ് ആന്‍ഡ് സ്‌പോക്ക് മോഡല്‍ സഹായിക്കുന്നു. സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ ഇത്തരത്തിലുള്ള ഗവണ്മെന്റ് പദ്ധതികള്‍ക്ക് സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ എഡ്യൂക്കേഷന്‍, ഇന്‍ഡസ്ട്രി, എന്റെര്‍പ്രോണോര്‍ഷിപ്പ് എന്നീ മേഖലകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. സ്‌കില്‍ ട്രെയിനിങ്, എന്‍ജിനീയറിങ് പ്രോജക്റ്റ്, പ്‌ളേസ്‌മെന്റ് എന്നീ മൂന്നു സേവനങ്ങളാണ് പറരുഷ 365 ലൂടെ സാധ്യമാകുന്നത്.
പ്രോമെക്‌സ്
എഞ്ചിനിയറിങ്ങ് ബിരുദവും ബിരുദാനന്തരബിരുദവും നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രൊഡക്ട് ഡവലപ്‌മെന്റ് മേഖലയില്‍ പരിശീലനം നല്‍കുകയും ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയുമാണ് പ്രോമെക്‌സ് കോഴ്‌സിന്റെ ലക്ഷ്യം.
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ അംഗീകാരത്തോടെയാണ് ഇന്‍കേടെക് പ്രോമെക്‌സസ് കോഴ്‌സ് നടത്തുന്നത്.
സ്റ്റാര്‍ട്ടപ്പുകള്‍ പരാജയപ്പെടുന്നതിന് ഒരു മുഖ്യകാരണം ഒരു ആശയത്തെ പ്രോഡക്റ്റ് ആക്കി മാറ്റുന്ന പ്രോസസ്‌സ് ഫോളോ ചെയ്യുവാന്‍ കുട്ടികള്‍ക്ക് അറിയാത്തതുകൊണ്ടാണ്. ഈ അറിവുകള്‍ നല്‍കുവാനായി ആരുമില്ലാത്ത ഒരു സ്ഥിതി വിശേഷമാണുള്ളത്. ഈ പ്രോഗ്രാം ചെയ്യുന്ന ഒരാള്‍ക്ക് അയാളുടെ സ്റ്റാര്‍ട്ട് അപ്പ് വിജയത്തിലെത്തിക്കുവാന്‍ സാധിക്കും. പ്രൊഡക്ടിനെക്കുറിച്ചുള്ള ഐഡിയ ഉണ്ടെങ്കില്‍ ഐഡിയയില്‍ നിന്നും റിയല്‍ പ്രോട്ടോടൈപ്പിലേക്കുള്ള ഒരു പ്രോസസ്‌സ് ആണ് പ്രൊമെക്‌സിലൂടെ ഒരു കുട്ടി പഠിക്കുന്നത്. കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് ഇക്കോ സിസ്റ്റത്തില്‍ ഈ കോഴ്‌സിനും ഈ കമ്പനിക്കും പ്രാധാന്യമുണ്ട്. അതു കൂടാതെ വളരെ വലിയ രീതിയിലുള്ള ഒരു ഗവണ്‍മെന്റ് സപ്പോര്‍ട്ട് ഇതിനുണ്ട്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, ഐസിടി അക്കാദമി ഓഫ് കേരള, :ഇഎചഞഞ, ഉടഋ എന്നിങ്ങനെ ഗവണ്‍മെന്റ് ഏജന്‍സികളുമായും ടൈ അപ്പ് ഉണ്ട്.
എഞ്ചിനീയറിങ്ങിന്റെ വിവിധ ശാഖകളില്‍ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഒന്നായാണ് പ്രോഡക്റ്റ് ഡവലപ്‌മെന്റ് പരിഗണിക്കുന്നത്. ആഗോള ഗവേഷണ–വികസന മേഖലയിലെ തൊഴിലുകളിലേക്ക് കേരളത്തില്‍നിന്നുള്ള പ്രഫഷണല്‍ മെക്കാനിക്കല്‍ എഞ്ചിനിയര്‍മാര്‍ എന്ന ആശയവുമായാണ് ഇന്‍കേടെക് ഈ സംരംഭത്തിന് രൂപം നല്‍കിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവിടെ പരിശീലനം പൂര്‍ത്തിയാക്കിയ എഞ്ചിനിയറിങ്ങ് ബിരുദധാരികളില്‍ 81 ശതമാനം പേര്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. മൂന്നു മാസത്തെ പരിശീലനത്തിലൂടെ സാധാരണ എഞ്ചിനിയറിങ്ങ് ബിരുദധാരിക്ക് മികച്ച തൊഴില്‍ നേടാനുള്ള വൈദഗ്ധ്യം ആര്‍ജ്ജിക്കാന്‍ കഴിയുമെന്നതാണ് ഈ കോഴ്‌സിന്റെ പ്രത്യേകത. ഓട്ടോമൊബൈല്‍, എയറോസ്‌പേസ്, ആട്ടോമേഷന്‍, റോബോട്ടിക്‌സ്, കണ്‍സ്യൂമര്‍ ഇലക്രേ്ടാണിക്‌സ്, ട്രാന്‍പോര്‍ട്ടേഷന്‍, ഡിഫന്‍സ്, കണ്‍സ്ട്രക്ഷന്‍ ഡിസൈന്‍ തുടങ്ങി വിവിധ തൊഴില്‍മേഖലകളില്‍ എഞ്ചിനിയറിങ്ങ് ബിരുദധാരികള്‍ക്ക് അവസരങ്ങളുണ്ട്. അതേസമയം ഈ മേഖലകളില്‍ ആവശ്യമായ നൈപുണ്യം വേണം.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അഞഅഛ ലൂടെയും ഇന്‍കേടെക് നേരിട്ടും എന്‍ജിനീയറിങ് കോളജുകളില്‍ പറരുഷ 365 സെന്റര്‍ ഓഫ് എക്‌സലന്‍സ് നടപ്പിലാക്കുന്നു. എഞ്ചിനീയറിംഗ് വിദ്യാഭ്യാസം എക്‌സ്‌പെരന്‍ഷ്യല്‍ ലേണിങ്ങിലൂടെ മികവുറ്റതാക്കുന്നു ഈ പാഠ്യേതര പദ്ധതി. എന്‍ജിനീയറിങ് അഥവാ :ടഫറ വ്യവസായ മേഖലയ്ക്ക് ആവശ്യമായ തൊഴില്‍ നൈപുണ്യ പരിശീലനം നാലുവര്‍ഷത്തെ ആര്‍ഫനമ നോടൊപ്പവും രണ്ടുവര്‍ഷത്തെ ഘ ര്‍ഫനമ നോടൊപ്പവും നടത്തുന്നു. തന്മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ മികവുറ്റ തൊഴില്‍ മേഖലയായ പ്രോഡക്ട് ഡെവലപ്‌മെന്റില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നു. നിസ്‌സാന്‍ ഡിജിറ്റല്‍ പോലുള്ള ലോകോത്തര കമ്പനികള്‍ കേരളത്തില്‍ വരുമ്പോള്‍ സംജാതമാകുന്ന തൊഴില്‍ വൈദഗ്ധ്യത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കുവാന്‍ പറരുഷ 365 പോര്‍ട്ട് ഫോളിയോ നിരവധി ട്രെയിനിങ്– ഇന്റേണ്‍ഷിപ്– പേ്‌ളസ്മെന്റ്– പ്രോഗ്രാംസ് അവതരിപ്പിക്കുന്നു. ഇതിനായി ഇന്‍കേടെക് തിരുവനന്തപുരം, എറണാകുളം, ബാംഗ്‌ളൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ പഒഠആ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍ഡസ്ട്രി പ്രൊഫഷണല്‍സ്, ഫാക്കല്‍റ്റി, ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് വിവിധ സാങ്കേതിക വിഷയങ്ങളില്‍ സംവാദത്തിന് ഉതകുന്ന ടെക് ടോക്ക് നടത്താന്‍ പഒഠആ സഹായകമാകും. യുവജനതയ്ക്കു മുമ്പില്‍ നൈപുണ്യവികസനത്തിന്റെ മികച്ച അവസരമാണ് ഇന്‍കേടെക് ഒരുക്കുന്നത്. ആധുനിക തൊഴില്‍ കമ്പോളത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റും വിധം തൊഴില്‍നൈപുണ്യം ആര്‍ജ്ജിക്കാന്‍ കേരളത്തിലെ യുവതീയുവാക്കളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
Post your comments