Global block

bissplus@gmail.com

Global Menu

സൗത്ത്‌ ഇന്ത്യന്‍ ബാങ്കിൽ നിന്ന് റൂപേ ചിപ്പ് കാർഡ്

തൃശൂര്‍: സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ കൂടുതൽ സുരക്ഷിതവും നൂതനവുമായ റൂപേ ചിപ്പ് കാർഡുകൾ  അവതരിപ്പിച്ചു.  ഇതോടെ കേരളത്തിലെ ബാങ്കുകളിൽ  ഈ സൗകര്യം ആദ്യമായി നടപ്പിലാക്കുന്ന ബാങ്കായി മാറിയിരിക്കുകയാണ് സൗത്ത് ഇന്ത്യൻ ബാങ്ക്.

റൂപെയുടെ ചിപ്പ് കാർഡുകൾ സാധാരണ ഡെബിറ്റ് കാർഡുകളിൽ നിന്ന് വ്യത്യസ്തമായി രാജ്യത്തിനകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതിനോടൊപ്പം ഇവ   കൂടുതൽ സുരക്ഷ ഉറപ്പു നല്കുന്നതുമാണ്.

പ്രമുഖ ഡെബിറ്റ് കാർഡ് ബ്രാന്‍ഡുകളായ വീസ, മാസ്‌റ്റര്‍, റൂപേ എന്നീ മൂന്നു ബ്രാൻഡുകളുടെയും   ഇ.എം.വി. ചിപ്‌ ഡെബിറ്റ്‌ കാര്‍ഡുകള്‍ സൗത്ത്‌ ഇന്ത്യന്‍ ബാങ്കുകൾ വഴി ലഭ്യമാകും .

2016 ഫെബ്രുവരി ഒന്നുമുതല്‍ സര്‍ക്കാര്‍ സ്‌കീമുകള്‍ ഒഴികെയുള്ള അക്കൗണ്ടുകളില്‍ നല്‍കുന്ന കാര്‍ഡുകള്‍ നിര്‍ബന്ധമായും ഇ.എം.വി. ചിപ്‌ കാര്‍ഡുകളായിരിക്കണമെന്ന റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ നിര്‍ദേശപ്രകാരം ഈ സൗകര്യം ആദ്യമായി നടപ്പിലാക്കുന്നതും  സൗത്ത് ഇന്ത്യൻ ബാങ്കിലാണ്.

Post your comments