Global block

bissplus@gmail.com

Global Menu

പാനസോണിക് ഇന്ത്യയില്‍

1972-ല്‍ ആണ് പാനസോണിക് ഇന്ത്യയില്‍ എത്തുന്നത്. വളരെ സാവധാനമുള്ള വളര്‍ച്ചയായിരുന്നു അക്കാലത്ത്. ലൈസന്‍സ് രാജും അടിയന്തരാവസ്ഥയും ഒക്കെ അക്കാലത്ത് പാനസോണിക്കിന് വലിയ വളര്‍ച്ച നേടാന്‍ തടസ്‌സമായി നിന്നു. 1980 കാലഘട്ടത്തില്‍ ഏഷ്യാഡ് ഇന്ത്യയില്‍ വന്നതോടെയാണ്  ടെലിവിഷനും VCR  റേഡിയോ എന്നിവയും  National-ന്റെ ടേപ്പ്‌റെക്കോര്‍ഡുകളും ഇന്ത്യയില്‍ പ്രചാരം ലഭിച്ചു തുടങ്ങിയത്. 1983-ല്‍ ഇന്ത്യ ലോകകപ്പ്  ക്രിക്കറ്റ് ജേതാക്കളായതും ലൈവ് സംപ്രേഷണവും ടെലിവിഷനുകളുടെ ഡിമാന്റ് വര്‍ദ്ധിപ്പിച്ചു. എന്നാല്‍ അക്കാലത്ത് ഇന്ത്യന്‍ ബ്രാന്റുകളായ  BPL, Solidair, Keltron, Onida, Videocon    തുടങ്ങിയ ബ്രാന്റുകളോട് മത്‌സരിച്ച് ജയിക്കാന്‍ നന്നേ പാടുപെടേണ്ടി വന്നു. 1990 കാലഘട്ടത്തില്‍ ഇന്ത്യന്‍ വിപണി ലിബറലയിസേഷനും ഗ്‌ളോബലൈസേഷനും വഴി തുറന്നു കൊടുത്തതോടെ വിദേശ കമ്പനികള്‍ ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചു. കൊറിയന്‍ ബ്രാന്റുകളായ LG, SAMSUNG, എന്നിവരുടെ കടന്നുകയറ്റവും കൂറ്റന്‍ പരസ്യങ്ങളും വഴി ഇന്ത്യന്‍ വിപണി കീഴടക്കി.    VIDEOCON, GODREJ ബ്രാന്റുകളും വിപണിയില്‍ സജീവമായിരുന്നു. ഈ കാരണങ്ങളാല്‍ 1995-2008 കാലഘട്ടം പാനസോണിക്കിനെ സംബന്ധിച്ച് എടുത്തുപറയത്തക്ക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 2008-ല്‍ പാനാസോണിക്ക് ഇന്ത്യയില്‍ രണ്ടാം വരവ് നടത്തി. Re-entry  എന്ന്  വേണമെങ്കില്‍ പറയാം. 2008-ല്‍ PANASONIC INDIA PVT LTD എന്ന പേരില്‍ മറ്റു ഉപകമ്പനികള്‍ ലയിപ്പിച്ചു. പാനാസോണിക്കിന്റെ ഇന്ത്യയിലെ ഓപ്പറേഷന്‍സിന്റെ ഇന്ത്യന്‍ മേധാവി  Daiso  യുടെ നേതൃത്വത്തില്‍ കമ്പനിയില്‍ ഘടനാപരമായ മാറ്റങ്ങളും വന്‍ നിക്ഷേപങ്ങളും നടത്തി. 2008-ല്‍ റീ ബ്രാന്റിംഗിന്റെ ഭാഗമായി ബോളിവുഡ് താരജോഡികളായ റണ്‍ബീര്‍ കപൂറിനെയും കത്രീന കൈഫിനെയും ചേര്‍ത്ത് വന്‍ മാര്‍ക്കറ്റിംഗ് കാമ്പയിനിംഗാണ് കമ്പനി ആരംഭിച്ചത്. യുവ ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് ഇത്തരത്തിലുമാര്‍ക്കറ്റിംഗ് കമ്പനി ആവിഷ്‌ക്കരിച്ചത്. ഉത്പ്പന്നങ്ങളുടെ പുതിയ ശ്രേണിയും പരസ്യവും കൂടി ആയപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പാനാസോണിക്കിന് വന്‍ സ്വീകാര്യത ലഭിച്ചു തുടങ്ങി. കത്രീന കൈഫിനെ വച്ചുള്ള എയര്‍ക്കണ്ടിഷണറുകളുടെ പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇക്കാലത്ത്  IPL ക്രിക്കറ്റില്‍ ഡെല്‍ഹി ടീമിന്റെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായിരുന്നു പാനാസോണിക്ക്. 2012-15 കാലഘട്ടത്തിലും ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങാന്‍ വന്‍ നിക്ഷേപങ്ങള്‍ കമ്പനി നടത്തി.

കഴിഞ്ഞ പതിറ്റാണ്ട് പാനാസോണിക്കിനെ സ്ബന്ധിച്ചിടത്തോളം ഉയര്‍ച്ചയുടെ കാലഘട്ടമായിരുന്നു. B2B ബിസിനസ്‌സിലും, ഹോം അപ്‌ളയന്‍സ് ബിസിനസ്‌സിലും ശക്തമായ സാന്നിദ്ധ്യമാണ് കമ്പനി അറിയിച്ചത്. അയണ്‍ബോക്‌സ് മുതല്‍ എയര്‍കണ്ടീഷണര്‍ വരെ എല്ലാ ഉത്പ്പന്നങ്ങളും ജനമനസ്‌സ് കീഴടക്കി. ഇന്ത്യയെ ഏറ്റവും വലിയ ഒരു വിപണിയായിട്ടാണ് പാനാസോണിക്ക് വിലയിരുത്തിയിരിക്കുന്നത്. അതിനാല്‍ മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നീ പദ്ധതികളില്‍ അവര്‍ ക്രിയാത്മകമായി സഹകരിച്ചു. റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, എയര്‍കണ്ടിഷണര്‍, ടെലിവിഷനുകള്‍ ഇവയെല്ലാം നിര്‍മ്മിക്കാന്‍ ഇന്ത്യയില്‍ ലോകോത്തര ഫാക്ടറികള്‍ ആരംഭിച്ചു. നമ്മുടെ രാജ്യത്തിലെ പൗരന്മാര്‍ക്ക് വേണ്ട ഉത്പ്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച് നല്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചത് മുതല്‍ പാനാസോണിക്ക് ഉത്പ്പന്നങ്ങള്‍ക്ക് ചെറിയഗ്രാമങ്ങളില്‍ പോലും വിതരണശൃംഗലയും ഡീലര്‍ഷിപ്പുകളും നേടിയെടുക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമാണ്.
Anchor-Panasonic, Panasonic-carbon, panasonic Home Appliences Company, Panasonic Energy, Panasonic AVC ഉള്‍പ്പെടെ നിരവധി നിര്‍മ്മാണഫാക്ടറികള്‍ ഉള്ള മള്‍ട്ടി നാഷണല്‍ കമ്പനി തന്നെയാണ് പാനാസോണിക്ക്. 592 സഹകരണകമ്പനികളും 2,75,000 ജീവനക്കാരുമായി ലോകമെമ്പാടും പരന്നുകിടക്കുന്ന ഈ ജാപ്പനീസ് ഭീമന്‍ എന്നും കസ്റ്റമര്‍ ഓറിയന്റഡ് കമ്പനിയാണ്
A Better Life, A Better world-  എന്ന അവരുടെ പരസ്യവാചകത്തോട് അവര്‍ നീതി പുലര്‍ത്തുന്നുണ്ട്. 1952-ല്‍ ആദ്യ ടെലിവിഷന്‍ പുറത്തിറക്കിയ പാനസോണിക് 2018-ല്‍ OLED  സ്മാര്‍ട്ട് ടെലിവിഷനുമായി ലോകത്തെ അത്ഭുതപ്പെടുത്തി. കണ്ണിനും കാതിനും ഇമ്പം നല്കുന്ന പാനാസോണിക് 'ടോട്ടല്‍ എന്റര്‍ടെയ്ന്‍മെന്റ്'-എന്ന ആശയമാണ് വിഭാവനം ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം പാനാസോണിക് ഇന്ത്യ 72.2 കോടി രൂപയുടെ ലാഭം നേടി. 2017-ല്‍ 14.4% വളര്‍ച്ചയും രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഹോം അപ്‌ളയന്‍സസ് രംഗം GST  പ്രതിസന്ധികള്‍ക്കിടയിലും 4997 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാക്കി. അടുത്ത മൂന്ന് വര്‍ഷം 30% വളര്‍ച്ചാനിരക്ക് നേടാന്‍ കഴിഞ്ഞാല്‍ 2020-21-ല്‍ Panasonic group  ന് 20,000 കോടി വിറ്റ്‌വരവില്‍ എത്താന്‍ കഴിയുമെന്ന് മാനേജമെന്റ് വിദഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പാനാസോണിക്കിന്റെ ഇന്ത്യന്‍ മേധാവി മനീഷ് ശര്‍മ്മയുടെ വാക്കുകള്‍ ഇവിടെ പ്രസക്തം- 'നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലൈറ്റ് ബള്‍ബ് സോക്കറ്റ് നിര്‍മ്മിച്ചാണ്  പാനാസോണിക്കിന്റെ തുടക്കം. 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഈ ജാപ്പനീസ് കമ്പനിയുടെ ഉത്പ്പന്നങ്ങളാല്‍ ഇന്ത്യയെ സാമ്പത്തികമായും സാമൂഹ്യമായും പ്രകാശിക്കും' 

Post your comments