കേരളത്തിലെ മുന്‍നിരയിലുള്ള അഞ്ച് മോട്ടിവേഷണല്‍ ട്രെയിനര്‍മാരെയെടുത്താല്‍ അതില്‍ ഒഴിവാക്കാന്‍ പറ്റാത്ത പേരാണ് ഇന്‍ഡസ്ട്രിയല്‍ സൈക്കോളജിസ്റ്റും, ഇരുപത്തഞ്ചോളം പ്രചോദനാത്മക ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ജോബന്‍ എസ്. കൊട്ടാരത്തിന്റേത്.
ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ട്രെയിനിംഗിന് പുതിയ മുഖം നല്കിയിട്ടുള്ള പരിശീലന പരിപാടികളാണ് ഇദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. യാദൃശ്ഛികമായി മോട്ടിവേഷണല്‍ ട്രെയിനിംഗ് രംഗത്തേയ്ക്ക് കടന്നുവന്ന വ്യക്തിയല്ല ജോബിന്‍ എസ് കൊട്ടാരം.
കോളേജിലെ പഠന കാലഘട്ടത്തില്‍ തന്നെ സാമൂഹിക സംഘടനകളുടെയും, ക്‌ളബുകളുടെയും ക്യാംപുകളില്‍ വ്യക്തിത്വ വികസന ക്‌ളാസുകള്‍ നയിച്ചു കൊണ്ട് തുടക്കം കുറിച്ച പരിശീലന പരിപാടികള്‍ ഇന്ന് േഫാര്‍ച്യൂണ്‍ 500 റാംങ്കിംഗിലുള്ള കമ്പനികളുടെ ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന സ്‌പെഷ്യലൈസ്ഡ് ട്രെയിനിംഗ് പരിപാടികളിലെത്തി നില്ക്കുന്നു. എന്‍.ഡി.റ്റി.പി, സി.എന്‍.എന്‍, ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍, അവിവ, ഐ.എന്‍.ജി. വൈശ്യ തുടങ്ങിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ട്രെയിനിംഗ് വിഭാഗം മേധാവിയുടെതടക്കമുള്ള അനുഭവ സമ്പത്തുമായാണ് അബ്‌സെല്യൂട്ട് സോഫ്റ്റ് സ്‌കില്‍സ് അക്കാദമി എന്ന പരിശീലന സ്ഥാപനത്തിന് ഇദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്.
ജീവനക്കാരുടെ മനോഭാവം പോസിറ്റീവാക്കി, കമ്പനിയോടുള്ള അവരുടെ സ്‌നേഹവും, ആത്മാര്‍ത്ഥതയും വര്‍ദ്ധിപ്പിച്ച്, കമ്പനി മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാന്‍ വേണ്ട ഉത്‌സാഹം അവരില്‍ നിറച്ച് അവരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന പരിശീലന പരിപാടിയാണ് അബ്‌സെല്യൂട്ട് അക്കാദമി നടപ്പിലാക്കുന്നത്. വിവിധ കോര്‍പ്പറേറ്റ് കമ്പനികളുടെ ട്രെയിനിംഗ് വിഭാഗം മേധാവികളായി പ്രവര്‍ത്തിച്ചിട്ടുള്ള 16 ഓളം ട്രെയിനേഴ്‌സ് ജോബിന്‍ എസ്. കൊട്ടാരത്തിനൊപ്പം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിനു പുറമെ ജര്‍മ്മനി, ഗ്രീസ്, യു.എ.ഇ, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും മോട്ടിവേഷണല്‍ ട്രെയിനിംഗ് സെമിനാറുകള്‍ നയിച്ചിട്ടുള്ള ജോബിന്‍ എസ്. കൊട്ടാരം ബിസിനസ് പ്‌ളസിനോട് മനസ്‌സു തുറക്കുന്നു.
ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ട്രെയിനിംഗിന്റെ പ്രാധാന്യമെന്താണ്
ജീവനക്കാരുടെ മനോഭാവം പോസിറ്റീവാക്കി, അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിച്ച്, അവരെ ഉത്‌സാഹഭരിതരാക്കി മാറ്റാന്‍ സാധിക്കുമ്പോള്‍ സ്വാഭാവികമായും അത് സ്ഥാപനത്തെ ലാഭത്തിലേക്കും, വളര്‍ച്ചയിലേക്കും നയിക്കും, ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ട്രെയിനിംഗിലൂടെ സ്ഥാപനത്തിന്റെ കാര്യക്ഷമത കുറഞ്ഞത് 30% വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും.
പക്ഷെ ഒരു ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിക്കുവാന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും കഴിയുമോ
ഇത് എല്ലാവര്‍ക്കും സാധിക്കില്ല. ചിലവ് തന്നെ കാരണം. ഒരു നല്ല ട്രെയ്‌നറെ സ്ഥിരമായി നിയമിക്കണമെങ്കില്‍ പ്രതിമാസം 50,000-100000 രൂപാ വരെ ശമ്പളമായി നല്കണം. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന, അതാത് സ്ഥാപനത്തില്‍ വച്ച് നടത്തപ്പെടുന്ന പരിശീലന പരിപാടിക്ക് ഞങ്ങള്‍ ആകെ ഈടാക്കുന്നത് ഒരു ലക്ഷം രൂപാ മാത്രമാണ്. കോര്‍പ്പറേറ്റ് രംഗത്തെ സമര്‍ത്ഥരായ പരിശീലകരും, മാനേജ്‌മെന്റ് വിദഗ്ധരുമായിരിക്കും ഈ പരിശീലന പരിപാടി നയിക്കുന്നത്. ഫോളോ അപ് ട്രെയിനിംഗുകള്‍ കൃത്യമായി നടക്കുന്നതിനാല്‍ ജീവനക്കാരുടെ പ്രകടനത്തിലെ വ്യത്യാസം തിരിച്ചറിയുവാന്‍ സാധിക്കും.
പരിശീലന പരിപാടികളുടെ പ്രത്യേകതകള്‍ എക്‌സ്പീരിയന്‍ഷ്യല്‍ ലേണിംഗിനു പ്രാധാന്യം നല്കിയുള്ള പരിശീലന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സൈക്കോളജിക്കല്‍ ടെസ്റ്റുകള്‍, സ്‌കില്‍ ഡവലപ്‌മെന്റ് ആക്ടിവിറ്റീസ്, ഓഡിയോ വിഷ്വല്‍ ഷോ തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമായുണ്ടാകും. തങ്ങളുടെ കഴിവിന്റെ 10% പോലും തങ്ങള്‍ ഉപയോഗിക്കുന്നില്ല എന്ന തിരിച്ചറിവ് മനസ്‌സിന്റെ ശക്തി തിരിച്ചറിയുവാന്‍ സഹായിക്കുന്ന എക്‌സ്പീരിയന്‍ഷ്യല്‍ ലേണിംഗ് ആക്ടിവിറ്റീസിലൂടെ ജീവനക്കാര്‍ക്ക് ലഭിക്കുന്നു. തുടര്‍ന്ന് പോസിറ്റീവായ ഒരു മാറ്റമാണ് അവരില്‍ വരുത്തുന്നത്.
ഫയര്‍പാക്ക് ട്രെയിനിംഗിനെക്കുറിച്ച് 600 ഡിഗ്രി സെല്‍ഷ്യസിലുള്ള കനല്‍ക്കട്ടകളുടെ മീതെ നടത്തി ആത്മ വിശ്വാസവും നേതൃത്വ ഗുണവുമുള്ളവരാക്കി ജീവനക്കാരെ മാറ്റുന്ന പരിശീലന പരിപാടിയാണിത്. അമേരിക്കയില്‍ ടോളി ബര്‍ക്കനും, ആന്റണി റോബിന്‍സും കോര്‍പ്പറേറ്റ് ട്രെയിനിംഗ് രംഗത്ത് ഉപയോഗിച്ച അതേ മെതഡോളജി തന്നെയാണ് ഞങ്ങളും ഫയര്‍പാക്ക് ട്രെയിനിംഗില്‍ പിന്തുടരുന്നത്.
വിദ്യാഭ്യാസം
ഒരു മികച്ച ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ട്രെയ്‌നറാകുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ എന്റെ വിദ്യാഭ്യാസം ക്രമീകരിച്ചത് സ്ട്രാറ്റജിക് ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റില്‍ എം.ഫിലും, ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റില്‍ എം.ബി.എ യും പൂര്‍ത്തിയാക്കി ഇന്‍ഡസ്ട്രിയല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തിലും, മാസ് കമ്മ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദ ഡിപ്‌ളോമയുമുണ്ട്. മാനേജ്‌മെന്റില്‍ ഡോക്ടറേറ്റിനു വേണ്ടിയുള്ള ആറു വര്‍ഷം നീണ്ട ഗവേഷണം അതിന്റെ അവസാന ഘട്ടത്തിലാണ്.
കുടുംബത്തെക്കുറിച്ച്
ഭാര്യ ക്രിസ്റ്റിയും, മകന്‍ എയ്ഡനും ജര്‍മ്മന്‍ പൗരത്വമുള്ളവരാണ്.
രാജ്യാന്തര മോട്ടിവേഷന്‍ സ്പീക്കറും, ധീരതയ്ക്കുള്ള ഇന്‍ഡ്യന്‍ പ്രസിഡന്റിന്റെ ജീവന്‍ രക്ഷാ പതക്ക് അവാര്‍ഡ് ജേതാവുമായ സെബിന്‍ എസ്.കൊട്ടാരം സഹോദരനാണ്
ഭാവി കാഴ്ചപ്പാടുകള്‍
നഷ്ടത്തിലായ സ്ഥാപനങ്ങളെ ശരിയായ ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ട്രെയിനിംഗുകളിലൂടെ ലാഭത്തിലെത്തിക്കുക സാധാരണ വ്യവസായ സ്ഥാപനങ്ങളെ അസാധാരണ നേട്ടങ്ങളിലെത്തിക്കുന്നതിനുള്ള ചാലകശക്തിയായി പ്രവര്‍ത്തിക്കുക.
അവാര്‍ഡുകള്‍
ഇന്ത്യയിലെ മികച്ച ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ട്രെയിനര്‍ക്ക് ബാംഗ്‌ളൂര്‍ ആസ്ഥാനമാക്കിയു എക്‌സൈസ് ലൈഫ് ഇന്ത്യാ ഫൗണ്ടേഷന്റെ ചാമ്പ്യന്‍ അവാര്‍ഡിന് 2015 ലും 2017 ലും അര്‍ഹനായി
കേരള ഗവണ്‍മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇ-ഗവേണന്‍സ് പദ്ധതി നടപ്പിലാക്കിയപ്പോള്‍ അഡീഷണല്‍ സെക്രട്ടറിമാരും, സ്‌പെഷ്യല്‍ സെക്രട്ടറിമാരുമടക്കമുള്ള സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ആറ്റിറ്റിയൂഡ് സെറ്റിംഗ് ട്രെയിനിംഗ് നയിക്കുവാന്‍ തുരഞ്ഞെടുത്തതും മികച്ച അംഗീകാരമായി കരുതുന്നു
Website: www.starsofsuccess.com
Mob: : 9447259402
Post your comments